അമേരിക്കയിൽ ആണെങ്കിലും കൂടുതലും സാരിയോ ചുരിദാറോ ആയിരിക്കും; മാറ്റം വരുത്താത്തതിന് കാരണം!, ദിവ്യ ഉണ്ണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനപ്പുറം മികച്ച നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമകളിൽ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണെങ്കിലും ആരാധകർക്ക് ദിവ്യയോടുള്ള ഇഷ്ടത്തിൽ കുറവൊന്നും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ താരത്തിന് അതിലെല്ലാം വലിയ ആരാധക വൃദ്ധമാണ് ഉള്ളത്.

പ്രായം 40 വയസ് കഴിഞെങ്കിലും. ഇപ്പോഴും വളരെ സുന്ദരിയായി ഇരിക്കുന്ന നടിയാണ് ദിവ്യ ഉണ്ണി. 90 കളിൽ മലയാള സിനിമയിലേക്ക് എത്തിയ ദിവ്യ ഉണ്ണി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1996 ൽ പുറത്തിറങ്ങിയ കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് 14 വയസ് മാത്രമായിരുന്നു നടിയുടെ പ്രായം.

വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്

പിന്നീട് കാരുണ്യം, കഥാ നായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയ വര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ദി ട്രൂത്ത്, സൂര്യപുത്രന്‍, ആയിരം മേനി, ഉസ്താദ്, ആകാശ ഗംഗ എന്നിങ്ങനെ നിരവധി ശ്രദ്ധേയ സിനിമകളിലാണ് ദിവ്യ നായികയായത്. എന്നാൽ വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്.

2002 ല്‍ ആയിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. ഡോക്ടര്‍ സുധീര്‍ ശേഖരന്‍ മേനോന്‍ എന്നയാളെയാണ് ദിവ്യ ഉണ്ണി വിവാഹം കഴിച്ചത്. വിവാഹ ശേഷം താരം യുഎസില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. പിന്നീട് നൃത്ത അധ്യാപികയും മറ്റുമായി അവിടെ തുടരുകയായിരുന്നു. അതേസമയം, 2017 ല്‍ സുധീറുമായുള്ള ബന്ധം ദിവ്യ വേര്‍പ്പെടുത്തി.

ആദ്യ ബന്ധത്തില്‍ രണ്ട് മക്കളാണ് ദിവ്യക്ക് ഉള്ളത്

പിന്നീട് 2018 ല്‍ ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിത ആയിരുന്നു. അരുണ്‍ കുമാറിനെയാണ് നടി വിവാഹം കഴിച്ചത്. യുഎസിൽ തന്നെയാണ് ദിവ്യ ഇപ്പോഴും. ആദ്യ ബന്ധത്തില്‍ രണ്ട് മക്കളാണ് ദിവ്യക്ക് ഉള്ളത്. ഇപ്പോഴും രണ്ട് കുട്ടികളും ദിവ്യക്കൊപ്പമാണ്. അടുത്തിടെ കേരളത്തിൽ വന്ന ദിവ്യ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു.

20 വർഷത്തിലേറെയായി അമേരിക്കയിൽ ആണെങ്കിലും ദിവ്യയുടെ വസ്ത്ര രീതികളിൽ ഒന്നും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇതുവരെ വന്നിട്ടില്ല. ഇപ്പോഴിതാ, ഗൃഹലക്ഷ്‍മിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അതേകുറിച്ചൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.

ഡ്രസ്സിങ്ങ് സ്റ്റൈലില്‍ പോലും മാറ്റം വരുത്താന്‍ ആഗ്രഹിച്ചിരുന്നില്ല

ഒരുപാട് മാറാന്‍ തന്നെ അനുവദിച്ചിട്ടില്ല എന്നതാണ് സത്യമെന്ന് ദിവ്യ ഉണ്ണി പറയുന്നു. കൊച്ചിയിൽ നിന്ന് അമേരിക്കയിലേക്കുള്ള പറിച്ചു നടൽ തന്നെ മാറ്റിയോ എന്ന ചോദ്യത്തിനായിരുന്നു ദിവ്യയുടെ മറുപടി. ഡ്രസ്സിങ്ങ് സ്റ്റൈലില്‍ പോലും മാറ്റം വരുത്താന്‍ താൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യന്‍ വസ്ത്രങ്ങളാണ് ഇപ്പോഴും കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷമെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

താൻ തന്നെ തെറ്റിച്ചാൽ ശരിയാകില്ല

അതേസമയം, തന്റെ അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം മിസ്സ് ചെയ്യാറുണ്ട്. ഡാന്‍സുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷന്‍ ഉണ്ട്. ഡാന്‍സ് സ്‌കൂളില്‍ ചുരിദാറേ പാടുള്ളൂ എന്നൊരു നിയമം താനായിട്ട് കൊണ്ടു വന്നിട്ടുണ്ട്. അത് താൻ തന്നെ തെറ്റിച്ചാൽ ശരിയാകില്ലെന്നും ദിവ്യ പറഞ്ഞു.

അമ്പലങ്ങളുടെ പരിസരങ്ങളിൽ എവിടെയെങ്കിലും ഉണ്ടാവും

അമേരിക്കയിൽ അമ്പലങ്ങളുണ്ട്. താൻ മിക്കപ്പോഴും ആ അമ്പലങ്ങളുടെ പരിസരങ്ങളിൽ എവിടെയെങ്കിലും ഉണ്ടാവുമെന്നും ദിവ്യ അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ നിന്ന് ബോധപൂര്‍വ്വം മാറി നിൽക്കുന്നതല്ല. ഓര്‍മിക്കപ്പെടുന്ന കഥാപാത്രത്തിലൂടെയാവണം തിരിച്ചു വരവ് എന്ന ആഗ്രഹമുണ്ട്. സ്‌ക്രിപ്റ്റുകൾ കേള്‍ക്കുന്നുണ്ട്. മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും ദിവ്യ ഉണ്ണി അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X