ആ സീനിൽ ഡ്രെസ്സില്ലായിരുന്നു; ഇപ്പോഴത്തെ സന്തോഷവും സമാധാനവുമെല്ലാം പല നോ കാരണമാണ്, ദർശന
ഭാഗ്യ താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു പേരാണ് റോഷൻ മാത്യുവും ദർശന രാജേന്ദ്രനും. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ മിനിമം ഗ്യാരണ്ടിയിൽ വിജയം ഉറപ്പാവുന്നു എന്നതാണ് പ്രത്യേകത. അത്തരത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വരെ അവാർഡ് നേടിയ ചിത്രമാണ് പാരഡൈസ്. പ്രസന്ന വിതാനഗെയാണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളം, ഇംഗ്ലീഷ്, സംഹള ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ദർശനയുടെ ചിത്രങ്ങളെല്ലാം പൊതുവെ സെലക്ടീവാണെന്ന് തോന്നാറുണ്ട്. ആ ക്വാളിറ്റി എപ്പോഴും ആ സിനിമക്കും ഉണ്ടാവും. "എന്നെ സന്തോഷിപ്പിക്കാത്ത, പിടിച്ചു നിർത്താത്ത കഥകളാണെങ്കിൽ ഞാൻ നോ പറയും. എന്റെ ഇപ്പോഴത്തെ സന്തോഷവും സമാധാനവുമെല്ലാം പല നോ കാരണമാണല്ലോ. ലൈഫിലായാലും അതെ, സിനിമയിലായാലും അതെ."

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയും അനുബന്ധ വിഷയങ്ങളും സിനിമയിൽ പ്രതിപാതിക്കുന്നുണ്ട്. "അവിടുത്തെ ആളുകൾക്ക് ഈ സിനിമ ഒരു ലൈഫ് ലൈൻ ആയിരുന്നു. അവർ അത്രയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സംവിധായകൻ മറ്റൊരു ഇന്റസ്ട്രിയിലേക്ക് പോവുകയും, സിനിമ ചെയ്യുന്നതും വലിയൊരു വാതിലാണ് അവർക്ക് തുറന്ന് കൊടുക്കുന്നത്. മാത്രമല്ല ഒരു ഇന്റർനാഷണൽ പ്രൊഡക്ഷന്റെ ഭാഗമായി ആ ഒരു ലെവലിലാണ് സിനിമ ചെയ്യുന്നത്." റോഷനും ദർശനും ദ നെക്സ്റ്റ് ഫോർട്ടി മിനുറ്റ്സ് എന്ന ചാനലിനു നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.
ഇന്ത്യൻ ദമ്പതികൾ ഒരുമിച്ച് തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കാനായി ശ്രീലങ്കയിലെത്തുകയും അവിടെ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ പ്രതിസന്ധികളുടെ ഒരു നേർക്കാഴ്ചയായാണ് പാരഡൈസ് എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്. ശ്രീലങ്കൻ ജീവിതം അടുത്തറിഞ്ഞ സംവിധായകന് തീർച്ചയായും ആ ഇമോഷൻസിനെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വലിയ പ്രയാസം ഉണ്ടാവില്ല.
സാങ്കേതിക വിദ്യയുടെ വളർച്ച സിനിമയിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തിൽ സിനിമയുടെ ക്വാളിറ്റിയും മാറുന്നുണ്ട്. "ഇന്റസ്ട്രിയിലുള്ള മെയ്ക്കിങ് സൈഡിൽ നിൽക്കുന്ന ഒരുപാട് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്, പഴയപോലെ കൊറിയൻ പടമൊന്നും കണ്ട് അടിച്ച് മാറ്റി പടം ചെയ്യാൻ പറ്റില്ല. എല്ലാവരും എല്ലാം കണ്ടിട്ടുണ്ടാവും. പിന്നെ സീരീസൊക്കെ എല്ലാവരും കണ്ടിട്ടുണ്ടാവും." റോഷൻ മാത്യു പറഞ്ഞു.
ഭാഷ അറിയാതെ ഏത് ഇന്റസ്ട്രിയിൽ അഭിനയിച്ചാലും ഒരു ആക്ടറിനെ സംബന്ധിച്ച് അയാളുടെ എല്ലാ ഇമോഷൻസിനെയും അതിലേക്ക് കൊണ്ടുവരാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ദർശന പറഞ്ഞത്. മലയാളത്തിലെ സിനിമകളിൽ കിട്ടിയ പോപ്പുലാരിറ്റി ഒരു പക്ഷേ തമിഴിലും തെലുഗിലും ദർശനക്ക് കിട്ടിയോ എന്നത് ചിന്തിക്കേണ്ടതാണ്. എന്നാൽ റോഷൻ മാത്യു എന്ന ആക്ടറിന്റെ കാലിബർ തിരിച്ചറിഞ്ഞാണ് പല ഭാഷകളിലും റോഷന് അവസരം ലഭിക്കുന്നത്.

ആണും പെണ്ണും എന്ന ചിത്രത്തിലെ സീനിനെ കുറിച്ച് ചോദിച്ചപ്പോൾ ദർശന പറഞ്ഞത് ഇങ്ങനെ- "നാടകത്തിൽ നിന്നും ഞാൻ മനസിലാക്കിയത് എന്റെ ശബ്ദവും, ശരീരവും എന്റെ ടൂൾസ് മാത്രമാണ്. അത് ഏതൊക്കെ രീതിയിൽ ഉപയോഗിക്കാൻ പറ്റുമോ അങ്ങനെയെല്ലാം യൂസ് ചെയ്യുക എന്നതാണ് കാര്യം. എന്റെ ചിന്തയിൽ ആ കഥാപാത്രം മാത്രമേ ഉള്ളൂ. ആ കഥാപാത്രത്തിന്റെ സാഹചര്യം ഇതാണ്. അപ്പോൾ പിന്നെ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. സീനിൽ എഴുതിയത് എനിക്ക് തുണിയില്ല എന്നാണ്."
വലിയ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു ആണും പെണ്ണും. മാത്രമല്ല ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പേൾ പലപ്പോഴായി നായികമാർ നേരിടുന്ന സോഷ്യൽ മീഡിയ ബുള്ളിയിങ് ദർശനയും നേരിട്ടിരുന്നു.


Click it and Unblock the Notifications











