For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ ഭാവിയെക്കുറിച്ചാണ് ചിത്ര അക്ക എപ്പോഴും സംസാരിക്കുക; ഓര്‍മ്മകള്‍ പങ്കുവച്ച് ഭാഗ്യശ്രീ

  |

  ഓണദിനത്തില്‍ സിനിമാപ്രേമികളെയാകെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു നടി ചിത്രയുടെ മരണം. ചെന്നൈയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഇപ്പോഴിതാ ചിത്രയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പഴയകാല തെന്നിന്ത്യന്‍ നായിക ഭാഗ്യശ്രീ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തതിലാണ് ഭാഗ്യശ്രീ മനസ് തുറന്നത്. ചിത്രയെ പരിചയപ്പെട്ടതിനെക്കുറിച്ചും തങ്ങളുടെ അടുപ്പത്തെക്കുറിച്ചുമെല്ലാം ഭാഗ്യശ്രീ തുറന്നെഴുതുന്നുണ്ട്.

  ഹോട്ട് ലുക്കില്‍ യുവതാരം ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട് കാണാം

  ഏകദേശം 35 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ പാവം പൂര്‍ണ്ണിമ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ചിത്രയെ ഭാഗ്യശ്രീ പരിചയപ്പെടുന്നത്. പിന്നീട് കൂടുതല്‍ നായിക വേഷങ്ങള്‍ ചെയ്യാനായി ഭാഗ്യശ്രീ തമിഴിലേക്ക് ചേക്കേറുകയായിരുന്നു. ഈ സമയം ചിത്ര മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നല്ല വേഷങ്ങള്‍ ചെയ്ത് സ്ഥിരസാന്നിധ്യമായി മാറിക്കഴിഞ്ഞിരുന്നു. തിരക്കുകള്‍ക്കിടെ വീണു കിട്ടുന്ന സമയത്ത് തങ്ങള്‍ ലാന്‍ഡ് ഫോണിലൂടെ സൗഹൃദം തുടര്‍ന്നു പോന്നിരുന്നുവെന്നും ഭാഗ്യശ്രീ പറയുന്നു.

  പിന്നീട് ഭാഗ്യശ്രീ വിവാഹിതയവാകയും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയുമായിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ ചിത്ര സിനിമയിലെ സ്ഥിരം മുഖമായി മാറിയിരുന്നു. സിനിമയുമായുള്ള ബന്ധമൊക്കെ വിട്ടു പോയ താന്‍ ചിത്രയുടെ വിവാഹം കഴിഞ്ഞതൊക്കെ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഭാഗ്യശ്രീ പറയുന്നു. പിന്നീടൊരു വിവാഹത്തില്‍ വച്ചാണ് ചിത്ര അക്കയെ കാണുന്നതെന്നാണ് ഭാഗ്യശ്രീ ഓര്‍ക്കുന്നത്. അന്ന് ഒരുപാട് സംസാരിച്ചുവെന്നും പിന്നീട് തങ്ങള്‍ ഇടയ്ക്ക് ഇടയ്ക്ക് കാണുമായിരുന്നുവെന്നും താന്‍ എന്നും ഒരു കേള്‍വിക്കാരിയുടെ റോളോടെ ചിത്രയെ കേട്ടിരിക്കുമായിരുന്നുവെന്നും അവര്‍ പറയുന്നു.

  മാസത്തില്‍ രണ്ട് തവണയെങ്കിലും ചിത്ര അക്ക തന്നെ വിളിക്കുമായിരുന്നു. അപ്പോള്‍ എല്ലാം സംസാരിക്കുമായിരുന്നുവെന്നും ഭാഗ്യശ്രീ പറയുന്നു. പത്ത് ദിവസം മുമ്പ് തന്നെ വിളിച്ചതിനെക്കുറിച്ചും ഭാഗ്യശ്രീ പറയുന്നുണ്ട്. ''10 ദിവസം മുന്‍പേ വിളിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചെല്ലാം സംസാരിച്ചിരുന്നു. മോളുടെ ജന്മദിനമായിരുന്നു എന്നും ഭാഗിക്ക് ഫോട്ടോസ് എല്ലാം അയയ്ക്കാം എന്ന് പറഞ്ഞു. അടുത്തിടെ ചിത്ര അക്കയുടെ ചേച്ചി മരണപ്പെട്ട വിവരവും കുറച്ച് വിഷമങ്ങള്‍ പങ്കുവെച്ചു. മോളെ പഠിപ്പിക്കുന്നതിന് കുറിച്ചും മകളുടെ ഭാവിയെക്കുറിച്ചുമാണ് ചിത്ര അക്ക അധികം സംസാരിക്കുക'' എന്നാണ് ഭാഗ്യശ്രീ പറയുന്നത്.

  ചിത്രയുടെ മരണ വാര്‍ത്ത അറിഞ്ഞ നിമിഷത്തെക്കുറിച്ചും ഭാഗ്യശ്രീ വേദനയോടെ ഓര്‍ക്കുന്നുണ്ട്. ഓണാഘോഷത്തിന്റെ തിരക്കുകളിലായിരുന്നു. രാവിലെ ചിത്രയുള്‍പ്പെടെ എല്ലാ സുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍ അയച്ച ശേഷം താന്‍ തിരക്കുകളിലേക്ക് കടക്കുകയായിരുന്നു. ഓണത്തിന്റെ തിരക്കായതിനാല്‍ ടിവി തുറക്കാനോ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വായിക്കാനോ സമയം കിട്ടിയില്ല. ഒരു മണികാറായപ്പോള്‍ പായസം ഉണ്ടാക്കി കൊണ്ടിരിക്കെയാണ് അനിയന്‍ വിളിക്കുന്നതും വിവരം പറയുന്നതും. തലയ്ക്ക് അടി കിട്ടിയത് പലെ കുറേനേരം താന്‍ ഇരുന്നുവെന്നും ഭാഗ്യശ്രീ പറയുന്നു.

  Also Read: അതിലും ഭേദം ആത്മഹത്യയാണ്! ദീപികയേയും കത്രീനയേയും കുറിച്ചുള്ള ചോദ്യത്തോട് കരീന കപൂര്‍

  Malayalam Actress Chitra passes away due to heart attack

  ചിത്രയുടെ മകള്‍ വളരെ ചെറുപ്പമാണെന്നും അമ്മയുടെ സ്‌നേഹവും വാത്സ്യവും പരിചരണവുമെല്ലാം വേണ്ട പ്രായമാണെന്നും ഭാഗ്യശ്രീ പറയുന്നുണ്ട്. ''മോളെ ഞാന്‍ ജന്മദിനത്തിന് വിളിച്ച് വിഷ് ചെയ്തതായിരുന്നു. വളരെ സന്തോഷത്തിലായിരുന്നു എല്ലാവരും അപ്പോള്‍. അധികം ആലോചിക്കാന്‍ കഴിയുന്നില്ല. ചിത്ര അക്കയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാനും, ചിത്ര അക്കയുടെ മോള്‍ക്ക് നല്ലൊരു ഭാവിയും ഉണ്ടാവാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. അത് മാത്രമേ കേവലം മനുഷ്യസ്ത്രീ ആയ എനിക്കിപ്പോള്‍ കഴിയുന്നുള്ളൂ''. എന്നു പറഞ്ഞാണ് ഭാഗ്യശ്രീ നിര്‍ത്തുന്നത്.

  Read more about: chithra
  English summary
  Actress Bhagyashree Opens Up About Late Actress Chithra And Her Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X