ആമ്പിള്ളേരെ കാണുമ്പോള്‍ ചാട്ടം! വൈറലാകാന്‍ ചെയ്തതാണ്; കമന്റുകള്‍ക്കെതിരെ നടി ചൈത്ര

വെെറലായ വീഡിയോയിലൂടെ ശ്രദ്ധേയായ നടിയാണ് ചൈത്ര പ്രവീണ്‍. വിറ്റ്നെസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ചൈത്ര. എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്) എന്ന സിനിമയിലാണ് ഇപ്പോല്‍ ചൈത്ര അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈത്രയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

പൊതുവേദിയില്‍ സാരി ഉടുത്ത് ഡാന്‍സ് ചെയ്യുന്ന ചൈത്രയുടെ വീഡിയോ വൈറലായിരുന്നു. ബ്ലൗസ് ഇടാതെ സാരി മാത്രം ഉടുത്ത് വന്നുവെന്ന തരത്തിലായിരുന്നു തുടര്‍ന്ന് നടിയ്ക്ക് നേരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ പ്രതികരണവുമായി ചൈത്ര എത്തിയിരിക്കുകയാണ്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ചൈത്ര മനസ് തുറന്നത്. വിശദമായി വായിക്കാം.

Chaithra Praveen

ഞാന്‍ വൈറലാകണം എന്ന് ചിന്തിച്ചിട്ടില്ല. എവിടെ പോകുമ്പോഴും എന്നെ നന്നായി ക്യാരി ചെയ്യുന്ന, ഞാന്‍ സുന്ദരിയായിരിക്കണം എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. കാണാന്‍ ഭംഗിയായിട്ടുണ്ടെന്ന് അമ്മയും പറഞ്ഞിരുന്നു. നാദിറ ആ ബ്ലൗസ് ഉടാന്‍ ചോദിക്കുകയും ചെയ്തിരുന്നു. എല്ലാവരും നല്ല രസമുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ കെയര്‍ഫുള്‍ ആയിരുന്നു. പൊക്കിള്‍ കാണുന്നതായി അറിയാം, ഞാനത് മറച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഡാന്‍സ് ചെയ്യാന്‍ എനിക്ക് ഒരുപാടിഷ്ടമാണ്. അങ്ങനെ ആസ്വദിച്ച് ഡാന്‍സ് ചെയ്തു. എന്തെങ്കിലും കാണുമെന്ന് കരുതിയില്ല.

സുഹൃത്തുക്കളൊക്കെ മെസേജ് അയച്ചിരുന്നു. ഞാന്‍ ഓക്കെയാണോ എന്നാണ് അവര്‍ ചോദിച്ചത്. അവര്‍ക്ക് എന്നെ അറിയാം. ഞാന്‍ കാണിക്കാന്‍ വേണ്ടി ചെയ്തതോ വൈറലാകാന്‍ ചെയ്തതോ അല്ലെന്ന് അവര്‍ക്കറിയാം. എന്റെ അമ്മയും അച്ഛനും പോലും ഒന്നും പറഞ്ഞില്ല. അമ്മയുടെ അടുത്തു നിന്നാണ് ഞാന്‍ പോകുന്നത് തന്നെ.

കറുപ്പ് എനിക്ക് വളരെയധികം ആത്മവിശ്വാസം തരുന്ന നിറമാണ്. വൈറലാകാന്‍ വേണ്ടിയല്ല ചെയ്തത്. ഞാന്‍ കുറേകാലമായി ഇങ്ങനെയാണ്. ഒരുപാട് ബോഡി ഷെയ്മിംഗ് അനുഭവിച്ച വ്യക്തിയാണ്. മോശം കമന്റുകള്‍ ദിവസവും ഒരുപാട് വരാറുണ്ട്. അതൊക്കെ സര്‍വൈസ് ചെയ്താണ് വരുന്നത്. ഇത് കൊള്ളാം എന്ന് സ്വയം പറഞ്ഞ് ശരിയാക്കി വരുന്നതാണ്. എനിക്ക് ഒരുപാട് കമന്റുകള്‍ ലഭിക്കാറുണ്ട്. നോര്‍മലി നടന്നു പോകുമ്പോള്‍ തന്നെ. പക്ഷെ നമ്മള്‍ നമ്മുടെ ശീരരത്തെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴാണ് നമ്മള്‍ നമ്മളെ എംപ്രേസ് ചെയ്യുന്നത്. അങ്ങനെ ഇട്ടൊരു ഡ്രസാണ്. നല്ല ഭംഗി തോന്നി. അതിലൊരു തെറ്റും തോന്നിയിട്ടില്ല.

Chaithra Praveen

കുട്ടിക്കാലം മുതല്‍ ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ട്. എന്റെ ശരീരം അങ്ങനൊരു ടൈപ്പാണ്. എനിക്ക് ആമ്പിള്ളേരെ കാണുമ്പോള്‍ ചാട്ടമാണ് എന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ഹൈപ്പര്‍ ആക്ടീവായ ആളാണ്. ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളോടും ഞാന്‍ നന്നായി സംസാരിക്കും. ഷീ ഈസ് ആസ്‌കിംഗ് ഫോര്‍ ഇറ്റ്, യു ലുക്ക് സെക്‌സി എന്നൊക്കെ കേട്ടിട്ടുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം ഞാന്‍ ഭയങ്കരമായി ഡൗണ്‍ ആകുമായിരുന്നു. സെക്‌സി എന്നത് മോശം വാക്കായിട്ടായിരുന്നു കരുതിയിരുന്നത്. അതൊരു പ്രശംസയാണെന്് മനസിലാക്കാന്‍ ഒരുപാട് കാലം എടുത്തു.

എനിക്ക് സാരിയിലാണ് ആത്മവിശ്വാസം. കംഫര്‍ട്ടും ആത്മവിശ്വാസവുമാണ് മാറ്റര്‍. അവര്‍ നമ്മളെ എങ്ങനെ കാണുന്നുവെന്ന് നമുക്ക് ചിന്തിക്കാനോ ജഡ്ജ് ചെയ്യാനോ ആകില്ല. അത് അവരുടെ കാഴ്ചപ്പാടാണ്. നമ്മള്‍ അത് ഗൗനിക്കേണ്ടതില്ല. സാരിയില്‍ കെയര്‍ ഫ്രീയായിരിക്കാനാണ് എനിക്കിഷ്ടം. അപ്പോള്‍ ചിലപ്പോള്‍ നേവല്‍ കണ്ടേക്കാം.

നമ്മളുടെ നാട്ടിലേ ഇതൊരു വിഷയമുള്ളു. യാത്ര ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്കത് മനസിലായി. മാറ്റേണ്ടത് അവരുടെ ചിന്താഗതിയാണ്. നമ്മളല്ല. ദുബായില്‍ പോയപ്പോഴാണ് ഞാന്‍ ആദ്യം ഷോര്‍ട്‌സ് ഇട്ടത്. ഇവിടെ ഷോര്‍ട്‌സ് ഇടാന്‍ പറ്റാത്തത് നോക്കും എന്നുള്ള പേടി കൊണ്ടാണ്. ഇപ്പോള്‍ മാറിയിട്ടുണ്ട്. എങ്കിലും കൊച്ചിയില്‍ ഞാന്‍ ഇപ്പോഴും ഷോര്‍ട്‌സ് ഇടാറില്ല. പുറത്ത് പോകുമ്പോള്‍ ഇടാറുണ്ട്. കാരണം അവിടെ ഞാന്‍ ജഡ്ജ് ചെയ്യപ്പെടില്ലെന്ന വിശ്വാസം എനിക്കുണ്ട്. പക്ഷെ ഇവിടുത്തെ സമൂഹം ഇപ്പോഴും മാറിയിട്ടില്ല. ഇങ്ങനെ ഡ്രസ് ഇടുന്നത് ശ്രദ്ധ കിട്ടാനാണെന്നൊരു ചിന്ത ഇപ്പോഴുമുണ്ട്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X