twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    17-ാം വയസില്‍ അച്ഛനേക്കാള്‍ പ്രായമുള്ളയാളുമായി വിവാഹം; നാലാം ഭാര്യയെന്ന് അറിയുന്നത് ഗര്‍ഭിണിയായപ്പോള്‍

    |

    സിനിമാ പ്രേമികള്‍ക്ക് സുപരിചിതമായ മുഖമാണ് അഞ്ജുവിന്റേത്. ഒരുകാലത്ത് മലയാളത്തിലേയും മറ്റ് തെന്നിന്ത്യന്‍ സിനിമകളിലേയും നിറ സാന്നിധ്യമായിരുന്നു അഞ്ജു. ബാലതാരമായി എത്തിയ അഞ്ജു പിന്നീട് നായികയായി മാറുകയായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് അഞ്ജു. മലയാളത്തിലെ മുന്‍നിര താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട് അഞ്ജു.

    Also Read: ഇനിയും അമ്മയ്ക്ക് ബോധം വന്നില്ലേ? ഓപ്പറേഷന് പിന്നാലെ താര കല്യാണിന്റെ ഫോട്ടോ പുറത്ത് വിട്ട് മകള്‍ സൗഭാഗ്യAlso Read: ഇനിയും അമ്മയ്ക്ക് ബോധം വന്നില്ലേ? ഓപ്പറേഷന് പിന്നാലെ താര കല്യാണിന്റെ ഫോട്ടോ പുറത്ത് വിട്ട് മകള്‍ സൗഭാഗ്യ

    എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു അഞ്ജു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ അഞ്ജു മനസ് തുറക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കി അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. അച്ഛനെക്കാള്‍ പ്രായമുള്ള ആളെ വിവാഹം ചെയ്തതിനെ കുറിച്ചും ഷക്കീലയുമായി സംസാരിക്കവെ അഞ്ജു വെളിപ്പെടുത്തുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

    മോശം അനുഭവങ്ങള്‍

    സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് അഞ്ജു. ബാലതാരത്തില്‍ നിന്നും നായികയായി മാറിയ ശേഷം തുടക്കകാലത്ത് യാതൊരു തര ബുദ്ധിമുട്ടുകളും തനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് അഞ്ജു പറയുന്ന. എന്നെ ചെറുപ്പം മുതലേ കാണുന്ന സംവിധായകരും നിര്‍മാതാക്കളും തന്നെയായിരുന്നു അപ്പോഴും. എന്നാല്‍ അവരുടെ കാലത്തിന് ശേഷം പുതുതായി കടന്നുവന്നവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്.

    Also Read: ജാക്കി ഷ്രോഫിനെ ഞാൻ അന്ന് ഭയപ്പെട്ടിരുന്നു; കോഫി വിത്ത് കരണിൽ തുറന്ന് പറഞ്ഞ് അനിൽ കപൂർAlso Read: ജാക്കി ഷ്രോഫിനെ ഞാൻ അന്ന് ഭയപ്പെട്ടിരുന്നു; കോഫി വിത്ത് കരണിൽ തുറന്ന് പറഞ്ഞ് അനിൽ കപൂർ

    അവര്‍ എന്നെ കാണുന്ന രീതി വേറെയായിരുന്നു. അത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ രാത്രിയ്ക്ക് രാത്രി സിനിമ ഉപേക്ഷിച്ച് വന്ന അവസ്ഥകള്‍ വരെ നേരിട്ടിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്.

    വിവാഹം

    ഇന്റസ്ട്രിയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടാവും എന്ന് അറിയാവുന്നത് കൊണ്ട് താന്‍ ഫ്ളൈറ്റിലോ ട്രെയിനിലോ പോകാറില്ലായിരുന്നുവെന്നും പകരം കാറിലായിരുന്നു പോയിരുന്നതെന്നാണ് അഞ്ജു പറയുന്നത്. തന്റെ കൂടെ അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റുമുണ്ടാകുമായിരുന്നുവെന്നും താരം പറയുന്നു. എന്നിട്ടും രാത്രി, തന്റെ ബെഡ് റൂമിന്റെ വാതിലിന് വന്ന് തട്ടിയവരുണ്ടെന്നാണ് അഞ്ജു പറയുന്നത്. ഇത് ഒന്നോ രണ്ടോ വട്ടം ഒക്കെ ക്ഷമിയ്ക്കും. റിസപ്ഷനില്‍ പോയി പറയും. എന്നിട്ടും രക്ഷയില്ലാതെ വരുമ്പോള്‍ സിനിമ ഉപേക്ഷിച്ച് വരിക വരെയുണ്ടായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്.

    Also Read: പ്രണയത്തിലായിരുന്നു, വഞ്ചിക്കപ്പെട്ടതോടെ പിരിഞ്ഞു; കൂടെ നിന്ന നടന് നന്ദി പറഞ്ഞ് കരണ്‍ ജോഹര്‍Also Read: പ്രണയത്തിലായിരുന്നു, വഞ്ചിക്കപ്പെട്ടതോടെ പിരിഞ്ഞു; കൂടെ നിന്ന നടന് നന്ദി പറഞ്ഞ് കരണ്‍ ജോഹര്‍

    പിന്നാലെ താരം തന്റെ ദാമ്പത്യജീവിതത്തിന്റെ കഥ പറയുകയാണ്. ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമില്ലാതെയായി. കല്യാണം കഴിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കണം എന്ന് തോന്നി. അങ്ങനെയിരിക്കെയാണ് താന്‍ പ്രഭാകറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് തന്റെ അച്ഛനെക്കാള്‍ പ്രായമുണ്ടായിരുന്നു. അതിന്റെ പേരില്‍ എല്ലാവരും തന്നെ വഴക്ക് പറയുമായിരുന്നു. തനിക്ക് അന്ന് പതിനേഴ് വയസായിരുന്നു. ആ ബന്ധത്തെ വിവാഹം എന്നൊന്നും പറയാന്‍ കഴിയില്ലെന്നും ഒന്നര വര്‍ഷം ഒരുമിച്ച് ജീവിച്ചെന്ന് മാത്രമാണെന്നും താരം പറയുന്നു.

    നാലാമത്തെ ഭാര്യ

    ഒന്നര വര്‍ഷത്തിനുള്ളില്‍ എനിക്ക് കുഞ്ഞ് ജനിച്ചു. എന്നാല്‍ കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് ഞാന്‍ അറിഞ്ഞു. മാത്രമല്ല, ഞാന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്ന് പോലും വിവാഹത്തിന് ശേഷമാണ് ഞാന്‍ അറിഞ്ഞതെന്നും അഞ്ജു പറയുന്നു. അദ്ദേഹത്തിന് വേറെയും കുട്ടികളുണ്ടായിരുന്നു. തനിക്ക് ശേഷം മറ്റൊരു ബന്ധത്തിലേക്ക് പോകുന്നത് അറിഞ്ഞതോടെ താന്‍ പറ്റില്ലെന്ന് പറഞ്ഞ് വരികയായിരുന്നുവെന്നാണ് അഞ്ജു പറയുന്നത്.

     അമ്മയില്ലേ

    കല്യാണം കഴിഞ്ഞ് കുറേനാള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം നേരത്തെ മൂന്ന് കല്യാണം കഴിച്ചതാണെന്നും ആ ബന്ധത്തില്‍ എന്നെക്കാള്‍ പ്രായമുള്ള മക്കള്‍ ഉണ്ടെന്നും അറിഞ്ഞതെന്നാണ് അഞ്ജു പറയുന്നത്. എന്നാല്‍ അപ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, ഞാനപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്. സത്യം അറിഞ്ഞതോടെ ഞാന്‍ അയാളോട് സംസാരിക്കാതെയായെന്നും താരം പറയുന്നു.

    ''വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം അയാള്‍ എന്നെ തിരിച്ച് വിളിക്കാന്‍ വന്നിരുന്നു. പക്ഷെ ഞാന്‍ പോയില്ല. കുഞ്ഞിന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അവരുടെ അച്ഛന്‍ മരിച്ചു എന്ന വിവരം വന്നത്. എന്നിട്ടും എനിക്ക് പോകാന്‍ തോന്നിയില്ല, പോയില്ല. മോന്‍ ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു. അവനോട് അച്ഛന്‍ ഇല്ലാത്തതിന്റെ വേദന നിന്റെ ഉള്ളിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍, അമ്മയില്ലേ എന്ന് പറയും. അതാണ് എന്റെ സന്തോഷം'' എന്നാണ് അഞ്ജു പറയുന്നത്.

    Also Read: 'മണിക്കുട്ടനോട് സംസാരിച്ചപ്പോൾ മണി ഉരുണ്ടുകളിച്ചു'; കായംകുളം കൊച്ചുണ്ണിയെ മോശക്കാരനാക്കിയതിനെ കുറിച്ച് വിനയൻ!Also Read: 'മണിക്കുട്ടനോട് സംസാരിച്ചപ്പോൾ മണി ഉരുണ്ടുകളിച്ചു'; കായംകുളം കൊച്ചുണ്ണിയെ മോശക്കാരനാക്കിയതിനെ കുറിച്ച് വിനയൻ!

    Read more about: actress
    English summary
    Actress Anju Reveals Her Marriage Story And Unfortunate Experiences From Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X