'വിവാഹം എനിക്ക് പറ്റിയ പണിയല്ല, ആറര വർഷത്തെ പ്രണയം തകർന്നു'; അനുമോൾ
കാലമൂല്യമുള്ള സിനിമകളിൽ കൂടുതലായും കാണുന്ന നടിയാണ് അനുമോൾ. അകം, ഇവൻ മേഘരൂപൻ, ചായില്യം തുടങ്ങി നിരവധി സിനിമകളിൽ അനു ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് താരം. യാത്രകൾ വളരെയധികം ഇഷ്ടമാണെന്ന് അനു പറയുന്നു. ഒപ്പം വിവാഹത്തിനനടുത്തെത്തിയ മുൻ പ്രണയത്തെക്കുറിച്ചും നടി സംസാരിച്ചു. കാൻചാനൽമീഡിയയോടാണ് പ്രതികരണം.

'യാത്രകൾ ഇഷ്ടമാണ്. വീട്ടിലിരിക്കാൻ സമയം കിട്ടാറില്ല. ഞാൻ വീട്ടിൽ ഒരു രണ്ട് ദിവസം ഇരുന്ന് കഴിഞ്ഞാൽ ഞാൻ ഭയങ്കര ഡാർക്ക് ആവും. പിന്നെ ആലോചിച്ച് കാട് കയറി ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിക്കളയും. ഇപ്പോൾ ഭയങ്കര ആക്ടീവ് ആണ്. പണ്ടാെക്കെ കഴിഞ്ഞ കാലം ആലോചിക്കുക, നമ്മൾ ചെയ്ത അബദ്ധങ്ങൾ ആലോചിക്കുമാായിരുന്നു'
'വെറുതെ ഇരിക്കുമ്പോഴുള്ള എനർജി മുഴുവൻ നെഗറ്റീവ് ആയാണ് മാറ്റിയിരുന്നത്. ഇപ്പോൾ ഞാനതൊന്ന് മാറ്റി പ്രൊഡക്ടീവ് ആയി ആലോചിക്കാൻ തുടങ്ങി. ഇനിയെന്ത് ചെയ്യാൻ പറ്റുമെന്ന്. കഴിഞ്ഞ ഒരു വർഷമായി നല്ല മാറ്റം വന്നിട്ടുണ്ട്. അതുവരെ ആലോചിച്ച് ഡാർക്ക് അടിക്കുകയെന്നത് എന്റെ മെയ്ൻ ഹോബി ആയിരുന്നു'

'ഒറ്റയ്ക്കാണ് അധികവും യാത്ര പോവുന്നത്. ഞാൻ വണ്ടി ഓടിക്കുന്ന ആളാണ്. ചെറുപ്പം മുതലേ വണ്ടി എടുത്ത് പോവും. അടുത്തൊരു ഭ്രാന്തൻ കല്ല് ഉണ്ട്. അവിടെ പോയിരിക്കും. അല്ലെങ്കിൽ കുറ്റിപ്പുറം ഹൈവേയിലൂടെ വണ്ടി ഓടിക്കും. വീട്ടിൽ നിന്ന് പിണങ്ങിയാലുള്ള എന്റെ പണ്ടത്തെ ആക്ടിവിറ്റികൾ ഇതൊക്കെയാണ്. എവിടെയെങ്കിലും പോയിരുന്ന് കരയും അല്ലെങ്കിൽ പുസ്തകം വായിക്കും'
'ഞാൻ കരയുന്നത് അമ്മയും അനിയത്തിയും കാണരുതെന്ന് ഉണ്ടായിരുന്നു. കാറിലിരുന്ന് കരഞ്ഞാൽ ആരും കാണില്ലല്ലോ. ഞാനൊരു തവണ കരഞ്ഞോണ്ടിരിക്കുമ്പോൾ പൊലീസ് വന്ന് ചോദിച്ചിട്ടുണ്ട്. എന്താ ഇവിടെ വണ്ടിയിട്ടിരിക്കുന്നത്, എന്താ കരയുന്നത് എന്നൊക്കെ. വേഗം വീട്ടിൽ പോ എന്ന് പറഞ്ഞ് എന്നെ ഓടിച്ചു'
Also Read: അന്ന് ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിച്ചു, എന്നാലല്ലേ അച്ഛനും അമ്മയും....!; ഭാവന ഓർക്കുന്നു

'കല്യാണം വേണമെന്ന് തോന്നിയിട്ടില്ല. വേണ്ടാന്ന് വെച്ചെന്ന് പറയാൻ പറ്റില്ല. രണ്ട് റിലേഷൻഷിപ്പ് ട്രെെ ചെയ്തിട്ടുണ്ട്. അതൊന്നും വർക്ക് ആയില്ല. മുൻപുള്ള റിലേഷൻഷിപ്പ് ഏകദേശം ഒരു ആറരക്കൊല്ലം ഉണ്ടായിരുന്നു. കല്യാണമൊക്കെ സംസാരിച്ചിരുന്നു വീട്ടിൽ. എന്നിട്ടും അത് വേണ്ടെന്ന് വെച്ചതാണ്. എനിക്കത് പറ്റിയ പണിയല്ലെന്ന് ഉള്ളിലൊരു തോന്നലുണ്ട്,' അനുമോൾ പറഞ്ഞു.

വീട് പുതുക്കി പണിതതിന്റെ സന്തോഷത്തിലാണ് താനും കുടുംബവും എന്നും അനു പറഞ്ഞു. നമുക്കൊരു ആവശ്യം വന്നാൽ ഓടി നടന്ന് പണി എടുക്കും. മുമ്പ് സിനിമ വന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കാനാണ് നോക്കാറ്. ഇപ്പോൾ വീട് പണിക്ക് പൈസ വേണ്ടത് കൊണ്ട് കുറേ പടങ്ങൾ ചെയ്തു. വൈൻ, ആരോ, പെൻഡുലം, ടീച്ചർ തുടങ്ങിയ സിനിമകൾ വരാനുണ്ട്. തമിഴിൽ രണ്ട് പ്രൊജക്ട് ചെയ്തു. കുറച്ച് നല്ല പടങ്ങൾ വരാനുണ്ടെന്നും നടി പറഞ്ഞു.


Click it and Unblock the Notifications