For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യക്ക് അപ്രതീക്ഷിത നായിക എന്നൊക്കെയായിരുന്നു ആദ്യം കണ്ടത്; പിന്നീട് ബൊമ്മിയെ അവർ ഏറ്റെടുത്തു; അപർണ പറയുന്നു

  |

  മലയാളത്തിലെ യുവ നടിമാരിലെ ശ്രദ്ധേയ താരമാണ് അപർണ ബാലമുരളി. കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ അപർണയെ തേടി കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു.

  അതിനിടെ, സൂര്യയുടെ നായികയായി സുരരൈ പൊട്ര് എന്ന സിനിമയിലൂടെ തമിഴിലും അപർണ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തെ തേടി എത്തിയിരുന്നു. ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രത്തെയായിരുന്നു അപർണ അവതരിപ്പിച്ചത്. സുന്ദരി ​ഗാർഡൻസ് ആണ് അപർണയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നീരജ് മാധവും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

  Also Read: രണ്ടാം ഭാര്യയ്ക്കൊപ്പം ജീവിതം ആഘോഷമാക്കി റോയ്സ്, വിവാഹമോചനശേഷം അടിമുടി മാറിയ റിമി ടോമി, വൈറൽ ചിത്രങ്ങൾ!

  അപർണ ബലമുരളിയുടെ കരിയറിലെ തന്നെ വഴിത്തിരിവായ സിനിമയാണ് സുരരൈ പൊട്ര്. ദേശീയ പുരസ്‌കാരത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറാനും കഴിഞ്ഞു. എന്നാൽ സിനിമയിൽ താനാണ് നായിക എന്ന വാർത്ത വന്നപ്പോൾ തമിഴ് സിനിമ പ്രേക്ഷകരുടെയും അവിടത്തെ ചില യൂട്യൂബ് ചാനലുകളുടെയും പ്രതികരണം തന്നെ ഞെട്ടിച്ചെന്ന് പറയുകയാണ് അപർണ ബാലമുരളി. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് അപർണ ഇക്കാര്യം പറഞ്ഞത്.

  Also Read: 'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!

  'അപ്രതീക്ഷിത നായികാ എന്നൊക്കെ കണ്ടപ്പോൾ ഞാൻ ആദ്യം ഞെട്ടി. എന്തുകൊണ്ടാണ് അങ്ങനെ എന്നൊക്കെ തോന്നി. സൂര്യ 38 ൽ എന്തുകൊണ്ടാണ് ഒരു അപ്രതീക്ഷിത നായിക എന്നൊക്കെ ആയിരുന്നു ചില യൂട്യൂബ് ചാനലുകളുടെ ക്യാപ്‌ഷൻ. ഞാൻ അപ്പോൾ ആലോചിച്ചു, എന്താണ് ഇങ്ങനെ അപ്രതീക്ഷിത നായിക എന്നൊക്കെയെന്ന്. പിന്നെ മനസിലായി ആളുകൾ അങ്ങനെയാണ് കാണുന്നെ അവർക്ക് നായിക എന്ന് പറയുമ്പോൾ മെലിഞ്ഞു സുന്ദരിയായ ഒരാളെ ആണ് ചിന്തിക്കുക. അത് അവരുടെ മനസ്സിൽ അങ്ങനെ ആയി പോയി.'

  'അതുകൊണ്ട് തന്നെ അത് ബ്രേക്ക് ചെയ്യണമെന്ന് എനിക്ക് ഉണ്ടായിരുന്നു. എല്ലാവരിലേക്കും ബൊമ്മിയെ എത്തിക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു. അത് പറ്റിയെന്നാണ് എനിക്ക് തോന്നുന്നത്. സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ അവർ തന്നെ ബൊമ്മിയെ ആഘോഷിച്ചു. ആളുകളിലേക്ക് ആ കഥാപാത്രം എത്തി. അവർ കഥാപാത്രത്തെ ഇഷ്ടപ്പെടാൻ തുടങ്ങി അത് എനിക്ക് സന്തോഷം നൽകിയ കാര്യമാണ്.' അപർണ പറഞ്ഞു.

  Also Read: 'പ്രണയമൊക്കെ തോന്നിയിട്ടുണ്ട്', വിവാഹം കഴിക്കാത്തതിൻ്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

  നടന്മാരെ നായകന്മാരാക്കുന്നതിന് ശരീരം നോക്കാതെ ഇരിക്കുകയും നടിമാരുടെ കാര്യം വരുമ്പോൾ അങ്ങനെയല്ലാതാവുന്നതിനെയും കുറിച്ച് അപർണ സംസാരിക്കുന്നുണ്ട്. നടന്മാരിൽ വ്യത്യസ്‍ത ബോഡി ബോഡിടൈപ്പ് കാണുമ്പോൾ നടിമാരിൽ എന്തുകൊണ്ട് അത് കാണുന്നില്ല എന്ന് തോന്നിയിട്ടുണ്ട് നടി പറയുന്നു. നടിമാരായാൽ പൊതുവെ മെലിഞ്ഞ് ഇരിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. കഴിവിന് ഒരു വിലയും തരാതെ അൽപം വണ്ണം ഉണ്ടെന്ന് പറഞ്ഞു പലരും ഒഴിവാക്കാറുണ്ടെന്നും അപർണ പറയുന്നു.

  നേരത്തെ സിനിമയിൽ പ്രതിഫലം നൽകുന്നത് സംബന്ധിച്ച് അപർണ നടത്തിയ പരാമർശം ശ്രദ്ധനേടിയിരുന്നു. സിനിമയിൽ നായികമാർക്ക് ന്യായമായ പ്രതിഫലം നൽകണം എന്നയിരുന്നു അപർണ പറഞ്ഞത്. നടന്മാർക്കും നടിമാർക്കും പ്രതിഫലം നൽകുന്നതിൽ ഭീകര വ്യത്യാസം നിലനിൽക്കുന്നുണ്ട് അതിൽ മാറ്റം വരണമെന്നാണ് താൻ പറയുന്നതെന്നും വ്യക്തമാക്കിയിരുന്നു.

  Read more about: aparna balamurali
  English summary
  Actress Aparna Balamurali about the reception she received from the Tamil audience when Soorarai Pottru announced
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X