സിനിമയോട് വിടപറഞ്ഞത് അമ്മ കാരണം; ആനി മിസ്സിസ് ഷാജി കൈലാസ് ആയതിനു പിന്നിലെ രഹസ്യം
പതിനഞ്ചാം വയസിൽ നായികയായി അരങ്ങേറ്റം. പിന്നീട് 16 ചിത്രങ്ങൾ. സിനിമയിലൂടെ ജീവിതം മാറി മറഞ്ഞ നായികയാണ് ആനി. ആ പേര് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് അമ്മയാണേ സത്യം എന്ന ചിത്രവുമാണ്. സിനിമാ പാരമ്പര്യമില്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന ഒരു സ്കൂൾ വിദ്യർത്ഥി ആൺ വേഷത്തിലും പെണ്ണായും ഒരുപോലെ തകർത്ത് അഭിനയിച്ചു. അതിനു ശേഷം ഒരു പിടി ചിത്രങ്ങൾ വേറെയും.
പരീക്ഷ സമയത്തൊക്കെ ആയിരുന്നു ഷൂട്ട്. ആകെ പത്തുദിവസം ആണ് പഠിക്കാൻ കിട്ടിയത്. പക്ഷെ റിസൾട്ട് വന്നപ്പോൾ മോശമല്ലാത്ത മാർക്ക് കിട്ടിയെന്ന് ആനി ഒരിക്കൽ പറഞ്ഞിരുന്നു. വിവാഹത്തിനു ശേഷം ആനിയെ തുടർച്ചയായി പ്രേക്ഷകർ കാണുന്നത് അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അനീസ് കിച്ചണിലൂടെയാണ്.

എല്ലാവരും ചെയ്യുന്ന പോലൊരു തിരിച്ചു വരവ് ആനിയിലൂടെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുടുംബത്തിനൊപ്പം നിൽക്കുന്നു എന്ന തീരുമാനം ആരാധകർക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. എനിക്ക് ഇനി അഭിനയിക്കേണ്ട,എനിക്ക് മിസിസ്സ് ഷാജി കൈലാസ് ആയാൽ മതി എന്ന് താൻ ഷാജി കൈലാസിനോട് പറഞ്ഞിരുന്നെന്ന് ആനി മുൻപൊരിക്കൽ അനീസ് കിച്ചണിൽ വെച്ച് പറഞ്ഞിരുന്നു.
1995ലായിരുന്നു കമലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എടുത്ത മഴയെത്തും മുൻപെ എന്ന ചിത്രം. ആനിയാണ് ചിത്രത്തിൽ ആ വേഷം ചെയ്യുന്നതെന്ന് കേട്ടപ്പോൾ മമ്മൂട്ടി പറഞ്ഞത് അവളൊരു ആണിനെ പോലിരിക്കുന്ന പെണ്ണല്ലെ എന്നാണെന്ന് ഒരിക്കൽ കമൽ പറഞ്ഞിരുന്നു. പക്ഷേ ആ സിനിമ ആനിയുടെ കരിയർ ബെസ്റ്റ് തന്നെയായിരുന്നു. 17ാം വയസിലാണ് ആ വേഷം ചെയ്യുന്നത്.
മൂന്ന് ആൺമക്കളാണ് ആനിക്ക്. സിനിമ നിർമ്മാണവും സംവിധാനവും ഒക്കെയായി ഷാജി തിരക്കിൽ ആകുമ്പോൾ വീട്ടിലെ എല്ലാ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഉൾപ്പെടെ നോക്കി നടത്തുന്നത് ആനിയാണ്. പതിമൂന്നാം വയസ്സിലാണ് സ്വന്തം അമ്മയെ ആനിക്ക് നഷ്‌ടമായത്. ഒരു ദിവസം ഒരു നേരമെങ്കിലും അമ്മയെ കുറിച്ച് താൻ ഓർക്കാറുണ്ടെന്നും ആനി പറഞ്ഞിരുന്നു. അതിനാൽ അമ്മയില്ലാത്തതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് തനിക്കറിയാമെന്നും അത്തരം സാഹചര്യം മക്കൾക്ക് ഉണ്ടാക്കില്ലെന്നും ആനിക്ക് നിർബന്ധമുണ്ടായിരുന്നു.
അമ്മയില്ലാത്ത വേദന അറിയാതെ വേണം നമ്മുടെ മക്കൾ വളരാൻ അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ. അമ്മ എന്ന വാക്കിനു ഒരായിരം അർഥങ്ങൾ ഉണ്ട്, അതിനു പകരം വയ്ക്കാൻ ഒന്നുമില്ല. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വേദന അമ്മായി അമ്മയുടെ വേർപാട് ആയിരുന്നു. സൂപ്പർ അമ്മയും മകളും ഷോയിൽ വന്നപ്പോൾ ആനി പറഞ്ഞ വാക്കുകൾ.

ഷാജി കൈലാസുമായി ആനിക്ക് ഏകദേശം പതിമൂന്നുവയസ്സോളം വ്യത്യാസം ഉണ്ട്. പക്ഷേ പ്രായത്തിനും മതത്തിനും അവിടെ പ്രസക്തി ഉണ്ടായില്ല. 1996ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ഏകദേശം മൂന്നു മാസത്തിനു ശേഷം ആനി ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
രുദ്രാക്ഷം, അക്ഷരം, ആലഞ്ചേരി തമ്പ്രാക്കൾ, പാർവതി പരിണയം തുടങ്ങി മികച്ച കുറച്ചു ചിത്രങ്ങൾ ചെയ്തു. മൂന്നു വർഷത്തെ സിനിമാ അഭിനയത്തിന് വിടപറഞ്ഞത് വിവാഹത്തോടെയാണ്. 1996ൽ റിലീസ് ചെയ്ത സ്വപ്ന ലോകത്തെ ബാലഭാസ്കരൻ ആയിരുന്നു അവസാന ചിത്രം.


Click it and Unblock the Notifications