twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി ജിയ ഖാന്റെ ആത്മഹത്യ എന്തിന് വേണ്ടിയായിരുന്നു? ഒടുവില്‍ നടിയുടെ ഡോക്യുമെന്ററി ഒരുങ്ങുന്നു

    |

    സിനിമയില്‍ നിന്നും ദുരുഹ സാഹചര്യത്തില്‍ മരിച്ച നടിമാര്‍ ഒരുപാടുണ്ട്. അത്തരത്തില്‍ 2013 ല്‍ ഇന്ത്യന്‍ സിനിമാലോകത്ത് കോളിളക്കം സൃഷ്ടിച്ച് കൊണ്ടാണ് നടി ജിയ ഖാന്‍ മരിക്കുന്നത്. ഇരുപത്തിയഞ്ച് വയസ് മാത്രം പ്രായമുള്ള നടി ആത്മഹത്യ ചെയ്യുകയായിരുന്നു. ജിയയുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതാകമാണെന്ന ആരോപണവുമായി നടിയുടെ അമ്മ രംഗത്ത് എത്തിയിരുന്നു.

    ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ സൂരജ് പഞ്ചോളിയ്‌ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചാര്‍ത്തിയിരുന്നു. ഇന്നും ഈ കേസില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ ഒന്നും നടന്നിട്ടില്ല. എങ്കിലും ജിയയുടെ മരണം എന്തിന് വേണ്ടിയാണെന്ന ചോദ്യം ഉയരുകയാണ്. ഇപ്പോഴിതാ നടിയുടെ മരണവും ജീവിതവും ആസ്പദമാക്ക ഒരു ഡോക്യുമെന്ററി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    ജിയ ഖാന്റെ ഡോക്യുമെന്ററി വരുന്നു

    ഇന്ത്യന്‍-ബ്രിട്ടീഷ് സ്വദേശിനിയായ ജിയ ഖാന്റെ മരണം പ്രമേയമാക്കി ബ്രിട്ടീഷ് സംവിധായകനാണ് സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായി ഡോക്യുമെന്ററി ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പഠനം നടക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ പ്രാരംഭഘട്ടത്തിലായതിനാല്‍ ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെയാണെന്നോ അടക്കം വിവരങ്ങള്‍ പുറത്ത് വിടാന്‍ ആയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്.

    ജിയ ഖാന്റെ ഡോക്യുമെന്ററി വരുന്നു

    മുംബൈയിലെ ഫ്‌ളാറ്റില്‍ 2013 ജൂണ്‍ മൂന്നിനാണ് ജിയ ഖാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിടെ നിന്നും ജിയ എഴുതിയ ആറ് പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. പിന്നാലെ ജിയയുടെ അമ്മ മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. ജിയയുടെ മുന്‍ കാമുകനായ സൂരജ് പഞ്ചോളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നടിയുടെ അമ്മ ആരോപിച്ചത്. ഒടുവില്‍ സൂരജിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

    ജിയ ഖാന്റെ ഡോക്യുമെന്ററി വരുന്നു

    നടിയുടെ മരണം ആത്മഹത്യയാണെന്ന് മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും കാമുകന്‍ കൊലപ്പെടുത്തിയതാണെന്ന നിലപാടചിയിലായിരുന്നു അമ്മ. മകളുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം ഉന്നയിച്ച് ജിയയുടെ അമ്മ റാബിയ ഖാന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇതുവരെ തീര്‍പ്പാക്കപ്പെട്ടിട്ടില്ല. ഇന്നും ആരാധകരും ജിയ ഖാന്‍ എന്തിനാണ് മരിച്ചതെന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണ്. അതിനിടെയാണ് ഡോക്യൂമെന്ററി വരുന്നതായി വിവരങ്ങള്‍ വന്നത്.

     ജിയ ഖാന്റെ ഡോക്യുമെന്ററി വരുന്നു

    പതിനെട്ടാം വയസില്‍ സിനിമയിലെത്തിയ താരമായിരുന്നു ജിയാ ഖാന്‍. അരങ്ങേറ്റം തന്നെ സാക്ഷാല്‍ അമിതാഭ് ബച്ചനൊപ്പം ബോളിവുഡിലും. 2007 ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ ചിത്രമായ 'നിശബ്ദ്' ആയിരുന്നു ജിയയുടെ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ജിയയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് ആമിര്‍ ഖാനൊപ്പം ഗജനി എന്ന ചിത്രത്തിലും അക്ഷയ് കുമാറിനൊപ്പം ഹൗസ് ഫുള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ജിയ എത്തി.

     ജിയ ഖാന്റെ ഡോക്യുമെന്ററി വരുന്നു

    ലണ്ടനില്‍ നിന്നും സിനിമയും സാഹിത്യവും പഠിച്ചതിന് ശേഷമായിരുന്നു അഭിനയിക്കാന്‍ വേണ്ടി നടി ഇന്ത്യയിലെത്തുന്നത്. ജിയയുടെ അമ്മ റാബിയ എണ്‍പതുകളില്‍ ബോളിവുഡില്‍ അഭിനയിച്ചിരുന്ന ആളായിരുന്നു. നഫീസ ഖാന്‍ എന്നായിരുന്നു നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോഴാണ് ജിയ ഖാന്‍ എന്ന പേരില്‍ അറിയപ്പെട്ടത്. അധികം വൈകാതെ നഫീസ എന്ന യഥാര്‍ഥ പേര് തന്നെ നടി സ്വീകരിച്ചു.

    <strong>ഇന്ദ്രന്‍സിന്റെ ആദ്യ പ്രണയം ആരോട്? രസകരമായ മറുപടി പറഞ്ഞ് താരം!</strong>ഇന്ദ്രന്‍സിന്റെ ആദ്യ പ്രണയം ആരോട്? രസകരമായ മറുപടി പറഞ്ഞ് താരം!

    English summary
    Actress Jiah Khan Suicide Case To Be The Subject Of Documentary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X