For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിൽ പലതും അച്ഛനിൽനിന്നു കണ്ടുപഠിച്ചതാണ്, എല്ലാവർക്കും നല്ല സുഹൃത്തായിരുന്നു; ആൻ അഗസ്റ്റിൻ പറയുന്നു

  |

  വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ആൻ അഗസ്റ്റിൻ. മലയാളികളുടെ പ്രിയപ്പെട്ട നടൻ അഗസ്റ്റിന്റെ മകളായ ആൻ അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിലെത്തിയത്. 2010 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ ആയിരുന്നു ആൻ അഗസ്റ്റിന്റെ സിനിമാ അരങ്ങേറ്റം.

  കുഞ്ചാക്കോ ബോബൻ നായകനായ എത്തിയ ചിത്രത്തിൽ കേന്ദ്ര കാഥാപാത്രത്തെയാണ് ആൻ അവതരിപ്പിച്ചത്. തുടർന്ന് അർജുനൻ സാക്ഷി, ത്രീ കിങ്‌സ്, ഓർഡിനറി, ഡാ തടിയാ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ പ്രധാന കഥാപാത്രങ്ങളെ ആൻ അവതരിപ്പിച്ചു. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു ഡാ തടിയാ. ആനിന്റെ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

  Also Read: 'ഭർത്താവിന്റെ മരണശേഷം എന്റെ സുഹൃത്തുക്കൾ ആരെന്ന് തിരിച്ചറിഞ്ഞു; സിനിമയിൽ മാത്രമെ ഇങ്ങനെ കണ്ടിട്ടുള്ളൂ'; മീന

  പിന്നീട് ഫഹദ് ഫാസിലിന്റെ നായികയായി ആർട്ടിസ്റ്റ് എന്ന ചിത്രത്തിലാണ് ആൻ അഭിനയിച്ചത്. ആനിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് ഇത്. ബോക്സ് ഓഫീസിൽ വലിയ വിജയമായില്ലെങ്കിലും ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു. ചിത്രത്തിലൂടെ ആൻ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയർ പുരസ്‌കാരവും സ്വന്തമാക്കി.

  ഇതിനു പിന്നാലെ ആയിരുന്നു അഗസ്റ്റിന്റെ മരണം. അധികം വൈകാതെ ആൻ ഛായാഗ്രാഹകൻ ജോമോൻ ടി ജോണിനെ വിവാഹം കഴിച്ചു. അതിനു ശേഷം ആൻ സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. നീന, സോളോ എന്നിങ്ങനെ രണ്ടു സിനിമകളിൽ മാത്രമാണ് ആൻ അതിനു ശേഷം അഭിനയിച്ചത്. അതേസമയം, 2020 ൽ വിവാഹമോചനം നേടിയ ആൻ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

  മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ആണ് നായകനാകുന്നത്. സ്ത്രീ കേന്ദ്രീകൃത കഥ പറയുന്ന ചിത്രത്തിലൂടെയാണ് ആൻ തിരിച്ചുവരുന്നത്.

  മീത്തലെപ്പുരയിലെ സജീവൻ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയിൽ ബാലന്റെ മകളായ രാധിക എന്ന ദൃഢനിശ്ചയമുള്ള പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥ പറയുന്നത്. രാധിക ആയിട്ടാണ് ആൻ അഭിനയിക്കുന്നത്.

  Also Read: 'മരിച്ച വീട്ടിൽ പോയാൽ ബന്ധു കരയുന്നത് പോലെ നമ്മൾ കരയേണ്ടതില്ലല്ലോ?, ആ അളവ് മഞ്ജു വാര്യർക്ക് അറിയാം'; ഇർഷാദ്!

  ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ആൻ ഇപ്പോൾ. ധാരാളം അഭിമുഖങ്ങളിൽ താരം പങ്കെടുക്കുന്നുണ്ട്. അതിനിടെ മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആൻ അച്ഛൻ അഗസ്റ്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അച്ഛനിൽ നിന്ന് അഭിനയത്തിന്റെ കാര്യത്തിൽ എന്തെങ്കിലും എടുത്തിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആൻ അഗസ്റ്റിൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

  'അഭിനയത്തിന്റെ കാര്യത്തിൽ അച്ഛനിൽ നിന്ന് അങ്ങനെയൊന്നും എടുത്തിട്ടില്ല. ഒരു വ്യക്തി എന്ന നിലയിൽ അച്ഛനെ നോക്കികണ്ടിട്ടുള്ള ആളാണ് ഞാൻ. അച്ഛൻ ജീവിതത്തിൽ എങ്ങനെയാണു ബന്ധങ്ങൾ നിലനിർത്തുന്നത് എന്ന് കണ്ടു പഠിച്ചിട്ടുണ്ട്. ഒരാൾക്ക് നമ്മൾ നല്ലത് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്, നമ്മളെ കൊണ്ട് കഴിയുന്ന ഉപകാരം ചെയ്യണം എന്നൊക്കെ ചിന്തക്കുന്ന ആളായിരുന്നു അച്ഛൻ. എല്ലാവർക്കും നല്ല സുഹൃത്തായിരുന്നു. അതൊക്കെയാണ് ഞാൻ ജീവിതത്തിൽ അച്ഛനിൽ നിന്ന് കണ്ടു പഠിച്ചിട്ടുള്ളത്', എന്നാണ് ആൻ പറഞ്ഞത്.

  അച്ഛനെ കുറിച്ചുള്ള ഏറ്റവും നല്ല ഓർമ്മകൾ എന്തെങ്കിലും പറയാമോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒന്നായിട്ട് പറയാൻ കഴിയില്ല ഒരുപാട് ഉണ്ട്. എന്നാണ് താരം പറഞ്ഞത്. താൻ ഒരു അച്ഛൻ കുട്ടിയായിരുന്നെന്നും ആൻ പറയുന്നുണ്ട്.

  2013 നവംബറിലാണ് അഗസ്റ്റിൻ മരിക്കുന്നത്. കരൾരോഗ ബാധിതനായി ചികിത്സയിൽ കഴിയവെ ആയിരുന്നു മരണം. ഏകദേശം 150 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഗസ്റ്റിന്റെ അവസാന ചിത്രം കടൽ കടന്നൊരു മാത്തുക്കുട്ടി ആയിരുന്നു.

  Read more about: ann augustine
  English summary
  Actress Ann Augustine Recalls What She Learned From Her Father Augustine, Video Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X