ഇയാളുടെ കൂടെ ജീവിക്കാൻ പറ്റുമെന്ന് തോന്നിയാൽ മാത്രമേ കല്യാണം കഴിക്കൂ; വിവാഹത്തെക്കുറിച്ച് മനസുതുറന്ന് അനുമോൾ

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ നടിയാണ് അനുമോൾ. കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനുമോൾക്ക് സാധിച്ചു. അഭിനയിച്ച വേഷങ്ങൾക്കെല്ലാം തന്നാലാകും വിധം പൂർണത നൽകിയിട്ടുള്ള അനുമോൾക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിട്ടുണ്ട് അനുമോൾ.

മലയാളി ആണെങ്കിലും തമിഴിലൂടെയാണ് അനുമോൾ കരിയർ ആരംഭിക്കുന്നത്. കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം. പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ചായില്യം, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ, ഞാൻ, പദ്മിനി, ഉടലാഴം, തുടങ്ങിയ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തി അനുമോൾ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.

anumol

സോഷ്യൽമീഡിയയിലും സജീവമാണ് അനുമോൾ. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയുമൊക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. 36-കാരിയായ അനുമോൾ അവിവാഹിതയാണ്. ഇപ്പോഴിതാ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് അനുമോൾ. കൈരളിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ആത്മാർത്ഥ പ്രണയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്ന് അനുമോൾ പറയുന്നു. ഭാഗ്യവശാൽ നല്ല കുറച്ചു സുഹൃത്തുക്കൾ തനിക്ക് ഉണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കാര്യത്തിൽ താൻ നല്ല ഭാഗ്യവതിയാണ്. നല്ലൊരു ടീമാണ് കൂടെയുള്ളതെന്ന് അനു വ്യക്തമാക്കി. ലൈഫ് പാർട്ണറുടെ കാര്യം ചോദിക്കുമ്പോൾ റിലേഷൻഷിപ്പൊന്നും തനിക്ക് വർക്ക് ആയിട്ടില്ലെന്നാണ് അനുമോൾ പറയുന്നത്.

'ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ഒരു വകതിരിവും, പക്വതയും വന്നു കഴിയുമ്പോൾ ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും, നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാകും. അപ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി, അല്ലെങ്കിൽ ഒരു പാർട്ണറുടെ കൂടെയുള്ള റിലേഷൻഷിപ്പ് തുടങ്ങിയാൽ മതി എന്നതാണ് എന്റെ കാഴ്ചപ്പാട്. അല്ലെങ്കിൽ ആ പണിക്ക് പോകണ്ട എന്നേ ഞാൻ പറയുകയുള്ളൂ. അങ്ങനെയാണ് ഞാനും വിശ്വസിക്കുന്നത്', അനുമോൾ വ്യക്തമാക്കി.

പ്രണയിക്കാൻ കഴിയുന്ന ഒരു സ്റ്റേജിലല്ല താൻ ഇപ്പോഴുള്ളതെന്നും അനുമോൾ പറയുന്നു. 'ഒരു റിലേഷൻഷിപ്പ് എനിക്ക് വർക്ക് ആയില്ല. അതിന്റെ ഭാഗമായി കരിയറിൽ കുറച്ചു ഉഴപ്പിയിരുന്നു. എന്നാൽ ഇപ്പോൾ പ്രണയത്തിനേക്കാളും പ്രാധാന്യം കരിയറിന് ആണ് നൽകിയിട്ടുള്ളത്', അനുമോൾ പറഞ്ഞു.

anumol

ഏത് കഥാപാത്രത്തിന് വേണ്ടിയും മേക്കോവർ ചെയ്യുന്നതിൽ തനിക്ക് ബുദ്ധിമുട്ടില്ലെന്ന് താരം വ്യക്തമാക്കി. പേഴ്സണലി അനുമോൾ എന്ന് പറയുന്ന ആൾ സാധാരണക്കാരിയാണ്. എനിക്ക് എന്റെ വ്യത്യാസങ്ങൾ ഒക്കെ അറിയാൻ ആകുന്നുണ്ട്, എങ്കിലും നാട്ടിൻപുറത്തുകാരി എന്ന് അറിയപ്പെടാനും, ജീവിക്കാനും ആണ് ഇഷ്ടമെന്നും താരം പറയുന്നു.

സിനിമയിലേക്ക് എത്തുമെന്ന് താൻ ഒരിക്കലും കരുതിയിട്ടില്ലെന്നും അനു പറഞ്ഞു. ഒരു സിനിമയേ ചെയ്യൂ എന്ന് കരുതിയാണ് കരിയർ ആരംഭിച്ചത്. ഒരു സിനിമയേ ചെയ്യുള്ളൂവെന്ന് കരുതിയാണ് തുടങ്ങിയത്. പിന്നെ ഓരോ സിനിമ കഴിയുമ്പോഴാണ് സിനിമയോട് ഇഷ്ടം തുടങ്ങിയത്. സിനിമയിൽ ലീഡ് റോൾ തന്നെ ചെയ്യണമെന്ന വാശിയൊന്നുമില്ല. ക്യാരക്ടറിന് കഥയിൽ റെലവൻസുണ്ടായാൽ മാത്രം മതിയെന്നും അനുമോൾ വ്യക്തമാക്കി.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X