നമ്മളെ ഇല്ലാതാക്കണം എന്ന ചിന്തയിലാണ് ചിലർ! എല്ലാ ആളുകളെയും വാല്യൂ ചെയ്യുന്ന ആളാണ് ഞാൻ; വിജയ് മാധവ്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന ദേവികയുടെ ഭർത്താവ് വിജയ് മാധവും ഇപ്പോൾ സുപരിചിതനാണ്. ഗായകനും സംഗീത സംവിധായകനുമാണ് വിജയ്. മുൻപ് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടി ആയിരുന്നു താരം. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ആദ്യമാണ് ഇവരുടെ വിവാഹം നടന്നത്. രണ്ട് മാസം മുമ്പാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ വ്ലോഗിങ്ങും മറ്റുമായി സജീവമാണ് ദേവികയും വിജയും. ദേവിക ഗർഭിണിയായപ്പോൾ മുതലുള്ള ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

പാചകം, പാട്ട്, കുഞ്ഞിന്റെ വിശേഷങ്ങൾ എന്നിവയൊക്കെയാണ് ദേവികയും വിജയിയും തങ്ങളുടെ യുട്യൂബ് ചാനളിലിലൂടെ പങ്കുവയ്ക്കാറുള്ളത്. ഗർഭിണിയായ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ദേവിക. അടുത്തിടെ കുഞ്ഞിന്റെ നൂലുകെട്ടിന്റെ വിശേഷങ്ങളുമൊക്കെ ഇവർ പങ്കുവച്ചിരുന്നു. പൊതുവെ അധികം നെഗറ്റീവ് കമന്റുകൾ ലഭിക്കാത്തവരാണ് ഇവർ. ഇവരുടെ വീഡിയോക്ക് താഴെയൊക്കെ കൂടുതലായും നല്ല അഭിപ്രായങ്ങളാണ് വരാറുള്ളത്.
എന്നാൽ നെഗറ്റീവ് കമന്റുകൾ ചെയ്യുന്ന ആളുകൾ ഉണ്ടെന്ന് പറയുകയാണ് വിജയ് ഇപ്പോൾ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. നമ്മളെ ഇല്ലാതാക്കണം എന്ന ചിന്തയിൽ കമന്റ് ചെയ്യുന്നവർ വരെയുണ്ട്. അങ്ങനെയുള്ള കമന്റുകൾ ഒഴിവാക്കി വിടുകയാണ് പതിവ് അല്ലാത്ത നല്ലതും ചീത്തയുമായ കമന്റുകൾ സ്വീകരിക്കാറുണ്ടെന്ന് താരം പറയുന്നു.
'നെഗറ്റീവ് കമന്റുകളൊക്കെ വരാറുണ്ട്. ദേവിക അങ്ങനെ കമന്റുകളൊന്നും നോക്കാറില്ല. കൂടുതലും ഞാൻ തന്നെയാണ് എല്ലാം നോക്കാറുള്ളത്. ദേവിക നെഗറ്റീവ് കമന്റ് കണ്ടാൽ ഇങ്ങനെ ഒന്ന് വന്നിട്ടുണ്ടേ എന്ന് പറയാറുണ്ട്. ഇതിനെ ഞാൻ രണ്ടു രീതിയിലാണ് ഡീൽ ചെയ്യാറുള്ളത്. ഞാൻ കമന്റ് ചെയ്യുന്ന എല്ലാ ആളുകളെയും വാല്യൂ ചെയ്യുന്ന ആളാണ്. അവരുടെ സമയത്തിലെ വിലപ്പെട്ട സമയം നമ്മുടെ വീഡിയോ കണ്ട് അഭിപ്രായം പറയുന്നതിനെ വില വയ്ക്കുന്ന ആളാണ്,' വിജയ് മാധവ് പറഞ്ഞു.
'പക്ഷേ ആ കമന്റ് ചെയ്യുന്നവർ എനിക്ക് ആ വില തരുന്നുണ്ടോ എന്ന് എനിക്ക് ആ കമന്റ് വായിക്കുമ്പോൾ മനസിലാകും. ഞാൻ നിങ്ങൾക്ക് വേണ്ട വാല്യൂ തരും. അത് നിങ്ങൾ ചോദിച്ചിട്ട് തരുന്നതല്ല. അതെന്റെ പ്രിൻസിപ്പളിന്റെ ഭാഗമാണ്. കാരണം എനിക്ക് വേണ്ടി സമയം ചെലവഴിക്കുകയാണ്. നിങ്ങൾക്ക് എന്റെ വീഡിയോ കാണേണ്ട ഒരു കാര്യവുമില്ല. എന്നാൽ അത് കണ്ട് അതിൽ നിങ്ങളുടെ അഭിപ്രായം എഴുതുന്നതിനെ ഞാൻ മാനിക്കും,'

'പക്ഷേ, ചില കമന്റ്സ് അവർ എഴുതുന്നത് തന്നെ നമ്മളെ ഇല്ലാതാക്കണം എന്ന ചിന്തയിലാണ്. നമ്മളെ ഇഷ്ടമില്ലാതെ, ഇവനെ എന്ത് ചെയ്യാൻ പറ്റും നമുക്ക്. എന്തെങ്കിലും ചെയ്യണമല്ലോ എന്നൊക്കെയുള്ള രീതിയിലാണ്. അങ്ങനെയൊരു കമന്റ് വായിക്കുമ്പോൾ അത് മനസിലാക്കാനുള്ള ചെറിയ ബുദ്ധി എനിക്ക് ഉള്ളത് കൊണ്ട് അങ്ങനത്തെ കമന്റുകൾ മൈൻഡ് ആക്കാതെ ഇരുന്നേ പറ്റൂ,'
'അതല്ലതെ ജനുവൻലി പറയുന്ന കമന്റുകൾ ഞാൻ അതിന്റെ സീരിയസ്നസ്സിൽ എടുത്ത് ഞാൻ അതിനെ കുറിച്ച് ചിന്തിക്കാറുണ്ട്. അവർ പറയുന്നതിൽ ശരിയുണ്ടോ, ആ ശരി എനിക്ക് ആപ്ലിക്കബിൾ ആണോ എന്നൊക്കെ. എനിക്ക് അത് ശരിയാണെങ്കിൽ, ഞാൻ മാറ്റേണ്ടത് ആണെങ്കിൽ ഞാൻ അത് മാറ്റും,'
'എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെയും എല്ലാ കമന്റും ഞാൻ വായിക്കാറുണ്ട്. മനസ്സിൽ തൊട്ട് എഴുതുന്നതും ഉപദ്രവിക്കാൻ വേണ്ടി എഴുതുന്നതും ദേഷ്യം കൊണ്ട് എഴുതുന്നതും എല്ലാം അറിയാം. എന്നെ തീരെ ഇഷ്പ്പെടാത്തവർ ഒരുപാട് പേരുണ്ട്. ഞാൻ ഇല്ലാതെ ആവണം എന്ന തരത്തിലുള്ള കമന്റുകൾ ഒഴിച്ച് എല്ലാ പോസിറ്റീവും നെഗറ്റീവും ആയ കമന്റുകളും ഞാൻ സ്വീകരിക്കും,' വിജയ് മാധവ് പറഞ്ഞു.


Click it and Unblock the Notifications