For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

  |

  റിയാലിറ്റി ഷോകളിലൂടെ താരങ്ങളാകുന്ന ഒരുപാട് പേരെ നമ്മുക്ക് അറിയാം. അത്തരത്തിൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ഒരു താരത്തിൻ്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ താരമായതാണ് ആതിര മുരളി എന്ന പാട്ടുകാരി.

  വ്യത്യസ്തമായ ശബ്ദത്തിലൂടെ വിധികര്‍ത്താക്കളുടേയും പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്നു. പിന്നീട് സിനിമയിൽ പാടനുള്ള അവസരവും ആതിരയെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹമായിരുന്നു. എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ അനു​ഗ്രഹത്തോടെ വിവാഹം കഴിഞ്ഞ സന്തോഷമാണ് ഇൻസ്റ്റ​​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

  ആതിരയുടേത് ഒരു സം​ഗീത പാരമ്പര്യമുള്ള ഒരു കുടുംബമാണ്. അതുപോലെ തന്നെ ആതിര ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും സം​ഗീതവുമായി ബന്ധമുള്ള ആളെ തന്നെയാണ്. ആതിരയുടെ കഴുത്തിൽ താലി ചാർത്തിയത് ഒരു ​ഗിറ്റാറിസ്റ്റ് ആണ്. ജയേഷ് എന്നാണ് പേര്.

  കഴിഞ്ഞ 8 വര്‍ഷമായി താനും ജയേഷും പ്രണയത്തിലാണെന്നും ആതിര വ്യക്തമാക്കിയിരുന്നു. ജയേഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആതിര സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. സേവ് ദ ഡേറ്റ് മുതല്‍ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും ആതിര സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

  Also Read: ആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർ

  എൻ്റെ ഇഷ്ടത്തെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്ക് സമ്മതമായിരുന്നു. എൻ്റെ സെലക്ഷൻ തെറ്റാറില്ലെന്ന് അവർക്ക് അറിയാം. അങ്ങനെയാണ് ഞങ്ങളുടെ പ്രണയം വിവാഹത്തിലെത്തിയത്. തെന്‍ഡ്രല്‍ വന്ന് എന്നെ തൊടും എന്ന പാട്ട് വായിച്ചപ്പോഴാണ് അവനോട് കൂടുതൽ ഇഷ്ടം തോന്നിയത്.

  Also Read: ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാൽ കഥാപാത്രം, ബാല തടി കുറച്ചാൽ ഷുഗർ രോഗി! വൈറലായി ബാലയുടെ മറുപടി

  കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ആതിരയുടേയും ജയേഷിന്റെയും വിവാഹനിശ്ചയം. ഒരുമിച്ചായിട്ട് ഏഴ് വര്‍ഷമെന്ന ക്യാപ്ഷനോടെയാണ് ആതിര എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മഞ്ച് സ്റ്റാര്‍ സിംഗറിലേയും ഐഡിയ സ്റ്റാര്‍ സിംഗറിലേയുമടക്കം നിരവധി താരങ്ങളാണ് ആതിരയ്ക്ക് ആശംസ അറിയിച്ചെത്തിയത്. ഫ്ലവേഴ്‌സ് ടിവി നടത്തിയ വിജയികളുടെ സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിയപ്പോഴും ആതിര വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു.

  Also Read: ഞങ്ങൾ തമ്മിൽ പ്രശ്‌നമുണ്ട്, ഇതുവരെ പിരിഞ്ഞിട്ടില്ല, 'ഇനി പിരിയാനും ഒരുമിക്കാനും സാധ്യതയുണ്ടെന്ന് അനുശ്രീ

  സംഗീത ലോകത്ത് നിന്നു തന്നെയാണ് ഇരുവരുടെയും പ്രണയം പൂവിട്ടത്. സംഗീതം ആതിരയുടെ ജീവിതത്തിലും വിവാഹത്തിലും ഒരു വഴിത്തിരിവായിരിക്കുകയാണ്. വള്ളിക്കെട്ട്' എന്ന സിനിമയിൽ പാടിയാണ് ആതിര പിന്നിണി ​ഗാനരം​ഗത്ത് എത്തിയത്. ​ആകാശവാണി പുരസ്കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട്.

  ആതിരയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. വിവാഹം കഴിക്കാനുളള തരത്തിൽ പ്രായമായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒപ്പം ആരാധകർ വിവാഹാശംസകളും നേരുകയും ചെയ്തു വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

  Read more about: wedding
  English summary
  Munch star singer fame Athira Murali gets married After 8 years of love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X