ആ നടനെ ഇഷ്ടമായിരുന്നു, ഇപ്പോൾ വിവാഹമോചിതനാണ്; അദ്ദേഹത്തിന്റെ വിവാഹശേഷമേ ഞാൻ വിവാഹം കഴിക്കൂ: ചാർമി കൗർ

അന്യഭാഷയിൽ നിന്നെത്തി വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്ത നിരവധി നായികമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ചാർമി കൗർ. വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആയിരുന്നു ചാർമിയുടെ മലയാളത്തിലെ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയ താരം പിന്നീട് ദിലീപ് നായകനായ ആഗതൻ എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു.

പഞ്ചാബിയായ ചാർമി മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. എന്നാൽ തെലുങ്കിലാണ് താരം കൂടുതൽ സജീവമായിരുന്നത്. മലയാളത്തിൽ ആകെ മൂന്ന് സിനിമകളിൽ മാത്രമാണ് ചാർമി അഭിനയിച്ചത്. മമ്മൂട്ടിയുടെ താപ്പാന ആണ് മൂന്നാമത്തെ ചിത്രം. നിരവധി ആരാധകരാണ് ചാർമിക്ക് മലയാളത്തിൽ ഉള്ളത്. ചാർമിയുടെ അന്യഭാഷാ ചിത്രങ്ങളിലും പലതും കേരളത്തിൽ വലിയ ശ്രദ്ധനേടിയിരുന്നു.

Charmme Kaur

തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ചിട്ടുള്ള ചാർമി തന്റെ സൗന്ദര്യം കൊണ്ടാണ് ആരാധകരെ നേടിയെടുത്തത്. യുവക്കളുടെയെല്ലാം ഹരമായി മാറാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ എട്ട് വർഷത്തോളമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ചാർമി. നിർമാണത്തിലാണ് നടി ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. തെലുങ്ക് സംവിധായകൻ പൂരി ജഗന്നാഥിനൊപ്പം ചേർന്ന് പൂരി കണക്റ്റ്സ് എന്നൊരു പ്രൊഡക്ഷൻ സ്ഥാപനം താരം നടത്തുന്നുണ്ട്.

വിജയ് ദേവരക്കൊണ്ട നായകനായ ലൈഗർ ആണ് ഇവരുടെ നിർമാണത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. നിലവിൽ ഡബിൾ ഐസ്മാർട്ട് ശങ്കർ എന്ന സിനിമയുടെ നിർമാണ തിരക്കിലാണ് ചാർമി. അതിനിടെ ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി നൽകിയ രസകരമായൊരു മറുപടിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്.

36-കാരിയായ ചാർമി ഇതുവരെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അതിനാൽ തന്നെ നിരന്തരം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നടിക്ക് നേരിടേണ്ടി വരാറുണ്ട്. ഇടയ്ക്ക് ചില ഗോസിപ്പുകളും നടിയെ കുറിച്ച് പ്രചരിച്ചിരുന്നു. സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദുമായി ചേർത്തുവന്ന ഗോസിപ്പാണ് അതിൽ ഏറെ ശ്രദ്ധനേടിയത്. ഇരുവരും വിവാഹിതരാകുമെന്ന റിപ്പോർട്ടുകൾ വരെ പുറത്തുവന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞതായുള്ള വാർത്തകളും വന്നു.

Charmme Kaur

സംവിധായകൻ പുരി ജഗന്നാഥിനെ ചേർത്താണ് പിന്നീട് ഗോസിപ്പ് വന്നത്. സിനിമകളുടെ ആവശ്യങ്ങൾക്ക് ഒരുമിച്ചു നടത്തിയ യാത്രകൾക്ക് പിന്നാലെയാണ് ഇവരുടെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചത്. എന്നാൽ പിന്നീട് അത് മാറി. അതിനു പിന്നാലെയാണ് ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചാർമി പറഞ്ഞ രസകരമായൊരു മറുപടി സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് ഹൃത്വിക് റോഷന്റെ രണ്ടാം വിവാഹത്തിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്നാണ് ചാർമി മറുപടി നൽകിയത്.

"എനിക്ക് ഹൃത്വിക് റോഷനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം വിവാഹിതനായി എന്നറിഞ്ഞപ്പോൾ എനിക്കൊരുപാട് വിഷമം തോന്നി. ഹൃത്വിക് റോഷൻ ഇപ്പോൾ അവിവാഹിതനാണെന്നാണ് അറിയുന്നത്. അദ്ദേഹം വീണ്ടും വിവാഹം കഴിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ വിവാഹത്തിന് ശേഷം മാത്രമേ ഞാൻ വിവാഹം കഴിക്കൂ" എന്നാണ് ചാർമി കൗർ പറഞ്ഞത്. ചാർമിയുടെ വാക്കുകൾ തെലുങ്ക് ആരാധകർക്കിടയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

More from Filmibeat

Read more about: charmy kaur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X