എനിക്ക് വലിയ വേഷങ്ങൾ തരാൻ പലരും മടിച്ചു! വിഷാദാവസ്ഥയിലേക്ക് എത്തിച്ച നാളുകളാണ് അത്: അൻസിബ ഹസൻ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അൻസിബ ഹസൻ. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ മൂത്തമകളായിട്ടായിരുന്നു അൻസിബ ചിത്രത്തിൽ അഭിനയിച്ചത്. 2008 ൽ ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അൻസിബയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുന്നത് ദൃശ്യം മുതലാണ്. പിന്നീട് ഒരുപിടി സിനിമകളിൽ അൻസിബ അഭിനയിച്ചു.

ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായെത്തിയ കുറുക്കൻ ആണ് അൻസിബയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ അഞ്ജിത എന്ന കഥാപാത്രത്തെയാണ് അൻസിബ അവതരിപ്പിച്ചിരിക്കുന്നത്. അതിനിടെ ദൃശ്യത്തിന് ശേഷം താൻ വിഷാദത്തിലേക്ക് പോയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അൻസിബ ഹസൻ. മാതൃഭുമിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അൻസിബ മനസ് തുറന്നത്.

ansiba hassan

ദൃശ്യത്തിൽ ജോർജുകുട്ടിയുടെ പ്ലസ്ടുക്കാരിയായ മകൾ അഞ്ജുവിന്റെ വേഷം ചെയ്തത് വർഷങ്ങളോളം സ്വാധീനിച്ചെന്ന് അൻസിബ പറയുന്നു. വർഷങ്ങളോളം തന്നെ അങ്ങനെ കണ്ടിരുന്ന പല സിനിമാക്കാർക്കും തനിക്ക് വലിയ വേഷങ്ങൾ നൽകാൻ ആശങ്കയുണ്ടായിരുന്നു. അതെല്ലാം മാനസികമായി ഏറെ തളർത്തി വിഷാദാവസ്ഥയിലേക്കുവരെ എത്തിച്ചു. പിന്നീട് സിനിമ മാത്രമല്ല ജീവിതമെന്ന തിരിച്ചറിവിലാണ് താൻ അവതാരകയായും മോഡലായുമൊക്കെ പുതിയ വഴികളിലൂടെ സഞ്ചരിച്ചതെന്ന് അൻസിബ പറഞ്ഞു.

കോമഡി സൂപ്പർ നൈറ്റ് പോലുള്ള ഷോകൾ പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. ഇപ്പോൾ സിനിമയയൊന്നുമില്ലല്ലേയെന്ന് വെറുതേ കുത്തിച്ചോദിച്ച് മനഃപൂർവം സങ്കടപ്പെടുത്തുന്ന കുറെപ്പേർ നൽകിയ മോശം അനുഭവങ്ങളിൽ നിന്ന് നല്ല ചിന്തകളിലേക്കുള്ള സഞ്ചാരമായിരുന്നു അതൊക്കെ. അതിനിടയ്ക്ക് തമിഴ് നടൻ സൂര്യയുടെ ഒരു സിനിമയുടെ പരിപാടിയിൽ അവതാരകയായി. അവിടെ വച്ച് അദ്ദേഹം എന്നെ അറിയാമെന്നും ദൃശ്യം അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കണ്ടതെന്നും പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി.

കിട്ടാത്തതിനെപ്പറ്റി ഓർത്ത് സങ്കടപ്പെടണ്ടായെന്നും പുതിയ പ്രതീക്ഷകളിലേക്ക് സഞ്ചാരം തുടരണമെന്നും മനസ്സിൽ ഉറപ്പിച്ച നിമിഷമായിരുന്നു അതെന്ന് അൻസിബ പറഞ്ഞു. വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിഗ്രി നേടി ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് അൻസിബ ഇപ്പോൾ. അതിനിടയിൽ സിനിമയെയും ഒപ്പം കൂട്ടുന്നുണ്ട് താരം.

അതേസമയം, കഴിഞ്ഞ ദിവസം മറ്റൊരു അഭിമുഖത്തിൽ പണത്തിന് വേണ്ടി മാത്രം താൻ ചില സിനിമകൾ ചെയ്‌തിട്ടുണ്ടെന്ന് അൻസിബ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമാണ് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നതെന്നാണ് താരം പറഞ്ഞത്.

ansiba hassan

ദൃശ്യത്തിന് ശേഷം അധികം നല്ല ഓഫറുകള്‍ വന്നില്ല. വരുന്നതില്‍ നിന്നും തിരഞ്ഞെടുക്കുകയായിരുന്നു. അതില്‍ നിന്ന് നല്ലത് തിരഞ്ഞെടുക്കാന്‍ അത്ര നല്ല പ്രൊജക്ടുകള്‍ ഉണ്ടായിരുന്നില്ല. അതിനിടെ സാമ്പത്തിക നേട്ടത്തിനായി സിനിമകള്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോള്‍ ഒരുപാട് ഫ്രസ്റ്റ്രേഡായി. പണം വേണം. പക്ഷെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാനസികമായ തൃപ്തി കൂടി വേണമെന്നാണ് അന്‍സിബ പറഞ്ഞത്.

നല്ല കഥാപാത്രങ്ങള്‍ ചെയ്യണം, നല്ല സിനിമയുടെ ഭാഗമാകണം എന്നൊക്കെയാണ് ആഗ്രഹങ്ങള്‍. അല്ലാതെ എന്റെ തല എന്റെ പോസ്റ്റര്‍ എന്ന ആഗ്രഹം തനിക്കില്ലെന്നും അൻസിബ വ്യക്തമാക്കി. ഇപ്പോള്‍ അതാണ് ചെയ്യുന്നതെന്നാണ് തന്റെ വിശ്വാസമെന്നും താരം കൂട്ടിച്ചേർത്തു. കുറുക്കന് മുൻപ് സി.ബി.ഐ 5ലാണ് അൻസിബ അഭിനയിച്ചത്. പോലീസ് വേഷത്തിലാണ് നടി എത്തിയത്.

More from Filmibeat

Read more about: ansiba hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X