നടി അഞ്ജലി നായരുടെ ഇരട്ടസഹോദരന്റെ വിവാഹം! വിരുന്നില്‍ തിളങ്ങിയത് നടിയും, വീഡിയോ പുറത്ത്

നടി അഞ്ജലി നായരുടെ സഹോദരന്‍ വിവാഹിതനായി. വിവാഹത്തിന്റെയും വിവാഹവിരുന്നിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ചടങ്ങില്‍ തിളങ്ങി നിന്നത് നടി അഞ്ജലിയാണെന്നാണ് ആരാധകര്‍ പറയുന്നത്. നടിയുടെ ഇരട്ട സഹോദരനായ അജയ് ആണ് വിവാഹിതനായത്. സൗമ്യയാണ് വധു.

കൊല്ലത്ത് വെച്ച നടന്ന ചടങ്ങിലും വിവാഹ സത്കാരത്തിലും സിനിമാ ടെലിവിഷന്‍ മേഖലകളില്‍ നിന്ന് നിരവധി ആളുകള്‍ പങ്കെടുത്തു. അഞ്ജലിയെ പോലെ തന്നെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ആളാണ് അജയ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തി ജയസൂര്യ നായകനായി അഭിനയിച്ച ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളിലാണ് അജയ് മുഖം കാണിച്ചിട്ടുള്ളത്.

anjali-nair

സഹോദരിയായതിനാല്‍ ചടങ്ങുകള്‍ക്കെല്ലാം നേതൃത്വം കൊടുത്ത് അഞ്ജലി മുന്നില്‍ തന്നെയുണ്ടായിരുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. നടിയ്‌ക്കൊപ്പം മകള്‍ ആവണിയും ചടങ്ങില്‍ ശ്രദ്ധേയായി. 1994 ല്‍ ബാലതാരമായിട്ടാണ് അഞ്ജലി സിനിമയിലെത്തുന്നത്. പിന്നീട് ടെലിവിഷന്‍ അവതാരകയായിട്ടാണ് അഞ്ജലി നായര്‍ കരിയര്‍ ആരംഭിക്കുന്നത്.

നടി ജിയ ഖാന്റെ ആത്മഹത്യ എന്തിന് വേണ്ടിയായിരുന്നു? ഒടുവില്‍ നടിയുടെ ഡോക്യുമെന്ററി ഒരുങ്ങുന്നു

മേഡലിംഗ് രംഗത്ത് സജീവമായി നിന്ന നടി വിനീത് ശ്രീനിവാസന്റെ അടക്കം ആല്‍ബങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ തമിഴിലും അഞ്ജലിയെ തേടി സിനിമകളെത്തി. സീനിയേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും അഭിനയിച്ച് തുടങ്ങി. പിന്നീട് ചെറുതും വലുതമായി ഒട്ടനവധി കഥാപാത്രങ്ങളായിരുന്നു അഞ്ജലിയെ തേടി എത്തിയത്. കല്‍ക്കിയാണ് അവസാനം റിലീസിനെത്തിയ അഞ്ജലിയുടെ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X