For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മാനസികമായ സന്തോഷത്തിന് അത് വേണമെന്ന് തോന്നി; പുതിയ തീരുമാനത്തെ കുറിച്ച് മനസുതുറന്ന് ഭാമ!

  |

  നിവേദ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തിളങ്ങിയിട്ടുള്ള നടി വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. കുഞ്ഞ് കൂടെ ജനിച്ചതോടെ പൂർണമായും കുടുംബ കാര്യങ്ങളിലേക്ക് ഒതുങ്ങിയ ഭാമ അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിരുന്നു.

  തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. സ്വന്തമായി ഒരു ഓൺലൈൻ വസ്ത്ര സ്ഥാപനവും ഭാമ അടുത്തിടെ തുടങ്ങിയിരുന്നു. ഇപ്പോഴിതാ, ഏറെ നാളുകൾക്ക് ശേഷം ഒരു ടെലിവിഷൻ പരിപാടിയിലും എത്തിയിരിക്കുകയാണ് ഭാമ.

  Also Read: കള്ളക്കഥ പറഞ്ഞ് വീഴ്ത്തിയതാണ് എന്നെ, ഒന്ന് ആശ്വസിപ്പിക്കാൻ വിളിച്ചത് ഇവിടെയെത്തി; പ്രണയകഥ പറഞ്ഞ് ശ്രീവിദ്യ!

  ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ആണ് ഭാമ അതിഥി ആയി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഭാമയുടെ വിവാഹമോചനം സംബന്ധിച്ച ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭാമയും ഭർത്താവ് അരുണും വേർപിരിയാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇടയിൽ ആണ് നടി ഷോയിൽ എത്തിയത്. ഷോയിൽ ഭാമ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവച്ചു. മകളെ കുറിച്ച് താരം വാചാലയായി. ഭർത്താവിനെ കുറിച്ചും സംസാരിച്ചിരുന്നു. വിശദമായി വായിക്കാം.

  'ഗൗരി എന്നാണ് മകളുടെ പേര്, കുഞ്ഞിനെ അമ്മു എന്നാണ് വിളിക്കുന്നത്. ഇപ്പോൾ രണ്ടു വയസ്സായി. ഒരു ഒരുവയസ് കൂടി ആയി മൂന്ന് വയസ്സൊക്കെ ആയാൽ എനിക്ക് ഒന്നുകൂടി ആക്റ്റീവ് ആകാമെന്ന് കരുതുന്നു. പിന്നെ അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. ഞാൻ വിചാരിച്ച അത്ര ഗ്ലോറിഫൈ ചെയ്യാൻ പറ്റുന്ന കാര്യമല്ല,'

  'വാസുകി ബൈ ഭാമ എന്ന ലേബലിൽ ഞാൻ കാഞ്ചീപുരം സാരികളുടെ ഒരു ഓൺലൈൻ സ്റ്റോർ ആരംഭിച്ചു. കുഞ്ഞായി ലോക്ക്ഡൗൺ വന്നു. അതൊക്കെ കഴിഞ്ഞപ്പോൾ ഞാൻ വർക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വർക്ക് ചെയ്യണം എന്റെ മാനസികമായ സന്തോഷത്തിന് വർക്കും കൂടെ വേണം എന്ന് തോന്നി. എന്റെ കുറെ നാളത്തെ സ്വപ്നമായിരുന്നു എന്തെങ്കിലും ഒന്ന് തുടങ്ങണമെന്ന്,'

  'അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരികളുടെ കളക്ഷൻ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചത്. പിന്നെ വാസുകി എന്ന പേര് കുറെ നാളായി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെയാണ് ആ പേര് ഇട്ടത്,' തന്റെ പുതിയ സംരഭത്തെ കുറിച്ച് ഭാമ പറഞ്ഞു.

  താൻ ഒരുപാട് മോഡേൺ വസ്ത്രങ്ങളോ ഒരുപാട് നടൻ വസ്ത്രങ്ങളോ ഉപയോഗിക്കുന്ന ആളല്ലെന്നും രണ്ടിന്റെ ഇടയിൽ ആണെന്നും ഭാമ പറഞ്ഞു. താൻ ഒറ്റപ്പാലം കാരിയാണോ പാലക്കാട് ആണോ എന്നെല്ലാം ഒരുപാട് പേർ ചോദിക്കാറുണ്ട്. എന്നാൽ ഞാൻ കോട്ടയംകാരിയാണ്. ഇപ്പോൾ കൊച്ചിയിൽ ആണ് താമസമെന്നും ഭാമ പറഞ്ഞു.

  ഭാമ എന്ന പേര് വന്നതിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. 'രേകിത എന്നായിരുന്നു പേര്. ഭാമ എന്നത് ലോഹി സാർ ഇട്ടതാണ്. നിവേദ്യത്തിൽ സത്യഭാമ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സത്യ ഒന്ന് കട്ട് ചെയ്താലോ എന്ന് എനിക്ക് ഉണ്ടായിരുന്നു. പേരിടുന്ന സമയത്ത് വിനുമോഹനോ മറ്റോ ആണ് പറഞ്ഞത്. സാർ സത്യഭാമ പഴയ പേരല്ലേ ഭാമ എന്ന് ഇട്ടാൽ പോരേയെന്ന്. അങ്ങനെ അവിടെ നിന്ന് തുടങ്ങിയതാണ് ഭാമ എന്ന പേര്,'

  Also Read: 'അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വിഷമമാണ്, വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹമുണ്ട്'; സൗഭാ​ഗ്യ

  വീട്ടിൽ ഭർത്താവ് എന്താണ് വിളിക്കാറുള്ളത് എന്ന് ചോദിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല എന്നായിരുന്നു ഭാമയുടെ മറുപടി. അതെ, ദേ എന്നൊക്കെ ആണ് വിളിക്കുക. ഞാൻ അപ്പു എന്നാണ് വിളിക്കുക. ശരിക്കും ഞങ്ങൾ വീട്ടിൽ വിളിക്കുന്നതൊന്നും നാട്ടിൽ പറയാൻ പറ്റില്ലെന്നും ചിരിച്ചു കൊണ്ട് ഭാമ പറഞ്ഞു.

  കുറച്ചു നാളുകളായി പഴയത് പോലെ സിനിമകളിലേക്ക് വരണം പരിപാടികളിൽ പങ്കെടുക്കണം എന്നൊക്കെയുണ്ട്. അതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴും വണ്ണമൊന്നുമില്ലാതെ ഇരിക്കുന്നതെന്നു നടി പറഞ്ഞു.

  അമ്മയായപ്പോൾ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ നടന്നില്ലെങ്കിൽ ടെൻഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോൾ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞു.

  Read more about: bhama
  English summary
  Actress Bhama Opens Up About Her Daughter, Family And New Venture In Star Magic Show Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X