പൂച്ചയുടെ അമ്മയായി ജീവിതം തീരാനാണോ വിധി! മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ; സങ്കടം പറഞ്ഞ് അർച്ചന കവി

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി അര്‍ച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു അര്‍ച്ചന കവി. എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. വിവാഹ ശേഷമായിരുന്നു അര്‍ച്ചന സിനിമയില്‍ നിന്നും വിട്ടു നിന്നത്.

2016 ൽ ആയിരുന്നു അർച്ചനയുടെ വിവാഹം. തന്റെ ബാല്യകാല സുഹൃത്ത് കൂടിയായ അബീഷുമായിട്ടായിരുന്നു വിവാഹം. എന്നാല്‍ ഭര്‍ത്താവുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാതെ വന്നതോടെ അധികം വൈകാതെ തന്നെ നടി ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

അവിടെയും തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു

ഇതിനു പിന്നാലെ യൂട്യൂബ് ചാനലും വ്‌ളോഗിംഗും വെബ് സീരീസുമെല്ലാമായി നടി സജീവമാവുകയായിരുന്നു. അവിടെയും തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു. വ്യത്യസ്തമായ ഉള്ളടക്കങ്ങൾ അവതരിപ്പിച്ച് അർച്ചന തന്റേതായ ഒരിടം കണ്ടെത്തി.

അടുത്തിടെ മിനിസ്‌ക്രീനിലെ അർച്ചന അരങ്ങേറ്റം നടത്തിയിരുന്നു. സീരിയലിൽ ആണ് നടി എത്തിയത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന പരമ്പരയിലൂടെയായിരുന്നു അര്‍ച്ചന മിനിസ്‌ക്രീനിലും വരവറിയിച്ചത്. കുടുംബ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് അര്‍ച്ചനയെ സ്വീകരിച്ചത്. എന്നാല്‍ അധികം വൈകാതെ അർച്ചന പരമ്പരയിൽ നിന്ന് പിന്മാറി.

സിംഗിള്‍ ലൈഫിനെ കുറിച്ച് അര്‍ച്ചന കവി

എങ്കിലും യൂട്യൂബും സോഷ്യൽ മീഡിയയുമൊക്കെയായി നടി ഇപ്പോഴും സജീവമാണ്. എല്ലാ ദിവസവും തന്റെ ഓരോ ചിന്തകള്‍ പെര്‍സ്യൂട്ട് ഓഫ് മാഡ്‌നസ്സ് എന്ന പേരില്‍ നടി യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അതിൽ തന്റെ സിംഗിള്‍ ലൈഫിനെ കുറിച്ച് അര്‍ച്ചന കവി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

തനിക്ക് 30 വയസ്സ് കഴിഞ്ഞു

'സിംഗിള്‍ ലൈഫില്‍, വളരെ റൊമാന്റിക് ആയ സ്ഥലത്ത് സുഹൃത്തുക്കള്‍ക്കും കസിന്‍സിനും ഒപ്പം.. അത് ആരുടെയോ ബേര്‍ത്ത് ഡേ ആണെങ്കിൽ, തനിക്ക് 30 വയസ്സ് കഴിഞ്ഞുവെന്നും പൂച്ചയുടെ അമ്മയായി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും. പക്ഷെ സത്യമെന്താണെന്ന് നമ്മുക്ക് പൂച്ചയെ പോലും ഇഷ്ടമല്ലെന്നതാണ്,'

'പക്ഷേ എനിക്ക് ഈ സിംഗിൾ ലൈഫിൽ ചിയേഴ്‌സ് ചെയ്യാന്‍ ചുറ്റിലും ആളുകളുണ്ട്. ഞാനൊരാളുടെ കൈയ്യും പിടിച്ച് ഫോര്‍ട്ട് കൊച്ചിയിലൂടെ ഇങ്ങനെ നടക്കുമ്പോള്‍ ആളുകള്‍ കരുതിയേക്കാം, എന്ത് ക്യൂട്ട് കപ്പിള്‍ ആണ് ഞങ്ങള്‍ എന്ന്, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ആങ്ങളയും പെങ്ങളും ആണ്. ഞങ്ങൾക്ക് സത്യത്തിൽ സങ്കടമുണ്ട്,' എന്നാണ് അർച്ചന കവിയുടെ വാക്കുകൾ. റീല് വീഡിയോ ആയിട്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതൊന്നും ഇല്ലാത്ത ഞങ്ങളെ പോലുള്ളവരുണ്ട്

മുപ്പതിലും സിംഗിള്‍ എന്ന ക്യാപ്ഷനോടെയാണ് അർച്ചനയുടെ വീഡിയോ. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. സിംഗിള്‍ ലൈഫ് അടിച്ചു പൊളിക്കൂ എന്നാണ് കൂടുതൽ പേരും പറയുന്നത്. അതേസമയം, നിങ്ങള്‍ക്ക് ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് കമ്പിനി അടിച്ച് നടക്കാനെങ്കിലും ഫ്രണ്ട്‌സും കസിന്‍സും ഉണ്ടല്ലോ, അതൊന്നും ഇല്ലാത്ത ഞങ്ങളെ പോലുള്ളവരുണ്ട് എന്ന് വിലപിക്കുന്നവരും ഉണ്ട്. ഇത് തന്നെയാണ് എന്റെ അവസ്ഥയും എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

അർച്ചനയുടെ മുൻ ഭർത്താവ് അബീഷ് അറിയപ്പെടുന്ന സ്റ്റാൻഡപ്പ് കൊമേഡിയൻ ആണ്

2021 ലാണ് അർച്ചന കവി ഡിവോഴ്‌സ് ഫയൽ ചെയ്തത്. അർച്ചനയുടെ മുൻ ഭർത്താവ് അബീഷ് അറിയപ്പെടുന്ന സ്റ്റാൻഡപ്പ് കൊമേഡിയൻ ആണ്. യൂട്യൂബ് ചാനലിന് പുറമെ ഛായ എന്ന് പറഞ്ഞ് ഒരു ബോട്ടിക്കും അർച്ചന നടത്തുന്നുണ്ട്. കൊച്ചിയിൽ സെറ്റിൽഡ് ആണ് അർച്ചന ഇപ്പോൾ.

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X