അവൻ കുഞ്ഞനിയനെ പോലെയാണ്; എന്ത് കാര്യത്തിനും പരിഹാരം കാണും!; ദിലീപിനെ കുറിച്ച് ബിന്ദു പണിക്കർ

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കർ. ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ റോളുകളിലും ഒരുപോലെ മികച്ച പ്രകടനങ്ങൾ ചെയ്തിട്ടുണ്ട് താരം. കോമഡി വേഷങ്ങളിൽ കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നീ താരങ്ങളോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുണ്ട് ബിന്ദു പണിക്കർ.

1992 ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കരുടെ സിനിമാ അരങ്ങേറ്റം. അവിടന്നങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ബിന്ദു പണിക്കർ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷക്കാലം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ബിന്ദു പണിക്കർ ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്.

ബിന്ദു പണിക്കർ ദിലീപിനെ കുറിച്ച്

ഏറ്റവും പുതിയ ചിത്രമായ റോഷാക്കിൽ ഗംഭീര പ്രകടനവുമായി ബിന്ദു പണിക്കർ പ്രേക്ഷകരുടെ കയ്യടി വാങ്ങി കൂട്ടുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ നായകൻ മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഭിനന്ദനം നേടുന്ന ബിന്ദു പണിക്കരാണ്. ബിന്ദു പണിക്കരുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ഇതെന്നാണ് സിനിമാ കണ്ട പ്രേക്ഷകരെല്ലാം അഭിപ്രായപ്പെടുന്നത്.

അതേസമയം, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ ബിന്ദു പണിക്കർ പങ്കെടുത്തിരുന്നു. ഏറെ നാളുകൾക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ താരം തന്റെ സിനിമയിലെയും ജീവിതത്തിലെയും നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി. അതിലൊരു അഭിമുഖത്തിൽ ബിന്ദു പണിക്കർ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

സെറ്റിലുമൊക്കെ എല്ലാവരോടും അങ്ങനെയാണ്

തിളക്കം, സൂത്രധാരൻ, സിഐഡി മൂസ തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ ചേച്ചി ആയിട്ടാണ് ബിന്ദു പണിക്കർ കൂടുതൽ ചിത്രങ്ങളിലും എത്തിയിട്ടുള്ളത്. ദിലീപ് ഒരു കുഞ്ഞനുജനെ പോലെയാണെന്നാണ് നടി പറയുന്നത്. ബിന്ദു പണിക്കരുടെ വാക്കുകളിലേക്ക്.

'ദിലീപ് നല്ലൊരു സുഹൃത്താണ്. ഞങ്ങൾ ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല സീനുകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. കോമഡി ഒക്കെ ചെയ്യാൻ മിടുക്കനാണ്. വളരെയധികം ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ആളാണ്. എന്തിനും പരിഹാരം കണ്ട് തരും. എല്ലാവർക്കും അങ്ങനെയാണ്. സെറ്റിലുമൊക്കെ എല്ലാവരോടും അങ്ങനെയാണ് പെരുമാറുന്നത്. ഒരു കുഞ്ഞ് അനിയൻ അല്ലെങ്കിൽ സഹോദരൻ അങ്ങനെയാണ്. ഒരു ആർട്ടിസ്റ്റായിട്ട് ഒന്നും നമുക്ക് തോന്നില്ല,' ബിന്ദു പണിക്കർ പറഞ്ഞു.

ഗംഭീര പ്രതികരണങ്ങളാണ് റോഷാക്കിന് ലഭിക്കുന്നത്

ഷൂട്ടിങ് സെറ്റിലെ മാറ്റങ്ങളെ കുറിച്ചും ബിന്ദു പണിക്കർ സംസാരിക്കുന്നുണ്ട്. 'പണ്ട് എല്ലാ താരങ്ങളും ഒരുമിച്ച് ഇരുന്ന് വർത്തമാനം പറയുകയും. ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോഴെല്ലാം കാരവനിലേക്ക് മാറി. എല്ലാവരും ഷോട്ട് കഴിഞ്ഞാൽ കാരവനിൽ പോയിരിക്കും. മറ്റേത് നല്ല രാസമായിരുന്നു. എനിക്ക് എപ്പോഴും ആരോടെങ്കിലുമൊക്കെ സംസാരിച്ചിരിക്കണം,' ബിന്ദു പണിക്കർ കൂട്ടിച്ചേർത്തു.

അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് റോഷാക്കിന് ലഭിക്കുന്നത്. സൈക്കോ ത്രില്ലർ ഴോണറിൽ മലയാളത്തിൽ ഇന്നേ വരെ കാണാത്ത രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, ബിന്ദു പണിക്കർ എന്നിവരെ കൂടാതെ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 9.75 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

More from Filmibeat

Read more about: bindu panicker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X