twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

    |

    ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനശ്രദ്ധനേടിയ താരമാണ് റോബിന്‍ രാധകൃഷ്ണന്‍. മത്സരത്തില്‍ വിജയസാധ്യത ഏറെയുണ്ടായിരുന്ന റോബിൻ എഴുപതാമത്തെ ദിവസം ഷോയിൽ നിന്ന് പുറത്താകേണ്ടി വന്നു. എന്നാല്‍ പുറത്ത് നിന്നും ലഭിച്ച ആരാധക പിന്‍ബലം ബി​ഗ് ബോസ് കിരീടം സ്വന്തമായവർക്ക് പോലും ലഭിച്ചിട്ടില്ല.

    ബി​ഗ് ബോസിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് മത്സരിക്കാനായി ഷോയിൽ എത്തിയത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പൾസ് അറിഞ്ഞാണ് ഷോയിൽ മാറ്റുരച്ചത്. ഒരു ടാസ്ക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൻ്റെ പേരിലാണ് ബി​ഗ് ബോസിൽ നിന്ന് റോബിൻ പുറത്തായത്. നൂറ് ദിവസം തികച്ച് നിൽക്കണമെന്ന് ആ​ഗ്രഹിച്ച് വന്ന റോബിന് അത് കഴിഞ്ഞില്ല.

    ബി​ഗ് ബോസിൽ എത്തുമ്പോൾ

    താൻ ഒരു കാര്യെ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിച്ചാൽ തന്റെ നൂറ് ശതമാനം നൽകിയാണ് പ്രവർത്തിക്കാറുള്ളതെന്ന് റോബിൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ബി​ഗ് ബോസിൽ എത്തുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്ന താരം കൂടിയാണ് റോബിൻ. എന്നാൽ ഇന്ന് കാണുന്ന അത്രയും ആരാധകർ ഒന്നും ഉണ്ടായിരുന്നില്ല.

    ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ ടാ​ഗ് ലൈനുകളോടെയാണ് റോബിൻ ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിക്കാനെത്തിയത്. അഭിനയവും സിനിമാ മോഹ​വുമെല്ലാം ബി​ഗ് ബോസിലേക്ക് വരുമ്പോൾ റോബിനുണ്ടായിരുന്നു.

    Also Read: 'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..

    പതിനാറ് വർഷങ്ങൾക്ക് ശേഷം

    സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് റോബിൻ്റെ ഒരു മാസ്സ് എൻട്രിയാണ്. പതിനാറ് വർഷങ്ങൾക്ക് മുമ്പ് മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ കണ്ണ്നിറഞ്ഞ് കൊണ്ട് പടിയിറങ്ങിയ സ്കൂളിൽ അതിഥിയായി എത്തിയിരിക്കുകയാണ്. ഇവിടുന്ന് പടിയിറങ്ങുമ്പോൾ എൻഅറെ മനസ്സിൽ കുറിച്ചിട്ടൊരു കാര്യമാണ് അത്.

     ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ! ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ!

    സ്വീകരണം

    സ്കൂളിൽ എത്തിയ റോബിനെ കുട്ടികളും അധ്യപകരും സ്കൂൾ മാനേജ്മെൻ്റും ഊഷമളമായ സ്വീകരണം ആണ് നൽകിയത്. സ്കൂൾ ​ഗ്രൗണ്ടിൽ എത്തിയ റോബിനെ കുഞ്ഞ് കുട്ടികൾ വന്ന് പൊതിയുകയായിരുന്ന. റോബിൻ ചേട്ടാ എന്ന വിളികളായിരുന്നു സ്കൂൾ ​ഗ്രൗണ്ട് മുഴുവൻ മുഴങ്ങിയത്. സ്കൂൾ ഓഡിര്റോറിയത്തിലെ മൈക്കിലൂടെ റോബിൻ പറയുന്ന ഒരോ വാക്കുകൾക്കും വിദ്യാർത്ഥികളുടെ നിറഞ്ഞ കൈയ്യടികളായിരുന്നു.

    Also Read: 'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

    ഓർമ്മകൾ

    സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ ഓർമ്മകളെല്ലാം വേദിയിൽ വെച്ച് റോബിൻ പറഞ്ഞു. റോബിനെ പഠിപ്പിച്ച അധ്യാപകരുടെ പേരും എല്ലാം പറഞ്ഞു കൊണ്ടാണ് ഓരോ ഓർമ്മകളും ഓർത്തെടുത്തത്. കുട്ടികൾക്ക് ഉപദേശം കൊടുക്കാനും റോബിൻ മറന്നില്ല.

    ഈ പ്രായത്തിൽ ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും റോബിൻ പറഞ്ഞു. ഏറ്റവും ഒടുവിലായി റോബിൻ്റെ അടുത്തേക്ക് വന്ന് റോബിനെക്കുറിച്ച് സംസാരിച്ച കൊച്ച് മിടുക്കനാണ് ഇന്നത്തെ സ്റ്റാർ. ആ കൊച്ച് കുട്ടി പറഞ്ഞതൊന്നും മുഴുവനായി മനസ്സിലായിട്ടില്ലെങ്കിലും റോബിൻ പറഞ്ഞ പല കാര്യങ്ങളാണ് ആ കുട്ടി മൈക്കിലൂടെ പറഞ്ഞത്. റോബിന് കവിളിൽ ഒരു ഉമ്മയും നൽകിയാണ് ആ കൊച്ച് കുട്ടി വേദിയിൽ നിന്ന് പോയത്.

    Read more about: bigg boss
    English summary
    bigg boss fame robin radhakrishnan shared a video with caption proud moment As a cheif guest of his old school
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X