ആറു മാസങ്ങൾക്കിടെ മൂന്ന് തവണ വിവാഹം! നടി അപൂർവ ബോസിന് താലിചാർത്തി ഭർത്താവ് ധിമൻ; ചിത്രങ്ങൾ വൈറൽ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് അപൂര്‍വ ബോസ്. വളരെ കുറച്ചു സിനിമകളെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് താരം. മലര്‍വാടിയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി പത്മശ്രീ ഡോ ഭരത് സരജ് കുമാർ, ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രണയം, നിവിൻ പോളിയുടെ ഹേയ് ജൂഡ് എന്നീ സിനിമകളിൽ അപൂർവ അഭിനയിച്ചിരുന്നു. തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം.
മാസങ്ങൾക്ക് മുൻപ് ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്കും അപൂർവ കടന്നിരുന്നു. ആറ് മാസം മുൻപാണ് നടി പ്രണയിച്ചു വിവാഹം കഴിച്ചത്. ചുരുക്കം ചില ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായി നടത്തിയ ഒരു രജിസ്റ്റർ വിവാഹമായിരുന്നു താരത്തിന്റേത്. അതിനു ശേഷം വിവാഹം കഴിഞ്ഞതായി അപൂര്‍വ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. ധിമന്‍ തലപത്രയാണ് അപൂർവയുടെ ഭർത്താവ്. രജിസ്റ്റർ വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

രജിസ്റ്റർ വിവാഹത്തിന് പിന്നാലെ അതേ മാസം തന്നെ ഗുരുവായൂരിൽ വെച്ചും അപർണയും ധിമനും വിവാഹിതരാവുകയുണ്ടയായി. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം നടത്തിയ വിവാഹമായിരുന്നു ഇതെന്നാണ് അപൂർവ അന്ന് പറഞ്ഞത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായിരിക്കുകയാണ് അപൂർവയും ഭർത്താവ് ധിമനും. ഇക്കുറി ഭർത്താവിന്റെ ആചാരപ്രകാരമാണ് അപൂർവയുടെ വിവാഹം നടന്നത്.
കുടുംബത്തിലെ ചില മുതിർന്ന അംഗങ്ങളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അന്ന് പെട്ടെന്നൊരു വിവാഹം നടത്തേണ്ട സാഹചര്യം ഇവർക്കുണ്ടായത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അതിനുശേഷമാണ് ഗുരുവായൂരിൽ വച്ചൊരു മാലയിടൽ ചടങ്ങും നടത്തിയത്. എന്നാലിപ്പോൾ എല്ലാ ആചാരങ്ങളോടും കൂടി വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് അപൂർവയും ധിമനും.
അഗ്നിസാക്ഷിയായി നടത്തിയ വിവാഹത്തിൽ വധൂവരന്മാർ ബീജ് നിറത്തിലെ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. അപൂർവയുടേത് സാരിയും, ധിമന്റേത് കുർത്തയുമായിരുന്നു. ധിമന്റെ ആചാരങ്ങളുടെ ഭാഗമായി രസകരമായ ചടങ്ങുകളും നടന്നു. വധുവിനെ മഞ്ചലിൽ കൊണ്ടുവരുന്ന ചടങ്ങാണിത്. രണ്ടു വെറ്റിലകൾ കൊണ്ട് മുഖം മറച്ചു പിടിച്ചായിരുന്നു അപൂർവയുടെ എൻട്രി. വിവാഹ ചിത്രങ്ങളും വീഡിയോസും അപൂർവയും അവരുടെ സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറെ നാളുകളായുള്ള സുഹൃത്തുക്കളാണ് അപൂർവയും ധിമൻ തലപത്രയും. നേരത്തെ തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് അപൂർവ ഭർത്താവിനെ വിശേഷിപ്പിച്ചത്. നേരത്തെ പെട്ടെന്ന് നടത്തിയ രജിസ്റ്റർ മാരേജിനെ കുറിച്ച് അപൂർവ മനസുതുറന്നിരുന്നു. എല്ലാം വളരെ സാധാരണമായിരുന്നു എന്നാണ് നടി പറഞ്ഞത്. വേദിയിലെസ്ഥിരം കണ്ണീരില്ല. ഒരു വലിയ കുടുംബമായി മാറിയ സന്തോഷം മാത്രമായിരുന്നു എന്നായിരുന്നു അപൂർവയുടെ വാക്കുകൾ. പെട്ടെന്ന് തീരുമാനിച്ചതായിരുന്നെന്നും വിവാഹദിവസം വസ്ത്രം ഇസ്തിരി ഇട്ടു തന്നത് പോലും ഭർത്താവായിരുന്നെന്നും അപൂർവ പറയുകയുണ്ടായി.
സോഷ്യൽ മീഡിയയിൽ സജീവമായ അപൂർവ തന്റെയും ഭർത്താവിന്റെയും വിശേഷങ്ങളൊക്കെ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അപൂര്‍വ നിലവില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ്. എറണാകുളം സ്വദേശി ആയ അപൂർവ ജോലിയുടെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് ഇപ്പോൾ താമസം. വിദേശത്ത് ആയതിനാലാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് അപൂർവ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications