ആദ്യമായി പിരീഡ്‌സ് ആയപ്പോള്‍ കരുതിയത് ബ്ലഡ് ക്യാന്‍സര്‍ ആണെന്ന്, അമ്മ ഒന്നും പറഞ്ഞു തന്നില്ല: അനുമോള്‍

ബ്ലഡ് വരുന്നത് ബ്ലഡ് കാന്‍സര്‍ ഉള്ളതുകൊണ്ടാണെന്നൊക്കെയാണ് സിനിമയിലൂടെ നമ്മള്‍ മനസിലാക്കി വെച്ചിരിക്കുന്നത്

മലയാളത്തിലെ മിന്നും താരമാണ് അനുമോള്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള അനുമോള്‍ മലയാളത്തില്‍ മാത്രമല്ല ബംഗാളിയടക്കം വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ്. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുമോള്‍. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബാ ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയുമൊക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

അതേസമയം, തന്റെ നിലപാടുകളിലൂടേയും അനുമോള്‍ കയ്യടി നേടാറുണ്ട്. പറയാനുള്ളത് മടിയില്ലാതെ പറയുന്ന ശീലക്കാരിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിമാര്‍ നേരിടുന്ന തരത്തിലുള്ള അശ്ലീല ചുവയുള്ള ചോദ്യങ്ങള്‍ക്കും കമന്റുകള്‍ക്കുമൊക്കെ മറുപടി നല്‍കിയും അനുമോള്‍ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ അനുവിന്റെ പുതിയ സീരിസ് എത്തിയിരിക്കുകയാണ്.

അയലി

അനുമോള്‍ അഭിനയിച്ച ഏറ്റവും പുതിയ സീരിസാണ് അയലി. ഇതിനിടെ ഇപ്പോഴിതാ സീരീസിനേയും തന്റെ ജീവിതത്തേയും ബന്ധപ്പെടുത്തി കൊണ്ടു അനുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ മനസ് തുറന്നത്. ആദ്യമായി ആര്‍ത്തവരക്തം കണ്ടപ്പോള്‍ തനിക്ക് ബ്ലഡ് കാന്‍സര്‍ വന്നുവെന്നാണ് കരുതിയതെന്നാണ് അനുമോള്‍ തുറന്ന് പറയുന്നത്.

അതേസമയം,തന്റെ അമ്മ തനിക്ക് ആര്‍ത്തവത്തെക്കുറിച്ച് ഒന്നും പറഞ്ഞുതന്നിട്ടില്ലെന്നും അനുമോള്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യമായി ബ്ലഡ് കണ്ടപ്പോള്‍ താന്‍ പേടിച്ച് ഉറക്കെ കരഞ്ഞുവെന്നും താരം ഓര്‍ക്കുന്നുണ്ട്. ബ്രാ ഇടുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സീരിസില്‍ പ്രതിപാദിക്കുന്നുണ്ടെന്നും അനുമോള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആര്‍ത്തവത്തെക്കുറിച്ച് പ

''അയലിയില്‍ ആര്‍ത്തവത്തെക്കുറിച്ച് പറയുന്നത് ഭാവിയിലെ അമ്മമാര്‍ക്ക് റെഫറന്‍സായിരിക്കും. എന്താണ് ആര്‍ത്തവമെന്ന് എന്റെ അമ്മ എനിക്ക് പറഞ്ഞ് തന്നിട്ടില്ല. ചിലപ്പോള്‍ ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാനുള്ള മടിയും ഇത് തുറന്ന് സംസാരിക്കേണ്ടതല്ല എന്ന ബോധവും കൊണ്ടൊക്കെയാവും അവര്‍ എനിക്ക് പറഞ്ഞ് തരാതിരുന്നത്'' എ്ന്നാണ് അനുമോള്‍ പറയുന്നത്. അതിനാല്‍ സ്‌കൂളില്‍ നിന്നും ഫ്രണ്ട്സിന്റെ ഇടയില്‍ നിന്നെല്ലാമാണ് ഞാന്‍ കുറച്ച് ആര്‍ത്തവത്തെക്കുറിച്ച് കേട്ടിട്ടുള്ളതെന്നും താരം തുറന്നു പറയുന്നു.

ശരിയായി മനസിലാക്കിയിട്ടില്ലായിരുന്നു

അതിനാല്‍ ആര്‍ത്തവത്തെക്കുറിച്ച് ഞാന്‍ ശരിയായി മനസിലാക്കിയിട്ടില്ലായിരുന്നു. ബ്ലഡ് വരുന്നത് ബ്ലഡ് കാന്‍സര്‍ ഉള്ളതുകൊണ്ടാണെന്നൊക്കെയാണ് സിനിമയിലൂടെ നമ്മള്‍ മനസിലാക്കി വെച്ചിരിക്കുന്നത്. അത് വന്നാല്‍ നായകന്‍ മരിക്കുന്നു അല്ലെങ്കില്‍ നായിക മരിക്കുന്നു എന്നായിരുന്നു ചിന്തയെന്നും അനുമോള്‍ ഓര്‍ക്കുന്നുണ്ട്. അതുകൊണ്ട് ആര്‍ത്തവ രക്തം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് എനിക്ക് ബ്ലഡ് കാന്‍സര്‍ വന്നുവെന്നാണ് എന്നും അനുമോള്‍ തുറന്ന് പറയുന്നു.

അമ്മയോട് പറഞ്ഞിട്ട് ഞാന്‍ കരച്ചിലായിരുന്നു. അമ്മക്ക് അത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. അമ്മ ചിരിച്ചിട്ട് അമ്മാമയേയും വല്യമ്മയേയും വിളിച്ച് പറഞ്ഞു. ഞാന്‍ മരിക്കാന്‍ പോകുന്നത് ഈ സ്ത്രീക്ക് ഇത്ര സന്തോഷമാണോയെന്നൊക്കെയാണ് ഞാന്‍ ചിന്തിച്ചത് എന്നും അനുമോള്‍ പറയുന്നുണ്ട്. പിന്നാലെ സീരീസിലെ രംഗങ്ങളെക്കുറിച്ചും ചിത്രം പറയുന്ന വിഷയത്തെക്കുറിച്ചുമൊക്കെ അനുമോള്‍ സംസാരിക്കുന്നുണ്ട്.

കുറേ ചോദ്യങ്ങളുണ്ട്

അയലി സീരിസില്‍ കുറേ ചോദ്യങ്ങളുണ്ടെന്നാണ് അനുമോള്‍ അഭിപ്രായപ്പെടുന്നത്. പുതുതായിട്ട് ബ്രാ ഇടുന്ന കുട്ടിക്ക് അതുകൊണ്ട് ഉണ്ടാകുന്ന വേദനയും ഇറിറ്റേഷനും ആരും ഇതുവരെ പറഞ്ഞ് ഞാന്‍ കണ്ടിട്ടില്ല എന്നും താരം ചൂണ്ടിക്കാണിക്കുന്നു. പുതുതായിട്ട് എന്നല്ല അതിന്റെയൊരു ഇറിറ്റേഷന്‍ എത്രനാള്‍ കഴിഞ്ഞാലും ആളുകള്‍ക്ക് മനസിലാകില്ല. വലിയ കുട്ടിയായി അതുകൊണ്ട് തലകുനിച്ച് നടക്കണം അല്ലെങ്കില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്നൊക്കെ വീടുകളില്‍ നിന്നും കുറേ കേട്ടിട്ടുള്ളതാണ് എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഒതുക്കം വേണം

പെണ്‍കുട്ടികളായാല്‍ കുറച്ച് ഒതുക്കം വേണം, ഉറക്കെ ചിരിക്കാന്‍ പാടില്ല എന്നാണ് പറയാറുള്ളതെന്നും അനുമോള്‍ ചൂണ്ടിക്കാണിക്കുന്നു. ഞാന്‍ ഇങ്ങനെ റോഡിലുള്ള എല്ലാവരോടും ചിരിച്ച് നടക്കുന്നത് കൊണ്ട് എന്നെ ഒക്കെ എപ്പോഴും ചീത്ത പറയാറുണ്ടായിരുന്നു എന്നാണ് അനുമോള്‍ ഓര്‍ക്കുന്നത്. എല്ലാരെയും നോക്കി എന്തിനാണ് ചിരിക്കുന്നത് എന്ന രീതിയില്‍ എനിക്ക് നേരെ ചോദ്യങ്ങളുണ്ടാകാറുണ്ടായിരുന്നു എന്നും അനുമോള്‍ തുറന്ന് പറയുന്നു. സ്ത്രീകള്‍ക്ക് മേലുണ്ടാകുന്ന ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ചാണ് ഈ സീരിസ് പറയുന്നതെന്നാണ് അനുമോള്‍ അഭിപ്രായപ്പെടുന്നത്.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X