സംവിധായകനില്‍ നിന്നും മോശം അനുഭവം; കാര്യം നടക്കാതെ വന്നതോടെ സെറ്റില്‍ വച്ച് കുറേ അപമാനിച്ചുവെന്ന് ഗീത

പുറമെ കാണുന്ന ഗ്ലാമറിന്റെ ലോകത്തിന് അപ്പുറത്ത് ചിലപ്പോഴൊക്കെ ചതിക്കുഴികള്‍ കൂടി കരുതിവെക്കുന്നതായിരിക്കാം സിനിമാ ലോകം. ഇങ്ങനെ സിനിമാ ലോകത്തു നിന്നുമുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ള നിരവധി നടിമാരുണ്ട്. ഇപ്പോഴിതാ നടി ഗീതാ വിജയന്റെ വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

തനിക്ക് സംവിധായകനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഗീത പറയുന്നു. ചിലരുടെ ആവശ്യങ്ങളോട് 'നോ'പറഞ്ഞതിന് തനിക്ക് നിരവധി സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നാണ് താരം പറയുന്നത്. സീ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗീത വിജയന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

Geetha Vijayan

സിനിമയില്‍ എനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതികരിച്ചതിന്റെ പേരില്‍ പല പ്രൊജക്ടുകളും നഷ്ടമായിട്ടുണ്ടെന്നാണ് ഗീത പറയുന്നത്. മോശമായി ആരെങ്കിലും പെരുമാറിയില്‍ ഉടന്‍ ഞാന്‍ പ്രൊഡ്യൂസറെ അറിയിക്കും. അല്ലേങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് കാര്യം പറയുമെന്നും ഗീത പറയുന്നു. എന്നാല്‍ ചിലപ്പോള്‍ അവര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചെന്ന് വരില്ലെന്നും അങ്ങനെ വരികയാണെങ്കില്‍ താന്‍ ആ സിനിമയില്‍ന ിന്നും പിന്മാറുമെന്നാണ് ഗീത പറയുന്നത്.

ഇത്തരം സംഭവങ്ങള്‍ താന്‍ മനസില്‍ കൊണ്ട് നടക്കാറില്ലെന്ന് പറയുന്ന ഗീതി എന്താണ് ഏതോ ഒരുത്തന്‍ മോശമായി പെരുമാറിയതിന് താന്‍ വിഷമിക്കുന്നതെന്നാണ് ചോദിക്കുന്നത്. നടിമാരോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലാ എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശുദ്ധ നുണയാണെന്നാണ് ഗീത അഭിപ്രായപ്പെടുന്നത്. പിന്നാലെ താരം തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ്.

1992ല്‍ ഒരു സിനിമ ചെയ്യുമ്പോഴായിരുന്നു സംഭവം. ആ ചിത്രത്തിന്റെ പ്രധാനിയായ സംവിധായകനില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. നല്ല സംവിധായകനായിരുന്നു.അന്നത്തെ മിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ല സിനിമകള്‍ അയാള്‍ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. തന്നോട് ഒരു തരത്തില്‍ പെരുമാറുന്നു. കാര്യം നടക്കാതെ വന്നതോടെ അയാള്‍ തന്നോട് സെറ്റില്‍ വച്ച് അനാവശ്യമായി ചൂടാകുമായിരുന്നുവെന്നും ഗീത ഓര്‍ക്കുന്നുണ്ട്.

ഇത് തുടര്‍ന്നപ്പോള്‍ ഞാന്‍ 'നോ' പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഈ പ്രൊജക്ട് വിടുകയാണെന്ന് പറഞ്ഞുവെന്ന് ഗീത വ്യക്തമാക്കുന്നു. സിനിമയുടെ നിര്‍മ്മാതാവും വിതരണക്കാരനും തന്നോട് സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും ഗീത ഓര്‍ക്കുന്നുണ്ട്. അവരോട് കാര്യങ്ങള്‍ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നുവെന്ന് ഗീത ഓര്‍ക്കുന്നു. ഒടുവില്‍ ഞങ്ങള്‍ പ്രശ്‌നം പരിഹരിക്കാം ഗീത ബുദ്ധിമുട്ടേണ്ടെന്ന് പറഞ്ഞ് അവര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും ഗീത ഓര്‍ക്കുന്നുണ്ട്.

ഇത്തരത്തില്‍ ഉള്ള ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്റെ പേരില്‍ തനിക്ക് ഒരു വര്‍ഷം നാലഞ്ച് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുമുണ്ടെന്നും ഗീത കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X