For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഗി ജീൻസും ഷൂസുമില്ല, പകരം മുണ്ട്; കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും; വീഡിയോ വൈറൽ

  |

  മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഭാവന. തെന്നിന്ത്യയിൽ ഉടനീളം നിരവധി ആരാധകരാണ് താരത്തിനുള്ളത്. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിന് പുറമെ അന്യാഭാഷ ചിത്രങ്ങളിൽ നിന്നും കൈനിറയെ അവസരങ്ങൾ ഭാവനയെ തേടി എത്തി. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു.

  മലയാളത്തിൽ നിന്ന് മറ്റു ഭാഷകളിലേക്ക് പോയെങ്കിലും ഭാവനയുടെ സൗഹൃദ വലയങ്ങൾ ഇപ്പോഴും ഇവിടെ ചുറ്റിപ്പറ്റിയാണ്. രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കൾ. ഒരുമിച്ച് കൂടുന്ന സമയങ്ങളൊക്കെ ഈ താരക്കൂട്ടം മാക്സിമം ആഘോഷമാക്കാറുണ്ട്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  ഇപ്പോഴിതാ, ഇവരുടെ പുതിയൊരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുണ്ടും ഷർട്ടും ധരിച്ചു കൂട്ടുകാരികൾക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ ഭാവനയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 90കളിൽ ഹിറ്റായിരുന്ന സൈന്യം എന്ന ചിത്രത്തിലെ "ബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം, 100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം," എന്നു തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് താരങ്ങൾ ചുവടുവെക്കുന്നത്.

  'ബാഗി ജീൻസും ഷൂസും ലഭ്യമല്ല, ക്ഷമിക്കുമല്ലോ?' എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഭാവനയ്ക്ക് ഒപ്പം ശിൽപ്പ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവരാണ് ഡാൻസ് വീഡിയോയിൽ ഉള്ളത്. ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയയാണ് കൂട്ടുകാരികൾ ഡാൻസ് ഫ്ളോറാക്കി മാറ്റിയിരിക്കുന്നത്.

  Also Read: 'റാഗിങ്ങിലൂടെ പരിചയം, ആദ്യം പ്രണയം നിരസിച്ചു പിന്നെ പതിയെ സെറ്റായി'; പ്രണയകഥ പറഞ്ഞ് ബേസിൽ ജോസഫ്

  ഭാവനയുടെ ഭാവനയിൽ വിരിഞ്ഞതാണ് ഡാൻസ് വീഡിയോ എന്നാണ് ക്യാപ്‌ഷനിൽ ഉള്ളത്. ശിൽപ ബാലയാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്. വീഡിയോ അടിപൊളി ആയി എന്നാണ് ആരാധകരുടെ കമന്റുകൾ. കുറച്ചു നാളുകൾക്ക് മുൻപ് ഈ ചങ്ങാതി കൂട്ടം പങ്കുവച്ച മറ്റൊരു ഡാൻസ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  താള്‍ എന്ന സിനിമയിലെ 'കഹിന്‍ ആഗ് ലഗേ' എന്ന് തുടങ്ങുന്ന പാട്ടിനാണ് അന്ന് നടിമാര്‍ ഡാന്‍സ് കളിച്ചത്. ഞങ്ങളുടെ നല്ല രാത്രി ഇതാണെന്ന് പറഞ്ഞാണ് ഭാവന വീഡിയോ ഷെയര്‍ ചെയ്തത്. അതിനു ശേഷം ഇവർ ഒന്നിച്ചെത്തുന്ന ഡാൻസ് വീഡിയോ ആണ് ഇത്.

  Also Read: ശങ്കറിൻ്റെ സൂപ്പർതാര പദവി തെറിപ്പിച്ചതാര്? ലോകത്തുള്ളവരല്ലാം മനസിലാക്കിയിട്ടും ശങ്കർ അറിഞ്ഞില്ലെന്ന് മുകേഷ്

  അതേസമയം, വിവാഹ ശേഷം മലയാള സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്ത ഭാവന ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക വേഷത്തിലാണ് ഭവന എത്തുന്നത്.

  ഇതുകൂടാതെ ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗമാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

  Read more about: bhavana
  English summary
  Actress Bhavana's new bhaggy jeansum song dance video with friends goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X