വിവാഹദിവസം വസ്ത്രം ഇസ്തിരിയിട്ട് തന്നത് വരൻ; തിടുക്കപ്പെട്ട് കല്യാണം നടത്താനുണ്ടായ കാരണം വെളിപ്പെടുത്തി അപൂർവ
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി ശ്രദ്ധ നേടിയാണ് നടിയാണ് അപൂര്‍വ ബോസ്. വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും ചെയ്ത സിനിമകളിലെ വേഷങ്ങൾ കൊണ്ട് ശ്രദ്ധനേടാൻ അപൂർവ്വയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലര്‍വാടിയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി പത്മശ്രീ ഡോ ഭരത് സരജ് കുമാർ, ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രണയത്തിലും പ്രധാന വേഷത്തില്‍ അപൂര്‍വ അഭിനയിച്ചിരുന്നു. നിവിന്‍ പോളി നായകനായ ഹേയ് ജൂഡിലാണ് നടി ഒടുവില്‍ എത്തിയത്.
ദിവസങ്ങൾക്ക് മുൻപാണ് തന്റെ വിവാഹം കഴിഞ്ഞതായി അപൂര്‍വ ബോസ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വളരെ ലളിതമായി നടത്തിയ ഒരു രജിസ്റ്റർ വിവാഹമായിരുന്നു താരത്തിന്റേത്. ധിമാന്‍ തലപത്രയാണ് വരന്‍. രജിസ്റ്റർ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു അപൂർവ്വ ഇക്കാര്യം അറിയിച്ചത്. 'നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ചുരുക്കം ചില ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് വിവാഹം ഇത്ര ലളിതമായി പോയത് എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് അപൂര്‍വ്വ. വളരെ പെട്ടന്ന് വിവാഹം നടത്തിയതിന്റെ കാരണവും ഇന്‍സ്റ്റഗ്രാമിലൂടെ നടി വ്യക്തമാക്കി. വിശദമായി വായിക്കാം.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വളരെ ആർഭാടം പൂർവമായിരുന്നു ആ ചടങ്ങ് നടത്തിയത്. അതിന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വിവാഹം നടത്തിയത്. അതോടെയാണ് ചോദ്യങ്ങളും ഉയർന്നത്. ഇരു വീട്ടുകാരുടെയും കുടുംബത്തിലുള്ള ചിലരുടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിവാഹം എടുപിടി എന്ന് നടത്തിയതെന്നാണ് അപൂർവ പറഞ്ഞത്. ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എയിൽ ആണ് ഇക്കാര്യം പറഞ്ഞത്.
ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ലിറ്റ്മസ് ടെസ്റ്റ് പാസായി എന്നായിരുന്നു അപൂര്‍വ നൽകിയ മറുപടി. ജീവിതത്തിലെ മറ്റൊരു ദിവസം എന്ന നിലയിലായിരുന്നു അപൂർവക്കും ധിമനും വിവാഹദിനം. എല്ലാം വളരെ സാധാരണമായിരുന്നു എന്നാണ് നടി പറഞ്ഞത്. കണ്യാണ വേദിയിലുള്ള സ്ഥിരം കണ്ണീരില്ല. ഒരു വലിയ കുടുംബമായി മാറിയ സന്തോഷം മാത്രമെന്ന് അപൂർവ പറഞ്ഞു.

വിവാഹ ദിവസം എങ്ങിനെയായിരുന്നു എന്ന ചോദ്യത്തിനും അപൂര്‍വ്വ പ്രതികരിച്ചു. അന്നത്തെ ദിവസം തന്റെ വസ്ത്രം ഇസ്തിരി ഇട്ടു തന്നത് പോലും ധിമാന്‍ ആയിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ആ ജോലി ഇതിലും നന്നായി മറ്റാരും ചെയ്യില്ല എന്നാണ് അപൂര്‍വ്വ പറഞ്ഞത്. ശേഷം രജിസ്ട്രി വരെ പോയതും ഒരുമിച്ചാണെന്ന് അപൂർവ പറഞ്ഞു.
ഏറെ നാളുകളായി സുഹൃത്തുക്കളാണ് അപൂര്‍വ്വയും ധിമനും. ധിമന്റെ വിശേഷങ്ങളൊക്കെ അപൂർവ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അപൂര്‍വ നിലവില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ്. എറണാകുളം സ്വദേശി ആയ അപൂർവ ജോലിയുടെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് ഇപ്പോൾ താമസം. വിദേശത്ത് ആയതിനാലാണ് നടി അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.


Click it and Unblock the Notifications











