For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാമയും ഭർത്താവും വിവാഹമോചനത്തിലേക്ക്? അഭ്യൂഹങ്ങൾക്കിടെ ഭാമ സ്റ്റാർ മാജിക്കിൽ! വീഡിയോ വൈറൽ

  |

  ഒരു സമയത്ത് മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവോദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ ഒരിടം കണ്ടെത്തുകയായിരുന്നു. ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ ഭാമയ്ക്ക് സാധിച്ചിരുന്നു.

  പിന്നീട് നിരവധി അവസരങ്ങളാണ് ഭാമയെ തേടി എത്തിയത്. ഒരു വർഷം നാലും അഞ്ചും സിനിമകൾ ചെയ്ത് വളരെ സജീവമായി നിൽക്കുന്നതിനിടെ ആയിരുന്നു ഭാമയുടെ വിവാഹം. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറി നിൽക്കുകയാണ് ഭാമ. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.

  Also Read: നടി രാത്രിയില്‍ കുളിച്ചിട്ട് വരുന്ന സീന്‍ കണ്ടതോടെയാണ് പണി കിട്ടിയെന്ന് മനസിലായത്; ഡാൻസേഴ്സിന് പറ്റുന്ന അബദ്ധം

  2020 ൽ ആയിരുന്നു ഭാമയുടെ വിവാഹം. ബിസിനസുകാരനായ അരുണിനെയാണ് നടി വിവാഹം ചെയ്തത്. ഇവർക്കൊരു മകളുണ്ട്. വളരെ വൈകിയാണ് കുഞ്ഞ് ജനിച്ച വിവരം ഭാമ പങ്കുവച്ചത്. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്. പിന്നീട് ഇടയ്ക്കിടെ കുഞ്ഞിന്റെയും ഭർത്താവിന്റെയും ചിത്രങ്ങൾ ഭാമ പങ്കുവയ്ക്കാറുണ്ടായിരുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലും നടി ആരംഭിച്ചിരുന്നു.

  അതേസമയം, ഭാമയും അരുണും വിവാഹ മോചനത്തിലേക്ക് എന്ന തരത്തിലുള്ള വാർത്തകളാണ് രണ്ടു ദിവസമായി പുറത്തു വരുന്നത്. ഭാമ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഭാമ സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്യുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഇവരുടെ വിവാഹമോചനം സംബന്ധിച്ച ചർച്ചകൾ സജീവമായത്.

  എന്നാൽ വാർത്തകളോട് ഒന്നും ഭാമ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഭാമ അതിഥി ആയി എത്തുകയാണ്. ശനിയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിലാണ് ഭാമ എത്തുന്നത്. ഇതിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. തന്റെ ദാമ്പത്യ ജീവിതം സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുകൾ എന്തെങ്കിലും ഭാമ ഷോയിൽ നടത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

  നിരവധി പേർ പ്രോമോ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. ഭാമയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ സംബന്ധിച്ചാണ് ചിലരുടെ കമന്റുകൾ. ഏറെ നാളുകൾക്ക് ശേഷമാണ് ഭാമ ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തുന്നത്. അതുകൊണ്ട് തന്നെ അഞ്ച് വർഷത്തോളമായി സിനിമ വിട്ടു നിൽക്കുന്ന ഭാമയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയായും ചിലർ ഇതിനെ കാണുന്നുണ്ട്.

  Also Read: കലാഭവന്‍ മണിയുടെ പിന്നിൽ കറുത്തിട്ടുള്ളവര്‍ മതിയെന്ന് ആദ്യമേ പറയും; ഗ്ലാമറുള്ളവരെ സൂപ്പര്‍ താരങ്ങൾക്കും വേണ്ട

  നിറചിരിയോടെ വേദിയിലെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് സ്റ്റാര്‍ മാജിക് ടീം നല്‍കുന്നത്. ഭാമയെത്തേടി ഒരു കള്ളക്കണ്ണനും ഷോയിൽ എത്തുന്നുണ്ട്. ഭാമയ്ക്കൊരു സമ്മാനവും ഞാന്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രൊമോയിൽ തങ്കച്ചന്‍ വേദയിലേക്ക് കയറി വരുന്നത്. തനിക്കേറെ പ്രിയപ്പെട്ട പാട്ടും ഭാമ ഷോയിൽ ആലപിക്കുന്നുണ്ട്. ഭാമ, അമ്മ എന്നൊക്കെ മകൾ വിളിച്ച് തുടങ്ങിയെന്നും ഭാമ പറയുന്നതായി വീഡിയോയിൽ കാണാം. എന്തായാലും എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

  Read more about: bhama
  English summary
  Actress Bhama Appears In Star Magic Show Amid Divorce Rumours, Promo Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X