For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷുഗറാണോ, എന്താണ് മനഃപ്രയാസം, ഭർത്താവ് കൂടെയില്ലേ?; മേക്കോവറിന് ആദ്യം ലഭിച്ച പ്രതികരണം ഇങ്ങനെയെന്ന് ദേവി ചന്ദന

  |

  മിനി സ്ക്രീൻ പ്രേക്ഷകരുടെഇഷ്ട താരമാണ് ദേവി ചന്ദന. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. കോമഡി ഷോകളിലൂടെയാണ് ദേവി ചന്ദന ആദ്യകാലത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പിന്നീട് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെ സജീവമാകുകയായിരുന്നു. മികച്ച നർത്തകി കൂടിയാണ് ദേവി. ഗായകനായ കിഷോർ വർമ്മയാണ് ദേവി ചന്ദനയുടെ ഭർത്താവ്. കിഷോറും പ്രേക്ഷകർക്ക് സുപരിചിതനാണ്.

  സോഷ്യൽ മീഡിയയിൽ സജീവമാണ് ദേവി ചന്ദനയും കിഷോറും. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട് ഇവർക്ക്. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് താരങ്ങൾ എത്താറുണ്ട്. ഇവരുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ദേവി ചന്ദനയുടെയും ഭർത്താവും കുറച്ചു നാൾ മുൻപ് വൻ മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

  Also Read: പൂങ്കുഴലി സെക്‌സിയാണ്, കംഫർട്ടബിൾ ആണോ എന്ന് മണി സാർ ചോദിച്ചു; എനിക്കത് വിഷയമായിരുന്നില്ല: ഐശ്വര്യ ലക്ഷ്‌മി

  തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ശരീരഭാരം കുറച്ചതിനെ കുറിച്ചും തങ്ങളുടെ വർക്കൗട്ട് ഡയറ്റിംഗ് സ്ക്രീട്ടുമെല്ലാം ഇവർ പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ മേക്കോവർ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ദേവി ചന്ദന.

  സമയമെടുത്താണ് താൻ ശരീര ഭാരം കുറച്ചതെന്നാണ് താരം പറയുന്നത്. താൻ വർക്ക്ഔട്ട് ചെയ്ത് ഭാരം കുറയ്ക്കുകയാണ് എന്ന് മനസിലാവാത്തവർ ആദ്യം ഷുഗറാണോ എന്നതടക്കമുള്ള ചോദ്യങ്ങളുമായി എത്തിയെന്നും ദേവി ചന്ദന പറയുന്നു.

  Also Read: 'സ്ത്രീകളെ നിങ്ങൾ ഇങ്ങനെ ചിന്തിക്കരുത്, ഇങ്ങനെയല്ല ജീവിക്കേണ്ടത്'; സമീറ റെഡ്‌ഡി പറയുന്നു

  ഭാര്യ എന്ന സീരിയലിന്റെ സംപ്രേഷണ സമയത്ത് ആയിരുന്നു വർക്ക്ഔട്ട് ആരംഭിക്കുന്നത്. പരമ്പരയിൽ ദേവിചന്ദന ഒരു ഒന്നൊന്നര വില്ലത്തിയായിരുന്നു. നല്ല തണ്ടും തടിയുമുള്ള, ഏതു മരുമകളും മുട്ടാൻ മടിക്കുന്ന അമ്മായി അമ്മ കഥാപാത്രമായിരുന്നു. ഷൂട്ടിനിടയിൽ ആ താരം പതിയെ മെലിയാൻ തുടങ്ങി ഏതൊക്കെ പ്രേക്ഷകരും സംശയത്തിലായി. അതോടെ കഥാപാതത്തിന് ഷുഗർ ആണെന്ന് ആക്കിയാണ് സംവിധായകൻ പ്രേക്ഷകരുടെ ആശയക്കുഴപ്പം പരിഹരിച്ചതെന്ന് താരം പറഞ്ഞു.

  അതുകൊണ്ട് തന്നെ പലരും തന്നോട് ഷുഗർ ആണോയെന്ന് ചോദിച്ചിട്ടുണ്ടെന്നും ദേവി ചന്ദന പറയുന്നു. 'നടൻ രാജേഷ് ഹെബ്ബാർ ഫെയ്സ് ബുക്കിൽ നടത്തിയ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ഞാനിട്ട വർക് ഔട്ട് വിഡിയോ വൈറലായതോടെയാണ് വണ്ണം കുറച്ചതാണെന്ന് ആളുകൾക്ക് മനസ്സിലായത്. അതുവരെ ഷുഗറിനു കഴിക്കുന്നത് ഗുളികയാണോ ഇൻസുലിനാണോ എന്നായിരുന്നു ചോദ്യം എന്താ ഇത് മനഃ പ്രയാസം, ഭർത്താവു കൂടെയില്ലേ? എന്നു ചോദിച്ചവരുമുണ്ട്,' ദേവി ചന്ദന പറഞ്ഞു.

  Also Read: 'അവളുടെ പ്രൈവസി പോയിയെന്ന് ഞങ്ങൾക്കറിയാം, എനിക്ക് പ്രൈവസി വേണമെന്നില്ല'; മകളെ കുറിച്ച് പേളി മാണി!

  തന്റെ ശരീരഭാരം വർധിച്ചതിനെ കുറിച്ചും അത് കുറയ്ക്കാൻ തീരുമാനമെടുത്തതിനെ കുറിച്ചും താരം പറയുന്നുണ്ട്. 'കല്യാണം കഴിഞ്ഞാണ് ഞാൻ അടിച്ചുതുടങ്ങിയത്. പഠിക്കുന്ന കാലത്ത് ഡാൻസും പാട്ടുമൊക്കെയായി മുഴുവൻ സമയ കലാകാരിയായിരുന്നു. സീരിയലായാലും സിനിമയായാലും പ്രായത്തേക്കാൾ മുതിർന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ വണ്ണമൊരു പ്രശ്നമായി തോന്നിയിട്ടേയില്ല. നൃത്തവും അഭിനയവുമൊക്കെയായി ഒഴുക്കിലങ്ങു പോകുമ്പോൾ ഓരോരുത്തരായി പറഞ്ഞുതുടങ്ങി വണ്ണം കൂടുന്നല്ലോ എന്ന്,'

  ആയിടയ്ക്കാണ് നീന്തൽ പഠിക്കാൻ സാഹചര്യം ഒത്തുവന്നത്. കൊച്ചിയിലെ സെന്ററിൽ നീന്തൽ പഠിക്കുന്ന സമയത്ത് ഫിറ്റ്നസ് പ്രേമികളായ കുറേ സുഹൃത്തുക്കളുണ്ടായി. അവരാണ് പറഞ്ഞത് ശരീരഭാരം കുറച്ചാൽ കൂടുതൽ നന്നായി നീന്താമെന്ന്. അങ്ങനെ ജിമ്മിൽ പോകാൻ തുടങ്ങി. ഭാരമെടുക്കുന്നതുൾപ്പെടെയുള്ള വ്യായാമങ്ങളാണ് ചെയ്തിരുന്നത്. ആദ്യ വർഷം ഒന്നോ രണ്ടോ കിലോയാണ് കുറഞ്ഞത് ആർക്കാണെങ്കിലും നിർത്തി പോകാൻ തോന്നും. പക്ഷേ, ഞാൻ ക്ഷമകെട്ടില്ല. ഡയറ്റിങ് തുടങ്ങി,'

  Also Read: റോബിന്‍ ആ രോഗവിവരം ബിഗ് ബോസില്‍ പറയാത്തത് എന്താണ്? ശരിക്കും റിയല്‍ ഗെയിമര്‍ ഇതല്ലേന്ന് ആരാധകര്‍

  'ഭക്ഷണശീലം മാറ്റി. 20 മാസം ഭയങ്കര പ്രശ്നമായിരുന്നു. പക്ഷേ ബുദ്ധിമുട്ടി തന്നെ അത് നേരിട്ടു എല്ലാവർക്കും വണ്ണം കുറയ്ക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും കുറച്ചുകൂടാ എന്നു വാശിപിടിച്ചു. വർക്ക്ഔട്ടിനൊപ്പം ഡാൻസ് പരിശീലനവും കൂടിയായപ്പോൾ രണ്ടര വർഷംകൊണ്ട് 25 കിലോ കുറഞ്ഞു. ഇപ്പോൾ പഴയ ദേവിയായെന്ന് പണ്ടു കണ്ടിട്ടുള്ളവരൊക്കെ പറയും. 90 ൽ നിന്ന് 65 കിലോ ആയി കുറഞ്ഞു,' ദേവി ചന്ദന പറഞ്ഞു. ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ ക്ഷമ വേണമെന്നും അതിന് കുറുക്ക് വഴികൾ ഇല്ലെന്നും ദേവി ചന്ദന പറയുന്നു

  Read more about: devi chandana
  English summary
  Actress Devi Chandana opens up about her weight loss reveals how she reduced 25 kg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X