അന്ന് ഷൈനിനെ വിളിച്ചത് ഓർക്കുമ്പോൾ എനിക്ക് ചിരിവരും; അന്ന് നമ്മൾ ചെറുതല്ലേ!, ഭാവന പറയുന്നു

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഭാവന. തെന്നിന്ത്യയിലുൾപ്പടെ ഒരുപാട് ആരാധകരുള്ള താരമാണ് ഭാവന. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്ക് എത്തുന്നത്. യുവാക്കൾ ഏറ്റെടുത്ത ക്യാമ്പസ് ചിത്രത്തിൽ പരിമളം എന്ന കഥാപാത്രമായാണ് ഭാവന എത്തിയത്.

ചിത്രം വലിയ ഹിറ്റാവുകയും ഭാവനയുടെ കഥാപാത്രം ശ്രദ്ധനേടുകയും ചെയ്തതോടെ കൂടുതൽ അവസരങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു. പിന്നീട് നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. അധികം വൈകാതെ മലയാളത്തിലെ മുൻനിര താരമായി മാറുകയായിരുന്നു ഭാവന.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്

അതിനിടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭവന സജീവമാവുകയായിരുന്നു. എന്നാൽ 2017 ൽ വിവാഹിത ആയതോടെ മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഭാവന. കന്നഡ സിനിമാ നിർമ്മാതാവ് നവീനുമായിട്ടായിരുന്നു നടിയുടെ വിവാഹം. ഇപ്പോഴിതാ, അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടി.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. ഷറഫുദ്ധീൻ നായകനായ ചിത്രം ഫെബ്രുവരി 24 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം.

നമ്മളിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു

അതേസമയം, ഭാവനയെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും ആദ്യം ഓർമ്മ വരുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് പരിമളം. അടുത്തിടെ നമ്മളിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം വൈറലായി മാറുകയും ചെയ്തിരുന്നു. അന്ന് ആ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറിയിരുന്ന നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഉണ്ടായിരുന്നു.

ഇന്നത് ഓർക്കുമ്പോൾ ചിരി വരുന്നുണ്ട്

ഇപ്പോഴിതാ നമ്മൾ സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ വെച്ചുണ്ടായ രസകരമായ നിമിഷങ്ങൾ പങ്കുവെക്കുകയാണ് ഭാവന. അടുത്തിടെ ജിഞ്ചർ മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നടി ലൊക്കേഷനിലെ സംഭവങ്ങൾ ഓർത്തത്. ആ സമയത്ത് ആഷിഖ് അബുവിനെയും ഷൈൻ ടോം ചാക്കോയെയും താൻ ചേട്ടാ എന്നാണ് വിളിച്ചിരുന്നതെന്നും, എന്നാൽ ഇന്നത് ഓർക്കുമ്പോൾ ചിരി വരുന്നുണ്ടെന്നുമാണ് ഭാവന പറഞ്ഞത്.

അവരും തുടക്കക്കാരായിരുന്നു

എന്റെ ആദ്യത്തെ സിനിമയായിരുന്നു നമ്മൾ. ആ സമയത്ത് അസിസ്റ്റന്റ് ഡയറക്ടർമാരായിരുന്നു ആഷിഖ് അബുവും, സുഗീതേട്ടനും, ഷൈൻ ടോം ചാക്കോയുമൊക്കെ. ഞാൻ ആ സമയത്ത് അവരുമായിട്ടായിരുന്നു കൂടുതൽ കമ്പനി. അവരും തുടക്കക്കാരായിരുന്നു അതിന്റേതായ ഒരു സൗഹൃദവും ഉണ്ടായിരുന്നെന്ന് ഭാവന ഓർക്കുന്നു.

ഒരുപാട് ഓർമകൾ നൽകുന്ന കാര്യമാണ്

ലൊക്കേഷൻ ഫോട്ടോ ഇട്ടപ്പോൾ ഒരുപാട് പേർ തന്നെ വിളിച്ചിരുന്നെന്നും ഭവന പറഞ്ഞു. സൗബിനേട്ടനും എനിക്ക് മെസേജ് ചെയ്തിരുന്നു. ഞാൻ ഇടക്കിടക്ക് ലൊക്കേഷനിൽ വരാറുണ്ടായിരുന്നു നിനക്കത് ഓർമയുണ്ടോ എന്ന് ചോദിച്ചായിരുന്നു സൗബിനേട്ടന്റെ മെസ്സേജ്. ക്രോണിക് ബാച്ചിലറിൽ അസിസ്റ്റന്റ് ആയി സൗബിനേട്ടൻ വർക്ക് ചെയ്തിട്ടുണ്ട്. അതെനിക്ക നല്ല ഓർമയുണ്ട് .

ഷോട്ട് റെഡിയാവുമ്പോ എന്നെ വന്ന് വിളിക്കുന്നതൊക്കെ ഇവരായിരുന്നു. അതൊക്കെ ഒരുപാട് ഓർമകൾ നൽകുന്ന കാര്യമാണ്. അന്ന് ഞാൻ ഷൈനിനെ വിളിച്ചിരുന്നത് ചേട്ടാ എന്നാണ്, ഇപ്പോ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് ചിരി വരും. അന്ന് പിന്നെ നമ്മൾ കുറച്ചൂടെ ചെറുതല്ലേയെന്ന് ഭാവന പറയുന്നു.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X