'റിലേഷൻഷിപ്പുകൾ വേണ്ടെന്ന് വെച്ചത് വാശി കാരണമാണ്; സിനിമാ നടി ആയില്ലായിരുന്നെങ്കിൽ...'; അനുമോൾ പറയുന്നു

ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് അനുമോൾ. കലാമൂല്യമുള്ള നിരവധി സിനിമകളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനുമോൾക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും അനുമോൾ തിളങ്ങിയിട്ടുണ്ട്. തമിഴിലൂടെ ആയിരുന്നു അനുമോളുടെ തുടക്കവും. കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം. പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന് ചായില്യം, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ, ഞാൻ, പദ്മിനി, ഉടലാഴം, തുടങ്ങിയ ഒരുപിടി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചാണ് അനുമോൾ മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. സോഷ്യൽമീഡിയയിലും സജീവമാണ് അനുമോൾ. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയുമൊക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

Anumol

36-കാരിയായ അനുമോൾ അവിവാഹിതയാണ്. സമയമാകുമ്പോൾ വിവാഹം നടക്കും എന്നാണ് മുൻപ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോഴെല്ലാം അനുമോൾ പറഞ്ഞിട്ടുള്ളത്. എന്നാൽ സിനിമ നടി ആയില്ലായിരുന്നെങ്കിൽ ഇപ്പോൾ തന്റെ വിവാഹം കഴിഞ്ഞിരുന്നേനെ എന്ന് പറയുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമാ നടി ആയില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അനുമോൾ.

'സിനിമാ നടി ആയില്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ ഏതെങ്കിലും ഒരു അബ്കാരിയുടെ വീട്ടിൽ അയാളുടെ ഭാര്യ ആയിട്ടിരുന്നേനെ. എന്റെ കുടുംബത്തിന്റെ ഒരു രീതിയൊക്കെ വച്ചിട്ട് അങ്ങനെ തന്നെ സംഭവിച്ചേനെ. ഞാൻ ഒരു അബ്കാരിയുടെ മകളാണ്. അത് എന്നെ സംബന്ധിച്ച് അഭിമാനം തന്നെയാണ്. അതുകൊണ്ട് തന്നെ സിനിമാ നടി ആയില്ലായിരുന്നുവെങ്കിൽ വീട്ടിലെ അവസ്ഥ വച്ച് ഏതെങ്കിലും അബ്‌കാരിയെ കൊണ്ട് കെട്ടിച്ചേനെ. കെട്ടിച്ചു വിടുമെന്ന് കരുതിയാണ് ഞാൻ നാലുവർഷം എങ്ങിജീയറിംഗ് പഠിക്കാൻ പോയത്', അനുമോൾ പറഞ്ഞു.

യാത്രകൾ ചെയ്യാൻ തുടങ്ങിയപ്പോൾ തനിക്കുണ്ടായ മാറ്റത്തെ കുറിച്ചും അനുമോൾ സംസാരിച്ചു. 'യാത്രകൾ ചെയ്യാൻ തുടങ്ങിയപ്പോൾ എന്റെ വാശിയും ദേഷ്യവുമൊക്കെ നല്ല രീതിയിൽ കുറഞ്ഞു. നല്ല വാശി ആയിരുന്നു എനിക്ക്, അത് രക്തത്തിൽ ഉള്ളതായിരുന്നു. അമ്മ അങ്ങനെയാണ്, അമ്മ പിടിക്കുന്ന മുയലിനൊക്കെ മൂന്നു കൊമ്പല്ല, പത്തു കൊമ്പാണ്. ചില കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്കാണ്‌ 'അമ്മ വാശിപിടിക്കാറുള്ളത്. അതൊക്കെ എനിക്കും കിട്ടിയിരുന്നു',

'ബ്രാൻഡഡ് ഡ്രെസ്സുകൾ തന്നെ വേണം, പുതിയ മൊബൈൽ വാങ്ങണം എന്നൊക്കെ ഉള്ള എന്റെ വാശികളും യാത്ര ചെയ്യാൻ തുടങ്ങിയതോടെ മാറി. ഉള്ളതുവച്ച് ജീവിക്കാൻ ഞാൻ പഠിച്ചു. എന്റെ റിലേഷൻഷിപ്പുകൾ ഒക്കെ ഞാൻ വേണ്ടന്ന് വച്ചതും ഈ വാശി കാരണം തന്നെയാണ്. പക്ഷെ അതൊക്കെ നന്നായി എന്നുമാത്രമേ തോന്നാറുള്ളു. അതൊക്കെ എനിക്ക് വേണ്ടത് ആയിരുന്നില്ല', അനുമോൾ പറഞ്ഞു.

Anumol

സിനിമ നടിയാണെങ്കിലും അമ്മയ്ക്ക് താനിപ്പോഴും മകൾ മാത്രമാണെന്നും അനു പറഞ്ഞു. സിനിമാ നടിയാണോ ഞാൻ ഡാൻസ് ചെയ്യുന്നുണ്ടോ എന്നത് ഒന്നും അമ്മയുടെ വിഷയമേ അല്ല. എന്നെ പാടത്തൊക്കെ പണിയ്ക്ക് വിടുമ്പോൾ ആൾക്കാരൊക്കെ ചോദിക്കും ഒന്നുമല്ലെങ്കിലും ഒരു സിനിമാ നടി അല്ലെ ഇതെന്ന്. അവളുടെ വീട്ടിലെ കാര്യങ്ങൾ വേറെ ആരാ നോക്കുക എന്നായിരിക്കും അമ്മയുടെ മറുപടി.

എനിക്കും അത് തന്നെയാണ് കംഫർട്ട്. അമ്മ മാത്രമല്ല, ജനിച്ചു വളർന്നപ്പോ മുതൽ ഞാൻ കണ്ടുവളർന്ന എന്റെ നാട്ടുകാരൊക്കെ എന്നെ സിനിമാ നടിയായി കാണുന്നത് എനിക്ക് ദഹിക്കില്ല. അവരൊക്കെ എന്നെ അവരുടെ കുട്ടി അനുമോളായി തന്നെ കണ്ടോട്ടെ. അതാണ് തനിക്ക് ഇഷ്ടമെന്നും അനുമോൾ വ്യക്തമാക്കി.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X