For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണത്തിന് മുമ്പ് അക്കാര്യം പറയാൻ പറ്റിയില്ല!, മമ്മി പിടിക്കുമെന്നായപ്പോൾ കത്ത് കീറിക്കളയേണ്ടി വന്നു: അനു!

  |

  മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി അനു സിത്താര. കാവ്യാ മാധവന് ശേഷം മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരി ആയിട്ടൊക്കെ അനുവിനെ ആരാധകർ വിശേഷിപ്പിച്ചിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ, അനാർക്കലി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളും ചെയ്തു.

  പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലാണ് അനു സിത്താര അഭിനയിച്ചത്. ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൂടുതൽ അവസരങ്ങൾ നടിക്ക് ലഭിക്കാൻ തുടങ്ങിയത്.

  Also Read: വീടിന് പുറത്തിറങ്ങാന്‍ വരെ പേടിയായിരുന്നു; പൂവന്‍കോഴിയുടെ ശത്രുതയെക്കുറിച്ച് അനു സിത്താര

  കരിയറിൽ ഏകദേശം 25 ലധികം സിനിമകളിൽ അനു സിത്താര അഭിനയിച്ചിട്ടുണ്ട്. അതിൽ രാമൻറെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ നായകനായ 12ത് മാൻ ആണ് അനുവിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഒരു തമിഴ് ചിത്രം ഉൾപ്പടെ അഞ്ചോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  നടിയായി പേരെടുക്കുന്നതിന് മുൻപ് വിവാഹിത ആയതാണ് അനു സിത്താര. പ്രണയ വിവാഹമായിരുന്നു നടിയുടേത്. വിഷ്ണുവെന്നാണ് ഭർത്താവിൻറെ പേര്. ഫോട്ടോഗ്രാഫറാണ് വിഷ്‌ണു. വ​ർഷങ്ങളോളം പ്രണയിച്ച ശേഷമാണ് അനുവും വിഷ്ണുവും വിവാഹിതരായത്. അനു ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി ആയിരിക്കെ ആയിരുന്നു വിവാഹം. തന്നെ ഏറ്റവും നന്നായി മനസിലാക്കുന്നയാളാണ് ഭാർത്താവെന്ന് അനു പറഞ്ഞിട്ടുണ്ട്.

  അതേസമയം, കല്യാണത്തിന് ശേഷവും സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം വിഷ്ണുവിനോട് പറയാൻ പറ്റിയിരുന്നില്ലെന്ന് പറയുകയാണ് അനു സിത്താര ഇപ്പോൾ. അക്കാലത്ത് തനിക്ക് സംസാരിക്കാൻ ഫോൺ പോലുമില്ലായിരുന്നെന്നും വീട്ടുകാർ ആരും അറിയാതെ വീട്ടിലെ ലാന്റ് ഫോണിലായിരുന്നു സംസാരിച്ചിരുന്നതെന്നും കത്തുകൾ കൈമാറിയിരുന്നു എന്നുമാണ് അനു പറഞ്ഞത്.

  താൻ കൊടുത്ത കത്തുകളൊക്കെ ഭർത്താവ് ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും പക്ഷെ തനിക്ക് ലഭിച്ച കത്തുകൾ കീറിക്കളയേണ്ടി വന്നിട്ടുണ്ടെന്നും അനു പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ വിഷ്ണുവിന്റെ പിന്തുണയുണ്ടെന്നും അനു സിത്താര പറയുന്നുണ്ട്. ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അനു ഇക്കാര്യങ്ങൾ പറഞ്ഞത്.

  'ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. കല്യാണത്തിന് ശേഷവും അഭിനയിക്കണം എന്നൊന്നും ഞാൻ വിഷ്ണു ഏട്ടനോട് പറഞ്ഞിരുന്നില്ല. പെട്ടെന്ന് ഒരു സിനിമ വന്നു ഞാൻ ചെയ്തു. മുൻകൂട്ടി എനിക്ക് സിനിമ ചെയ്യാൻ ഇഷ്ടമുണ്ടെന്നോ തുടർന്നും അഭിനയിക്കണമെന്നോ ഒന്നും ഞാൻ പറഞ്ഞിട്ടില്ല,'

  'എനിക്ക് സിനിമ ചെയ്യാൻ ഇഷ്ടമാണെന്ന് അദ്ദേഹത്തിന് അറിയുന്നതാണ്. ഞാൻ കല്യാണത്തിന് മുമ്പ് ചെയ്ത എല്ലാ സിനിമയും അദ്ദേഹം തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. കല്യാണത്തിന് മുമ്പ് സിനിമ ചെയ്യാൻ ഇഷ്ടമുണ്ടെന്ന് പറയാനുള്ള സാഹചര്യം എനിക്ക് ഇല്ലായിരുന്നു,'

  'കാരണം അന്നൊന്നും എനിക്ക് ഫോൺ ഇല്ലായിരുന്നു. വീട്ടിലെ ലാന്റ് ഫോണിലൂടെ ആരും കാണാതെയാണ് ഞാൻ വിളിക്കുക. അല്ലാത്ത സമയങ്ങളിൽ കത്തുകളിലൂടെയാണ് എന്തെങ്കിലും ഒക്കെ പറയുക. ഞാൻ കൊടുത്ത കത്തുകളൊക്കെ ഇപ്പോഴും വിഷ്ണു ഏട്ടന്റെ കയ്യിലുണ്ട്,'

  'പക്ഷെ അദ്ദേഹം തന്ന കത്ത് ഒരിക്കൽ മമ്മി പിടിക്കുമെന്ന അവസ്ഥ വന്നപ്പോൾ എനിക്ക് കീറി കളയേണ്ടി വന്നു. അന്ന് ഞാൻ അത് കളഞ്ഞത് കൂടുതൽ പ്രശ്‌നങ്ങൾ ആവാതിരിക്കാനാണ്. അതുകൊണ്ട് തന്നെ കല്യാണത്തിന് മുമ്പ് സിനിമ ചെയ്യുന്നതിനേക്കുറിച്ചൊന്നും എനിക്ക് പറയാൻ പറ്റിയില്ല. പക്ഷെ എല്ലാത്തിനും അദ്ദേഹത്തിന്റെ പിന്തുണയുണ്ട്,' അനു സിത്താര പറഞ്ഞു.

  Read more about: anu sithara
  English summary
  Actress Anu Sithara Opens Up About Her Acting After Marriage And The Challenges She Had While Dating
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X