For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..

  |

  ബി​ഗ് ബോസിലൂടെ മലയാളികളുടെ ജനഹൃദയങ്ങളിൽ ഒരു സ്ഥാനം നേടിയെടുത്ത മത്സരാർത്ഥി. ഇതുവരെ മലയാളത്തിൽ നാല് സീസണുകൾ പൂർത്തിയായി. റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിക്ക് ലഭിക്കുന്ന പിന്തുണ ഇതുവരെ മറ്റൊരു മത്സരാർത്ഥികൾക്കും ലഭിച്ചിരുന്നില്ല. എട്ട് മാസത്തോളം കാലം ബി​ഗ് ബോസിനെക്കുറിച്ച് പഠിച്ചശേഷമാണ് ഷോയിൽ മത്സരിക്കാൻ എത്തിയത്. അതുകൊണ്ട് തന്നെ പ്രേക്ഷകരെ മനസ്സിലാക്കി കളിച്ചതുകൊണ്ട് ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ റോബിന് വേണ്ടി ആർമികളും സോഷ്യൽ മീഡിയയിൽ സജീവമായി.

  ബി​ഗ് ബോസ് മലയാളം സീസണിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കിരീടം ചൂടിയെങ്കിലും റോബിന് തന്നെയായിരുന്നു ജനങ്ങളുടെ ഇടയിൽ മുൻതൂക്കം. എഴുപതാമത്തെ ദിവസം സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിൻ്റെ പേരിലാണ് റോബിൻ പുറത്തായത്. പ്രേക്ഷകരിൽ പലരും റോബിൻ്റെ തിരിച്ച് വരവ് പ്രതീക്ഷിരുന്നെങ്കിലും അങ്ങനെ ഒന്ന് ഉണ്ടായില്ല. റോബിൻ പുറത്തായ ശേഷം വലിയ രീതിയിൽ പ്രേക്ഷക പ്രതിഷേധവും ഉണ്ടായി. റോബിൻ ആരാധകരാണ് താരത്തെ പുറത്താക്കിയതോടെ ചാനലിനെതിരേയും പരിപാടിക്കെതിരേയും പ്രതിഷേധിച്ചത്.

  എന്നാൽ ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടിയെത്തിയത് വലിയ വലിയ അവസരങ്ങളാണ്. ബി​ഗ് ബോസിൽ നിന്നിറങ്ങിയ റോബിന് ഓരോരോ തിരക്കിലാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും പുതിയ സിനിമകൾ കമ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുമായി ഓടി നടക്കുകയാണ്.

  Also Read: ആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർ

  അതിവേ​ഗത്തിലാണ് റോബിന് ഓരോ ദിവസവും ആരാധകരുടെ എണ്ണം കൂടുന്നത്. മാത്രമല്ല റോബിൻ ചെല്ലിന്നിടത്തെല്ലാം ജനസാ​ഗരമാണ് ഒഴുകിയെത്തുന്നത്. ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ റോബിന് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചിരുന്നു. റോബിൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാൽ തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് നടത്തിയത്.

  പ്രമുഖ നിർമാതാവ് സന്തോഷ്.ടി.കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. പിന്നീട് ഗോകുലം മൂവീസിൻ്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിലും റോബിൻ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

  ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് റോബിൻ്റെ പുതിയൊരു വീഡിയോ ആണ്. തിരുവനന്തപുരം വഴുതക്കാടുള്ള വുമൺസ് കോളേജിൽ നടന്ന പരിപാടിയിൽ ജഡജായി റോബിനും റിതു മന്ത്രയും എത്തിയിരുന്നു. വുമൺസ് കോളേജിൽ എത്തിയ റോബിനെ അവിടുത്തെ പെൺപട ആരങ്ങളോടെയാണ് സ്വീകരിച്ചത്. ആർപ്പുവിളിയും ഒക്കെയായിരുന്നു റോബിൻ വേദിയിലെത്തിയപ്പോൾ.

  Also Read: ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാൽ കഥാപാത്രം, ബാല തടി കുറച്ചാൽ ഷുഗർ രോഗി! വൈറലായി ബാലയുടെ മറുപടി

  പിന്നീട് ജഡ്ജിം​ഗ് പാനലിലിരുന്ന് പരിപാടിയിൽ പങ്കെടുത്ത കുട്ടിയോട് ചോദിച്ച ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 'ബി​ഗ് ബോസ് കാണാറുണ്ടോ എന്നാണ് ആദ്യം റോബിൻ ചോദിച്ചത്. അതിന് പെൺകുട്ടി കാണാറുണ്ടായിരുന്നു സർ എന്ന് മറുപടി പറയുകയും ചെയ്തു. എന്നാൽ തന്നെ സർ എന്ന് വിളിച്ച പെൺ‍കുട്ടിയെ തിരുത്തി തന്നെ ചേട്ടാ എന്ന് വിളിച്ചാൽ മതിയെന്നാണ് റോബിൻ പറഞ്ഞത്'. ഇതു പറഞ്ഞതോടെ പരിപാടി നടക്കുന്ന ഹാളിൽ നിറഞ്ഞ കൈയ്യടികളായിരുന്നു.

  Also Read: ഞങ്ങൾ തമ്മിൽ പ്രശ്‌നമുണ്ട്, ഇതുവരെ പിരിഞ്ഞിട്ടില്ല, 'ഇനി പിരിയാനും ഒരുമിക്കാനും സാധ്യതയുണ്ടെന്ന് അനുശ്രീ

  ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതു മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു കാര്യമായിരുന്നു റോബിൻ്റെ വിവാഹം. അക്കാര്യത്തിലും റോബിൻ തീരുമാനം എടുത്ത്. തിരുവനന്തപുരത്ത് വെച്ച് നടന്ന പൊതുപരിപാടിയിൽവെച്ച് തൻ്റെ വിവാഹക്കാര്യം ആരാധകരോട് പറയുകയും ചെയ്തു. തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ തന്റെ ഭാവിവധു ആരതിയാണെന്ന് പറയുകയും ചെയ്തു.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan Got Mass welcome at women's college tvm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X