For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോൾ മൂന്നാം മാസം, മാഷ് സിനിമയിലേത് പോലെ സന്തോഷിക്കുമെന്നാണ് കരുതിയത്, ദേവിക പറയുന്നു

  |

  മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാർ. രാക്കുയിൽ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരത്തിന് ഒരുപാട് ആരാധകരാണ് സമൂഹ മാധ്യമങ്ങളിലുള്ളത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിജയ് മാധവാണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ശേഷം ഇരുവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

  ഇവരുടെ വിശേഷങ്ങൾക്ക് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെയാണ് ദേവിക ​ഗർഭിണിയാണെന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിമിഷം നേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. ഇരുവരും പറയാം നേടാം എന്ന പരിപാടിയിൽ അതിഥികളായി എത്തിയപ്പോഴാണ് വരാൻ പോകുന്ന കുഞ്ഞതിഥിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചിരുന്നു.

  മഴവിൽ മനോരമയിലെ രാക്കുയിലിൽ എന്ന സീരിയലിൽ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ദേവികയുടെയും വിജയിയുടേയും വിവാഹം. രാക്കുയിലിൽ ഗാനം ആലപിക്കാനായി വന്നപ്പോഴായിരുന്നു ദേവിക വിജയിയുമായി അടുത്ത സുഹൃത്തുക്കളായത്. അഭിനയം പോലെ അത്ര കംഫർട്ട് അല്ലെങ്കിലും വിജയിനൊപ്പം ഗാനം ആലപിച്ചിരുന്നു ദേവിക. പരമ്പരയിൽ അതിഥിയായും വിജയ് മാധവ് പ്രത്യക്ഷപ്പെട്ടിരുന്നു.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  വിജയ് മാധവ് നടത്തിയിരുന്ന യോഗ കേന്ദ്രത്തിൽ സെലിബ്രിറ്റി യോഗ ട്രെയിനർ ആയിരുന്നു ദേവികനമ്പ്യാർ. ഓൺലൈൻ വഴി ക്ലാസുകളും എടുക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം മനസിലാക്കുകയും സമാന ചിന്താഗതിക്കാരായ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വീട്ടുകാരുടെ സമ്മത പ്രകാരമായിരുന്നു വിവാഹ നിശ്ചയവും വിവാഹവുമെല്ലാം.

  Also Read: 'ഭർത്താവിൻ്റെ കാശ് നോക്കിയപ്പോൾ സൗന്ദര്യം നോക്കിയില്ല', നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് പരിഹാസ കമൻ്റുകൾ

  പ്രണയ വിവാഹമൊക്കെയാണെങ്കിലും മാഷ് റൊമാന്റിക്കായി സംസാരിക്കുന്ന ആളൊന്നുമല്ല. ആരോ എന്നോട് ഞങ്ങളുടെ ബെസ്റ്റ് മൊമൻസ് ചോദിച്ചിരുന്നു. സുഹൃത്തുക്കൾ ആയിരുന്നപ്പോഴെന്നാണ് ഞാൻ പറഞ്ഞത്. വിവാഹ നിശ്ചയം കഴിഞ്ഞതോടെ അതൊക്കെ പോയി. ഓവർ റൊമാന്റിക്കൊന്നുമല്ല, ഇപ്പോൾ ഡെവലപ്പായി വരുന്നുണ്ടെന്നായിരുന്നു വിജയിന്റെ മറുപടി.

  ബാലാമണി ചെയ്തതിന് ശേഷം ബ്രേക്ക് എടുക്കുകയായിരുന്നു. അത് കുറച്ച് നീണ്ടുപോയി. കുറേ അവസരങ്ങൾ വന്നിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. അതിന് ശേഷം ക്രൂഡ് ഓയിൽ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. ഇൻവെസ്റ്റ്‌മെന്റെല്ലാം തിരിച്ച് തരാമെന്ന് പറഞ്ഞിരുന്നു. ഞാൻ കാശ് കൊടുത്തയാൾക്ക് സ്‌ട്രോക്ക് വന്നു, എന്റെ കാശെല്ലാം പോയി. അതിന് ശേഷമാണ് വീണ്ടും ഇൻഡസ്ട്രിയിലേക്ക് തിരിച്ചുവന്നത്.ഇനി അങ്ങോട്ട് ഡാൻസും അഭിനയവും യോഗയുമൊക്കെ മതിയെന്ന് തീരുമാനിച്ചുവെന്നും ദേവിക വ്യക്തമാക്കിയിരുന്നു.

  Also Read: 'മരണം വരെയും നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും', പിന്നീട് ചിലരെ ടാർജെറ്റ് ചെയ്യാം, റോബിനെ ആണോയെന്ന് ആരാധകർ

  അതേ സമയം ദേവിക ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഇത്തവണത്തെ ഓണത്തിന് വലിയ സന്തോഷങ്ങളാണ് തങ്ങളെ തേടി എത്തിയതെന്നാണ് ദേവികയും വിജയും ആരാധകരോടായി പറയുന്നത്. താരദമ്പതിമാർക്ക് എല്ലാവിധ ആശംസകളും അറിയിച്ച് സുഹൃത്തുക്കളും എത്തുന്നുണ്ട്.

  ഞാൻ ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ മാഷ് സിനിമയിൽ കാണിക്കുന്നത് പോലെ പ്രതികരിക്കുമെന്നാണ് കരുതിയത്. പക്ഷെ ഉള്ളിലെ വികാരമൊന്നും അദ്ദേഹം പുറത്ത് കാണിച്ചില്ല. ഇപ്പോൾ മൂന്നാം മാസമാണ്. കുഞ്ഞ് അച്ഛനെപ്പോലെയിരിക്കണോ അതോ അമ്മയെപ്പോലെയിരിക്കണോ എന്ന് എംജി ശ്രീകുമാർ ചോദിച്ചപ്പോൾ അച്ഛന്റെ പാട്ടും അമ്മയുടെ ഡാൻസും എന്നായിരുന്നു വിജയ് മാധവിന്റെ മറുപടി. സ്വഭാവം ആരെപ്പോലെയാവണമെന്ന് ചോദിച്ചപ്പോൾ അത് അച്ഛനെപ്പോലെ എന്നായിരുന്നു ദേവികയും വിജയും പറഞ്ഞത്.

  Read more about: devika
  English summary
  Actress Devika Nambiar open ups She is now three months pregnant in MG Sreekumar's Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X