ആ ആഘോഷങ്ങളൊക്കെ വിവാഹത്തോടെ ഇല്ലാതായെന്നാണ് കരുതിയത്, പക്ഷെ ഏട്ടനും അമ്മയും ഞെട്ടിച്ചു: ആനി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷാജി കൈലാസും ആനിയും. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായികയാണ് ആനി. മഴയത്തും മുൻപേ ഉൾപ്പടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആനി വിവാഹശേഷം സിനിമ വിടുകയായിരുന്നു. പ്രണയവിവാഹമായിരുന്നു ആനിയുടെയും ഷാജി കൈലാസിന്റെയും. അന്നത് വലിയ ചർച്ചയായി മാറിയിരുന്നു. ഇന്ന് മൂന്ന് ആണ്‍മക്കൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും.

വിവാഹശേഷം സിനിമ വിട്ട ആനി കുക്കറി ഷോയുമായി മിനിസ്ക്രീനിലാണ് പിന്നീട് സജീവമായത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ആനിയുടെ ആനീസ് കിച്ചൺ എന്ന പരിപാടി ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആനീസ് കിച്ചനുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് താരം.

Annie Shaji Kailas, Annie latest, Annie Shaji Kailas video, Annie Shaji Kailas news

അതിനിടെ സൂപ്പർ അമ്മയും ഷോയിലും അതിഥിയായി എത്തിയിരിക്കുകയാണ് ആനി. ക്രിസ്മസ് സ്‌പെഷ്യൽ എപ്പിസോഡിൽ എത്തിയ താരം വീണ്ടും ഷോ തുടങ്ങുന്നതിന്റെ സന്തോഷവും തന്റെ ക്രിസ്മസ് വിശേഷങ്ങളെ കുറിച്ചുമൊക്കെ സംസാരിച്ചു. കൂടാതെ വിവാഹശേഷം ആദ്യമായി ക്രിസ്മസ് ആഘോഷിച്ചതിന്റെ ഓർമകളും പങ്കുവെച്ചു.

വീണ്ടും ആനീസ് കിച്ചൺ ആരംഭിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ആനി പറഞ്ഞു. തന്റെ തെറ്റുകളും ശരികളും തിരുത്തി വാത്സല്യം തന്ന് വീണ്ടും എത്തിച്ചത് എന്റെ പ്രേക്ഷകരാണ്. ഒരിക്കലും ഇത് തന്റെ കഴിവാണെന്നും പറയില്ലെന്നും ആനി പറയുന്നു. തുടർന്നാണ് ആനി തന്റെ ക്രിസ്മസ് ഓർമ്മകൾ പങ്കുവെച്ചത്.

വിവാഹത്തിന് മുൻപുള്ള ക്രിസ്മസുമായി യാതൊരു മാറ്റവും തനിക്ക് ഉണ്ടായിട്ടില്ല എന്നാണ് ആനി പറയുന്നത്. ശരിക്കും ഞാൻ ഷോക്ക് ആയിപോയത് അക്കാര്യത്തിലാണ്. അവിടെ ആചാരങ്ങൾ എല്ലാം വ്യത്യസ്തമാണല്ലോ അതുകൊണ്ട് പുൽക്കൂടും ക്രിസ്മസുമെല്ലാം പോയി എന്നാണ് ഞാൻ വിചാരിച്ചത്. ഞങ്ങളുടെ വിവാഹം കഴിയുന്നത് ജൂണിൽ ആണ്. ഡിസംബറിൽ ക്രിസ്മസ് ആയപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

Annie Shaji Kailas, Annie latest, Annie Shaji Kailas video, Annie Shaji Kailas news

എന്റെ വീട്ടിൽ ഒരുക്കുന്നതിനേക്കാൾ മനോഹരമായി ഏട്ടന്റെ വീട്ടിൽ ക്രിസ്മസ് ഒരുക്കി. ഇനി എന്റെ വീട് തന്നെയാണോ ഇത് എന്ന് പോലും ഞാൻ ചിന്തിച്ചു. ക്രിസ്മസിന്റെ അന്ന് രാവിലെ സാധാരണ എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളിലും ഉണ്ടാകുന്ന പോലെയാണ് ഏട്ടന്റെ അമ്മയും വീട്ടിൽ ഒരുക്കിയിരുന്നത്. എന്റെ ക്രിസ്മസ് ഒക്കെ പോയെന്ന് കരുതിയിടത്ത് അതി ഗംഭീരമായ ക്രിസ്മസ് ആയിരുന്നു വിവാഹം കഴിഞ്ഞ ആദ്യത്തെ വർഷം ലഭിച്ചതെന്ന് ആനി ഓർക്കുന്നു.

തന്റെ ജീവിതത്തിലുണ്ടായ ഒരു നല്ല കാര്യം അത് തന്നെയാണെന്നും ആനി പറഞ്ഞു. ക്രിസ്മസ് എന്നോ ഓണം എന്നോ ഒന്നുമില്ല ഏത് ആഘോഷവും നമ്മൾ അടിച്ചുപൊളിക്കും. ചെറിയ ഒരു വിശേഷമാണെങ്കിൽ കൂടിയും അത് നമ്മൾ അടിച്ചുപൊളിച്ച് ആഘോഷിക്കും. പിളേളർക്ക് അതൊക്കെ നല്ല ഓർമ്മയാണ്. നമ്മുടെയൊക്കെ ചെറുപ്പത്തിൽ നിന്നുള്ള ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട്.

എന്നാൽ ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അത് ഇല്ലല്ലോ. അതുകൊണ്ടുതന്നെ മക്കൾക്ക് വേണ്ടി എല്ലാ ആഘോഷങ്ങളും നമ്മൾ ആഘോഷിക്കും. ഒരു ചെറിയ കാര്യമാണെങ്കിൽ കൂടി എൻജോയ് ചെയ്യാമെന്നാണ് താൻ മക്കളോട് പറയാറുള്ളതെന്നും ആനി ഷോയിൽ പറഞ്ഞു.

Read more about: annie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X