ഞങ്ങളുടെ ലൈഫിൽ മൂന്നാമതൊരാൾക്ക് വലിയ റോളില്ല!, സന്തോഷത്തിന്റെ രഹസ്യം അതാണ്; ദേവികയും വിജയ്യും പറയുന്നു

തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ കുറിച്ചും വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും മനസ്സുതുറക്കുകയാണ് നടി ദേവിക നമ്പ്യാരും ഭർത്താവ് വിജയ് മാധവും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും. സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിൽ അവതാരകയായും ശ്രദ്ധനേടിയിട്ടുള്ള താരമാണ് ദേവിക. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് വിജയ് മാധവിനെ പ്രേക്ഷകർ അറിയുന്നത്. സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്.

ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് താരങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവരോട് പ്രത്യേക സ്നേഹമുണ്ട് എല്ലാവർക്കും. ഇപ്പോഴിതാ, പുതിയ അതിഥി വരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഇരുവരും നൽകിയ അഭിമുഖവും ശ്രദ്ധനേടുകയാണ്.

ഫുൾ ടൈം ശോകാവസ്ഥ

വ്ലോഗിങ് ആരംഭിച്ചതിനെ കുറിച്ചും പരസ്‌പര സ്നേഹത്തെ കുറിച്ചും നെഗറ്റീവ് കമന്റുകളെ കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കുന്നുണ്ട്. ആർജെ മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവികയും വിജയും.

'ക്യാമറയ്ക്ക് മുന്നിലെത്തിയാൽ ക്ഷീണം പോകും. ആദ്യത്തെ മൂന്ന് മാസം അങ്ങനെ വ്‌ളോഗ് ഒന്നും ചെയ്തിരുന്നില്ല. പിന്നീട് പാട്ട് മാത്രം ആയിരുന്നു. അപ്പോൾ മാഷിന് മനസിലായി, എന്നെ വെറുതെ ഇരുത്തിയാൽ ഞാൻ ഫുൾ ടൈം ശോകാവസ്ഥയാകുമെന്ന്. വയ്യ, ഛർദ്ദി അങ്ങനെയൊക്കെ. അപ്പോൾ മാഷ് തന്നെയാണ് പറഞ്ഞത് ഇങ്ങനെ ചെയ്യാമെന്ന്. അങ്ങനെയാണ് ഞങ്ങൾ വ്‌ളോഗ് തുടങ്ങിയത്,' ദേവിക പറഞ്ഞു.

പരസ്‌പരം മനസിലാക്കാക്കുക

തങ്ങളുടെ സന്തോഷത്തിന്റെ രഹസ്യവും താരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. 'നമ്മളായിട്ട് സന്തോഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ പാടായിരിക്കും. ഇരിക്കുന്ന അവസ്ഥയിൽ ഹാപ്പി ആവാൻ ശ്രമിച്ചാൽ നമ്മുക് സന്തോഷത്തോടെ ഇരിക്കാൻ സാധിക്കും. അവസ്ഥകളെ അംഗീകരിക്കാനുള്ള മനസില്ലായ്മയാണ് നമ്മുടെ പ്രശ്‌നം. നമ്മൾ ഹാപ്പി ആയിട്ടിരുന്നാൽ ഇപ്പോൾ ചെയ്യുന്ന കാര്യവും നന്നാവും, അത് കഴിഞ്ഞ് ചെയ്യുന്ന കാര്യവും നന്നാവും. ഇത് എന്റെയൊരു പോളിസിയാണ്,'

'ഞങ്ങളുടെ കാര്യത്തിൽ പരസ്‌പരം മനസിലാക്കാക്കുക എന്നത് തന്നെയാണ്. എന്നെ നന്നായിട്ട് പുള്ളിക്കാരിക്ക് അറിയാം. പുള്ളിക്കാരിക്ക് എന്നെയും ഓൾമോസ്റ്റ് നന്നായിട്ട് അറിയാം. ഞങ്ങളുടെ ലൈഫിൽ മറ്റൊരാൾക്ക് വലിയ റോൾ ഞങ്ങൾ നൽകിയിട്ടില്ല. ദൈവത്തിന്റെ സപ്പോർട്ടോടെ നമ്മുടെ ജീവിതം തിട്ടപ്പെടുത്തേണ്ടത് നമ്മൾ തന്നെയാണ്,'

വിവാഹശേഷം ഞാൻ ഒരുപാട് മാറി

'പരസ്‌പരം സ്നേഹങ്ങളും ഇഷ്ടങ്ങളും മനസിലാക്കി നിൽക്കുക എന്നതൊക്കെയാണ്. വിവാഹശേഷം ഞാൻ ഒരുപാട് മാറി. അത് ഞാൻ ദേവികയ്ക്ക് വേണ്ടി മാറിയതല്ല. അറിയാതെ മാറി പോയതാണ്,' വിജയ് പറഞ്ഞു.

'ഞാൻ വിചാരിച്ച ഒരു ആളെ ആയിരുന്നില്ല മാഷ്‌. ഞാനെന്ന ഭാവമുള്ള ആളൊക്കെയാണെന്നാണ് കരുതിയിരുന്നത്. ജീവിച്ച് തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചതിലും തീർത്തും വ്യത്യസ്തനായ ആളാണെന്ന് എനിക്ക് മനസിലായി. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയുള്ളൂ. ആറ് മാസം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് ഒരു പത്ത് പതിനാല് വർഷമായ പോലെ തോന്നി. അത്രയും ഞങ്ങൾ പരസ്പരം മനസിലാക്കിയിട്ടുണ്ട്,' ദേവിക പറഞ്ഞു.

സങ്കടം വരാറുണ്ട്

'വിവാഹത്തിന് ശേഷം നെഗറ്റീവ് കമന്റിട്ടവർക്കൊക്കെ ഭയങ്കര പ്രാധാന്യമുണ്ട്. വളരെ കുറച്ച് മാത്രമാണ് ഞങ്ങൾക്ക് നെഗറ്റീവ് കമന്റ് വന്നത്. എങ്കിലും ആ കമന്റ് എന്നെ ചിന്തിപ്പിക്കുന്നുണ്ട്. എപ്പോഴും ഒരു ഗ്രൂപ്പ് ഇങ്ങനെയുണ്ട്. അപ്പോൾ നോക്കിയും കണ്ടും നടന്നോളു എന്നൊരു ചിന്ത നൽകുന്നുണ്ട്.

വീഡിയോക്ക് താഴെ, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു. എവിടെ വരെ പോകുമെന്ന് അറിയാം എന്നൊക്കെയാണ് ചിലരുടെ കമന്റ്. ഇതൊക്കെ കാണുമ്പോൾ കാണിച്ചു കൊടുക്കും. എനിക്ക് ചിലത് സങ്കടം വരാറുണ്ട്,' വിജയ് പറഞ്ഞു.

പൈസക്ക് വേണ്ടിയൊന്നുമല്ല

'ചിലപ്പോൾ ആളുകൾ ഇരുന്ന് വെറുതെ കുറ്റം പറയുന്നത് കാണാം. ഇവരെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് പലപ്പോഴും ചിന്തിക്കും. ചില സമയത്താണ് ഇത് മാനസികമായി ബാധിക്കുക. അവരെന്താണ് ഇങ്ങനെ പറയുന്നതിന്റെ കാരണം മനസിലാവില്ല. നമ്മൾ എല്ലാ കമന്റിനും പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് ഇത് ബാധിക്കുന്നത്. നിങ്ങൾ എന്തെങ്കിലും കാണിക്ക് എന്നുള്ള ആറ്റിട്യൂഡ് ആയിരുന്നെങ്കിൽ നമുക്ക് കുഴപ്പമില്ലായിരുന്നു. പൈസക്ക് വേണ്ടിയൊന്നുമല്ല ഇത് ചെയ്യുന്നത്,' എന്നും വിജയ് പറഞ്ഞു.

More from Filmibeat

Read more about: devika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X