'അമ്മയ്‌ക്ക് വയ്യാതെ ആയപ്പോൾ വിളിച്ചത് ജയസൂര്യ മാത്രം'; ബിഗ് ബോസിലെ ചിലരെ പിന്നെ കണ്ടിട്ടില്ലെന്ന് ധന്യ!

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് നടി ധന്യ മേരി വര്‍ഗീസ്. നർത്തകിയായ ധന്യ നൃത്തത്തിലൂടെയും മോഡലിംഗിലൂടെയുമാണ് സിനിമയിലേക്ക് എത്തുന്നത്. സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ പിന്നണിയിലെ ഡാൻസറായാണ് ധന്യ ആദ്യമായി വരുന്നത്. പിന്നീട് തിരുടി എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു.

പൃഥ്വിരാജ് നായകനായ തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ മലയാളത്തിൽ ആദ്യമായി നായികയാകുന്നത്. പിന്നീട് വൈര്യം. റെഡ് ചില്ലീസ്, കേരള കഫെ, ദ്രോണ, കോളേജ് ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ധന്യ മലയാള സിനിമയിൽ സജീവമായി. അതിനിടയിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ധന്യ അഭിനയിച്ചിരുന്നു.

പ്രണയവിവാഹമായിരുന്നു ഇവരുടേത്

അങ്ങനെ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ധന്യ നടനും ഡാൻസറുമായ ജോണിനെ വിവാഹം കഴിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷവും അഭിനയത്തിലും നൃത്തത്തിലും ധന്യ സജീവമായിരുന്നു. അതിനിടയിൽ പോലീസ് കേസും വിവാദങ്ങളുമെല്ലാം ഇവരുടെ പേരിൽ ഉണ്ടായി. അതിനു ശേഷം അഭിനയം വിട്ട ധന്യ പിന്നീട് സീരിയയിലൂടെയാണ് മടങ്ങി വരുന്നത്.

സിനിമ ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ച് പറയുകയാണ് ധന്യ

ടെലിവിഷൻ പരമ്പരകളിൽ തിളങ്ങിയ ധന്യ കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർഥിയായും എത്തിയിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച മത്സരാര്‍ത്ഥികളിൽ ഒരാളായിരുന്നു ധന്യ. ന്യ മേരി വര്‍ഗീസ് എന്ന നടിയെ പ്രേക്ഷകർ കൂടുതൽ അറിയുന്നതും ബിഗ് ബോസിലൂടെ ആണ്. തന്റെ കുടുംബ ജീവിതത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചുമെല്ലാം ധന്യ ഷോയിൽ സംസാരിച്ചിട്ടുണ്ട്.

അമ്മയ്ക്ക് കാൻസർ വന്നതിനെ കുറിച്ചും നടി അടുത്തിടെ ചില അഭിമുഖങ്ങളിലും മറ്റും സംസാരിച്ചിരുന്നു. ഇപ്പോഴിതാ, ആ സമയത്ത് തനിക്ക് സിനിമ ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ച് പറയുകയാണ് ധന്യ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

വിളിച്ച് അന്വേഷിച്ച കുറച്ചു പേരുണ്ട്

'എനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് വലിയ കൈത്താങ്ങ് ലഭിച്ചു എന്ന് പറയാനൊന്നുമില്ല. എന്നാൽ വിളിച്ച് അന്വേഷിച്ച കുറച്ചു പേരുണ്ട് അവരെ എടുത്ത് പറയണം. ജയസൂര്യ ആ സമയത്ത് എന്റെ അമ്മയെ വിളിച്ച് സംസാരിച്ച ആളാണ്. അമ്മ അത് എപ്പോഴും പറയും. എന്നെ വിളിച്ച ഒരാൾ ജയസൂര്യ ആണെന്ന്.

'ഞങ്ങൾ ഒന്നിച്ച് സിനിമകൾ ചെയ്തിട്ടുണ്ട്, ഒത്തിരി തവണ കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. ചിലപ്പോൾ അങ്ങനെ ഒക്കെ ഉള്ളത് കൊണ്ടൊക്കെ ആവാം. പക്ഷെ അതിനേക്കാളും അടുത്ത് ബന്ധമുള്ള ഒത്തിരി പേരുണ്ടായിരുന്നു. ഒന്നിച്ച് അഭിനയിച്ച ഒത്തിരി പേരുണ്ടായിരുന്നു. പക്ഷെ വിളിച്ച് അന്വേഷിച്ചത് ജയസൂര്യ മാത്രമാണ്,' ധന്യ പറഞ്ഞു.

അഖിൽ, സൂരജ് എന്നിവരൊക്കെയായി പ്രോഗ്രാംസ് ചെയ്തിരുന്നു

ബിഗ് ബോസിലെ സൗഹൃദങ്ങളെ കുറിച്ചും ധന്യ സംസാരിച്ചിരുന്നു. 'ബിഗ് ബോസിൽ എനിക്ക് റീച് ചെയ്യാൻ പറ്റുന്ന എല്ലാവരുമായിട്ടും കോൺടാക്ട് ഉണ്ട്. ലക്ഷ്മി, സുചിത്ര ഒക്കെ ആയിട്ട് ഫോണിലൂടെ കോൺടാക്ട് ചെയ്തിട്ടുണ്ട്. അഖിൽ, സൂരജ് എന്നിവരൊക്കെയായി പ്രോഗ്രാംസ് ചെയ്തിരുന്നു. ബ്ലെസ്ലി ആയിട്ട് പ്രോഗ്രാംസ് ചെയ്തു. ദിൽഷയെ കാണാറുണ്ട്. റിയാസിനെയും ബിഗ് ബോസിന് ശേഷം കണ്ടു,'

റോൺസൺ ആയിട്ടും ഒരു കോണ്ടാക്റ്റും ഇല്ല

'ഇങ്ങനെ ഇത്രയും പേരെയൊക്കെ കണ്ടിട്ടുണ്ട്. ഡെയ്‌സിയെയും കണ്ടിരുന്നു. ബാംഗ്ലൂർ ഉള്ള ജാസ്മിൻ, നിമിഷ അവരെയൊന്നും കാണാൻ പറ്റിയിട്ടില്ല. റോൺസൺ ആയിട്ടും ഒരു കോണ്ടാക്റ്റും ഇല്ല. ബാക്കി ഈ പറഞ്ഞ ആളുകളെ ഒക്കെ കാണുകയോ സംസാരിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. റോൺസണെ അങ്ങോട്ടും വിളിച്ചില്ല. ഇങ്ങോട്ടും വിളിച്ചില്ല,' ധന്യ പറഞ്ഞു.

റോൺസണെ താൻ ഒരിക്കൽ വിളിച്ചെങ്കിലും കിട്ടിയില്ല, ആൾ പിന്നെ തിരിച്ചു വിളിച്ചില്ലെന്ന് ധന്യയുടെ ഭർത്താവ് ജോൺ പറയുന്നുണ്ട്. ഒരുമിച്ച് വർക്ക് ചെയ്തുള്ള പരിചയം റോൺസൺ ആയിട്ട് ഉണ്ടെന്നും ജോൺ പറഞ്ഞു.

More from Filmibeat

Read more about: dhanya mary varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X