For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവിനെ ഐസിയുവിൽ കയറ്റിയപ്പോൾ സന്തോഷിച്ച ആദ്യ ഭാര്യ ഞാനായിരിക്കും; 12 ദിവസം കഴിഞ്ഞാണ് തിരിച്ചുവന്നത്'

  |

  മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. കലോൽത്സവ വേദിയിൽ നിന്നുമാണ് ദേവി ചന്ദന സിനിമയിലേക്ക് എത്തുന്നത്. നിരവധി കോമഡി ഷോകളിൽ ദേവി തിളങ്ങിയിട്ടുണ്ട്.

  മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ചെറുതെങ്കിലും മികച്ച വേഷങ്ങൾ അവതരിപ്പിക്കാൻ ദേവിക്ക് സാധിച്ചിട്ടുണ്ട്. കുടുംബവിളക്ക് സീരിയലിലെ ദേവിയുടെ നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രം ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മിന്നൽ മുരളിയുടെ നല്ലൊരു വേഷത്തിൽ ദേവി എത്തിയിരുന്നു.

  Also Read: ഓരോ സീരിയൽ കഴിയുമ്പോഴും ഓരോരുത്തരുമായി കല്യാണം കഴിയും; ഗോസിപ്പുകൾ ആസ്വദിക്കാറുണ്ടെന്ന് സ്വാസിക

  സോഷ്യൽ മീഡിയയിലും യൂട്യൂബിലുമെല്ലാം സജീവമാണ് ദേവി ചന്ദന. ഭർത്താവിനൊപ്പമുള്ള ദേവിയുടെ വീഡിയോകൾ ശ്രദ്ധനേടാറുണ്ട്. ഗായകനായ കിഷോർ വർമയാണ് ദേവിയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

  തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് ദേവിയും കിഷോറും എത്താറുണ്ട്. ഇവരുടെ വീഡിയോയ്ക്ക് എല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. വീഡിയോകളിലൂടെയും മറ്റും കിഷോറും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്.

  ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടി പരിപാടിയിൽ എത്തിയിരിക്കുകയാണ് ഇരുവരും. പരിപാടിയിൽ മത്സരാർത്ഥിയായാണ് ദേവി ചന്ദന എത്തിയിരിക്കുന്നത്. തന്റെ കുടുംബവിശേഷങ്ങളും കരിയർ വിശേഷങ്ങളുമെല്ലാം ദേവി ഷോയിൽ പങ്കുവയ്ക്കുന്നുണ്ട്.

  അതിനിടെ, 2021 ൽ കൊവിഡ് ബാധിച്ചതും അതുമൂലമുണ്ടായ ബുദ്ധിമുട്ടുകളും പങ്കുവച്ചിരിക്കുകയാണ് നടി. കിഷോറും താനും ഒരുമിച്ച് ഐസിയുവിൽ കിടന്നതും കിഷോർ ഐസിയുവിൽ ആയപ്പോൾ സന്തോഷിച്ചതിനെ കുറിച്ചെല്ലാം ദേവി പറയുന്നുണ്ട്.

  കോവിഡ് അല്പം ഗുരുതരമായി ബാധിച്ചു എന്നാണ് ദേവി ചന്ദന പറഞ്ഞത്. അസുഖം മൂർച്ഛിച്ച് അത് ബൈലാറ്ററൽ ന്യുമോണിയയിലേക്ക് വരെ നീങ്ങിയെന്നും നടി പറയുന്നു. ഐസിയുവിൽ ആയിരുന്നു. രണ്ടാമത്തെ ജന്മമാണ് ഇതെന്ന് വേണമെങ്കിൽ പറയാം. ദൈവ ഭാഗ്യം കൊണ്ട് തിരിച്ചുവന്നതെന്നും ദേവി പറഞ്ഞു. ദേവിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  Also Read: ആ ഫോട്ടോ കണ്ടപ്പോൾ ദേഷ്യം വന്നു; ഇതൊക്കെ വിട്ടുകളയണമെന്നാണ് ലാലേട്ടൻ പറഞ്ഞത്; ഹണി റോസ്

  'ആശുപത്രിയിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞാൻ പ്രാർത്ഥിച്ച് കൊണ്ടുവന്നതാണ്. കിഷോറിന് പനിയും എനിക്ക് ചുമയുമായാണ് ആശുപത്രിയിൽ പോയത്. ചുമച്ചു കഴിഞ്ഞ് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടാണ്. ആശുപത്രിയിൽ പോയി എന്തെങ്കിലും ഇൻജെക്ഷൻ എടുത്ത് പോരാമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. ചെന്ന് സിടി സ്‌കാൻ എടുത്ത ശേഷം പിന്നെ ഞാൻ കേൾക്കുന്നത് ഒരു അലർച്ചയാണ് ഐസിയുവിലേക്ക് മറ്റെന്ന്. നഴ്‌സുമാർ ഒക്കെ ഓടുന്നു അതും ഇതും ചെയ്യുന്നു. എന്നിട്ട് പെട്ടെന്ന് തന്നെ ഐസിയുവിലേക്ക് മാറ്റി.

  അങ്ങനെ ഒരു 12 ദിവസം ഐസിയുവും കോവിഡ് വാർഡുമൊക്കെയായി തിരിച്ചുവന്നതാണ്. ആദ്യത്തെ കുറച്ചു മണിക്കൂറുകൾ ഞാൻ ഒറ്റക്കായിരുന്നു. അപ്പോൾ എനിക്ക് അങ്ങോട്ട് സങ്കടമായി. ഒറ്റയ്ക്കണേൽ എന്റെ കാര്യം തീർന്നു എന്ന് ഞാൻ വിചാരിച്ചു. രണ്ടു മൂന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പുള്ളിയും വന്നു. മഹാപാപി ആദ്യമായിട്ടാകും ഭർത്താവിനെ ഐസിയുവിൽ കയറ്റുമ്പോൾ ഭാര്യ ഹാപ്പി ആവുന്നത് എന്ന് എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു പ്രാർത്ഥിച്ചു കയറ്റിയതാണെന്ന്.

  ആദ്യ ദിവസങ്ങളിൽ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അതിന്റെ പ്രശ്‌നങ്ങൾ ഇപ്പോഴും ഉണ്ട്. അതിൽ നിന്ന് ഇപ്പോഴും മുഴുവനായി റിക്കവർ ചെയ്തിട്ടില്ല. ചെറിയ ബുദ്ധിമുട്ടുകൾ ഒക്കെ ഇപ്പോഴുമുണ്ട്' ദേവി ചന്ദന പറഞ്ഞു.

  Read more about: devi chandana
  English summary
  Actress Devi Chandana Opens Up How She And Her Husband Kishore Survived Covid On Flowers Oru Kodi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X