'കല്യാണം കഴിഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപും പിന്മാറാമെന്ന് പറഞ്ഞു, ആൾക്ക് ഒരു മാറ്റവുമില്ല': ദേവിക

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവ്, ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവും ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഇവർക്കുള്ളത്. അടുത്തിടെയാണ് ഇവർക്ക് ഒരു ആൺ കുഞ്ഞ് പിറന്നത്. അതിന്റെ സന്തോഷത്തിലാണ് ഇരുവരും. അതിനിടെ ഇവരുടെ ഏറ്റവും പുതിയ ഒരു അഭിമുഖവും ശ്രദ്ധ നേടുകയാണ്.

തങ്ങളുടെ വിവാഹശേഷമുള്ള വിശേഷങ്ങളൊക്കെയാണ് ഇരുവരും പങ്കുവയ്ക്കുന്നത്. വിവാഹത്തിന് മുൻപ് തനിക്ക് താൻ പ്രതീക്ഷിക്കുന്നത് പോലൊരു ഭർത്താവാകാൻ കഴിയില്ലെന്ന് വിജയ് പറഞ്ഞതായി ദേവിക പറഞ്ഞിരുന്നു. വിവാഹത്തിന് മുൻപ് വരെ വേണമെങ്കിൽ പിന്മാറാമെന്ന് പറഞ്ഞതായും നടി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള വിജയ് ഇപ്പോൾ എങ്ങനെയാണെന്ന ചോദ്യത്തിനും ദേവിക അഭിമുഖത്തിൽ മറുപടി നൽകുന്നുണ്ട്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വിശദമായി വായിക്കാം.

devika vijay

'നമ്മുടെ കല്യാണമൊക്കെ ഉറപ്പിച്ചു. അതുമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞ ശേഷം എന്നോട് പറഞ്ഞു, ദേവിക ഞാൻ ഇപ്പോൾ കാണുന്നത് പോലെ തന്നെ ആയിരിക്കുമെന്ന്. നമ്മുക്കെല്ലാം ഓരോ പ്രതീക്ഷകൾ ഉണ്ടാവില്ലേ. എന്നോട് ഓരോരുത്തർ പറഞ്ഞിരുന്നു. നമ്മൾ കാണുന്നത് പോലെ ഒന്നുമല്ല കല്യാണം കഴിച്ചു കഴിഞ്ഞാൽ ആൾ മാറുമെന്ന്. അപ്പോൾ ആ ഒരു പ്രതീക്ഷയിൽ ആയിരുന്നു ഞാനും. മാറുമല്ലോ, ഈ സ്വഭാവം ആയിരിക്കില്ലല്ലോ എന്നൊക്കെ,'

'അങ്ങനെയിരിക്കെ ആണ് പുള്ളി പറയുന്നത്, ദേവിക, ഞാൻ ഇന്ന് എങ്ങനെയാണോ അതുപോലെ തന്നെയാവും നിങ്ങളെ കല്യാണം കഴിച്ചു കഴിഞ്ഞാലും കല്യാണം കഴിച്ചില്ലെങ്കിലും. ഇത് തന്നെയാകും വർഷങ്ങൾ കഴിഞ്ഞാലും. ഒരു ശതമാനം പോലും എന്റെ സ്വഭാവത്തിൽ വ്യത്യസമുണ്ടാകില്ല എന്ന്. ഞാൻ അപ്പോൾ കരുതിയത്, പിന്നെ ഡയലോഗ് അല്ലേ, അതൊക്കെ മാറും എന്നാണ്. പക്ഷേ ഇന്ന് വരെ അതിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നത് സത്യാവസ്ഥയാണ്. എന്നാൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ട്,'

'പിന്നീട് കല്യാണത്തിന്റെ സമയത്താണ് താങ്കൾക്ക് വേണമെങ്കിൽ ചിന്തിക്കാമെന്ന് പറയുന്നത്. കല്യാണത്തിന് മുന്നേ പറഞ്ഞിട്ടുണ്ട്. കല്യാണ ശേഷം ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യുന്നത് വരെ എന്നോട് പറഞ്ഞിരുന്നു. താങ്കൾക്ക് ചിന്തിക്കാം, താങ്കൾക്ക് ചിന്തിക്കാമെന്ന്. എങ്ങനെയെങ്കിലും രജിസ്റ്റർ ചെയ്ത് കിട്ടിയാൽ പിന്നെ പറയില്ലല്ലോ എന്നായിരുന്നു എനിക്ക്. അതിനു ശേഷം പിന്നീട് പറഞ്ഞിട്ടില്ല,' ദേവിക പറഞ്ഞു.

'എന്നിൽ അനാവശ്യമായ എന്തെങ്കിലും പ്രതീക്ഷ വെച്ചിട്ട് പുള്ളിക്കാരി വിഷമിച്ചാൽ ഞാൻ തെറ്റ് ചെയ്തിട്ടില്ല അതിൽ. ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞ് കൊടുത്തുകാണും. അതൊക്കെ വെച്ച് എന്തെങ്കിലും പ്രതീക്ഷിച്ചാൽ, ഞാൻ എന്ന വ്യക്തി എന്താണെന്ന് കഴിഞ്ഞ പത്ത് 35 വർഷമായിട്ട് എനിക്ക് കൃത്യമായിട്ട് അറിയുന്നതാണ്. അതുകൊണ്ട് പുള്ളിക്കാരി ഓരോന്ന് ആഗ്രഹിച്ച് അവസാനം കാലമുടയ്ക്കണ്ട എന്ന് കരുതി ഞാൻ ആദ്യമേ പറഞ്ഞതാണ്. ഞാൻ എന്റെ ഭാഗം അവിടെ ക്ലിയർ ചെയ്തു. അത്രയേ ഉള്ളു,'

'എന്നിലെ നല്ലതും ചീത്തയുമൊക്കെ ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട്. പക്ഷെ ഇതൊക്കെ പറഞ്ഞാലും കല്യാണം കഴിഞ്ഞ് ഭാര്യ - ഭർത്താവ് എന്ന നിലയിലേക്ക് എത്തുമ്പോൾ ഈ പറഞ്ഞതിലൊക്കെ വ്യത്യാസം വരുമല്ലോ. ചില വ്യത്യാസങ്ങൾ ഒക്കെ വരും. അതിൽ പെട്ട് എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ സംഭവിക്കാം. എനിക്കും പുള്ളികാരിക്കും സംഭവിക്കാം,' വിജയ് മാധവ് പറഞ്ഞു.

devika vijay

'ഞങ്ങളുടെ ഗുണയം ദോഷവുമൊക്കെ കല്യാണത്തിന് മുൻപ് തന്നെ ഞങ്ങൾക്ക് അറിയാമായിരുന്നു. ഈ പറച്ചിലുകാരണം പ്രതീക്ഷകൾ വെക്കാതെയാണ് ഞങ്ങൾ വിവാഹം ചെയ്തത്. എന്ത് വന്നാലും ഫേസ് ചെയ്യാം എന്ന ഒറ്റ ചിന്താഗതിയിലാണ് കല്യാണം കഴിച്ചത്. അതുകൊണ്ടായിരിക്കാം അതിനു ശേഷമുള്ള ജീവിതം ഞങ്ങൾക്ക് നന്നായിട്ടാണ് വന്നത്. പുറമെ പറഞ്ഞു നടക്കുന്ന ഒരാളല്ലെന്നും എനിക്ക് മനസിലായി,' ദേവിക പറഞ്ഞു.

താൻ എപ്പോഴും നന്മയുണ്ടാവണേ എന്നാണ് പ്രാർത്ഥിക്കാറുള്ളത്. അതുകൊണ്ട് തന്നെ എപ്പോഴും ഹാപ്പി ആണെന്നും വിജയ് പറഞ്ഞു. അങ്ങനെ ആയത് കൊണ്ട് തന്നെ വളരെ സമാധാനപരമായി സന്തോഷത്തോടെ യാതൊരു പ്രശ്നവുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്ന് ദേവികയും പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരി 22നാണ് ദേവികയും വിജയും വിവാഹിതരായത്. ഈ വർഷം മാർച്ചിൽ ആയിരുന്നു ഇവർക്ക് മകൻ ജനിച്ചത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X