twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാരിയിൽ സുന്ദരിയാണെന്ന് എല്ലാവരും പറയും പക്ഷേ എനിക്ക് ഇഷ്ടമല്ല, വസ്ത്രത്തിലാണ് കൂടുതൽ ശ്രദ്ധ: ഹണി റോസ്

    |

    മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ഹണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് താരം. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിട്ടുണ്ട്.

    മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഹണി റോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രകടനമാണ് ഹണി റോസ് ചിത്രത്തിൽ കാഴ്ചവെച്ചത്. സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം സജീവമായി നിൽക്കുന്ന താരം കൂടിയാണ് ഹണി റോസ്. ഉദ്‌ഘാടന വേദികളിൽ സ്റ്റൈലിഷ് ലുക്കിൽ എത്താറുള്ള ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഏറെ ശ്രദ്ധനേടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഹണി പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വൈറലായി മാറാറുണ്ട്.

    Also Read: ബാലയ്യയുടെ നായിക ആവണം; ബോളിവുഡിൽ നിന്നും സോനാക്ഷി സിൻഹ എത്തുമെന്ന് റിപ്പോർട്ട്Also Read: ബാലയ്യയുടെ നായിക ആവണം; ബോളിവുഡിൽ നിന്നും സോനാക്ഷി സിൻഹ എത്തുമെന്ന് റിപ്പോർട്ട്

    സാരിയോട് തനിക്ക് അത്ര താൽപര്യമില്ല

    സാരിയും മോഡേൺ വസ്ത്രങ്ങളും എല്ലാം ഒരുപോലെ ധരിക്കാറുണ്ട് ഹണി റോസ്. സാരിയിൽ അതിസുന്ദരിയായാണ് ഹണിയെ കാണാറുള്ളതെന്ന് ആരാധകർ പലപ്പോഴും അഭിപ്രായപ്പെടാറുണ്ട്. എന്നാൽ സാരിയോട് തനിക്ക് അത്ര താൽപര്യമില്ലെന്ന് പറയുകയാണ് ഹണി റോസ് ഇപ്പോൾ. സാരി ധരിക്കുന്ന കഥാപാത്രങ്ങൾ ലഭിക്കല്ലേ എന്ന് പ്രാർത്ഥിക്കാറുണ്ടെന്നും ഹണി പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

    കുറെ നാൾ ഗൗൺ ആയിരുന്നു വേഷം

    സാരിയിൽ ഞാൻ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ എനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല. രാവിലെ മുതൽ വൈകിട്ടു വരെ സാരിയുടുത്തു നടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹണി പറയുന്നു. സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാർഥിക്കാറുണ്ട്. ഗൗൺ ഇഷ്ടമാണ്. കുറെ നാൾ ഗൗൺ ആയിരുന്നു വേഷം. ബോറടിച്ചപ്പോൾ അതു മാറ്റി. ജീൻസ് അധികം ധരിക്കാറില്ലായിരുന്നു. അടുത്തിടെ പാന്റ്സ് ധരിച്ചു തുടങ്ങി. ജീൻസിനെക്കാൾ പാന്റ്സ് ആണ് തനിക്ക് കൂടുതൽ കംഫർട്ടബിൾ എന്നും ഹണി പറഞ്ഞു.

    തനിക്ക് വസ്ത്രം ഡിസൈൻ ചെയ്യാൻ ഇപ്പോൾ ഒരു ടീം തന്നെ ഉണ്ട്

    താൻ കൂടുതൽ ശ്രദ്ധ കൊടുക്കാറുള്ളതും വസ്ത്രത്തിലാണെന്ന് താരം പറയുന്നു. അതിനനുസരിച്ചുള്ള ആഭരണങ്ങളും ഷൂസും എല്ലാം വാങ്ങും. ചിലർ കേർട്ട്സി എന്ന നിലയിൽ വസ്ത്രങ്ങൾ തരാൻ സന്നദ്ധത അറിയിക്കുമെങ്കിലും വാങ്ങാറില്ല. തന്റെ വസ്ത്രങ്ങളിൽ കൂടുതലും താൻ പണം കൊടുത്തു വാങ്ങിയവയാണെന്നും താരം പറയുന്നു.

    ഷിബു എന്ന തന്റെ കോസ്റ്റ്യൂമർ ആവശ്യപ്പെടുന്ന മോഡലിലുള്ള വസ്ത്രം മനോഹരമായി ചെയ്തു തരുമെന്നും തനിക്ക് വസ്ത്രം ഡിസൈൻ ചെയ്യാൻ ഇപ്പോൾ ഒരു ടീം തന്നെ ഉണ്ടെന്നും ഹണി പറഞ്ഞു. അമ്മയോടൊപ്പമാണ് ഷോപ്പിങ്. അവിടെയുള്ള എല്ലാം എടുത്തു നോക്കും. അതിൽ രണ്ടുപേർക്കും ഇഷ്ടപ്പെടുന്നതു വാങ്ങും. അമ്മയോടൊപ്പം ഷോപ്പിങ്ങിനു പോകുന്നത് രസകരമാണ്. താൻ ബ്രാൻഡഡ് സാധനങ്ങൾ അധികം ഉപയോഗിക്കാറില്ലെന്നും ധരിക്കുമ്പോൾ കംഫർട്ട് ലഭിക്കുന്ന വസ്ത്രം ഏതു ബ്രാൻഡിന്റെ ആണെങ്കിലും ഉപയോഗിക്കുമെന്നും താരം പറഞ്ഞു.

    കമന്റുകൾ ഗൗരവമായി എടുക്കാറില്ല

    ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധകൊടുക്കാറുണ്ടെന്ന് ഹണി പറയുന്നുണ്ട്. തനിക്ക് പ്രത്യേകം ഹെയർ സ്റ്റൈലിസ്റ്റുകളും മേക്കപ്പ് മാനും ഉണ്ട്. എന്നാൽ ഉദ്ഘടനങ്ങൾക്ക് മിക്കവാറും സ്വയം മേക്കപ്പ് ചെയ്താണ് പോകാറുള്ളതെന്നും ഹണി റോസ് പറയുന്നു.

    സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഗൗരവമായി എടുക്കാറില്ലെന്നും എന്നാൽ മാത്രമേ ജോലിയിൽ ശ്രദ്ധിച്ച് മുന്നോട്ടു പോകാനാകൂ എന്നും ഹണി പറഞ്ഞു. 'ചില കമന്റുകൾ ആദ്യമൊക്കെ എന്നെ നടുക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം തമാശയായി കാണാൻ തുടങ്ങി. കോവിഡും ലോക്ഡൗണും ആളുകളെ കടുത്ത നിരാശയിലേക്ക് തള്ളിയിട്ടു. സോഷ്യൽ മീഡിയയിൽ അസഭ്യം പറയുമ്പോൾ അങ്ങനെയുള്ളവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആകട്ടെ,'

    Also Read: 'സാമ്പത്തികമില്ലായ്മ ഞങ്ങൾക്കിടയിൽ പ്രശ്നമായി, കുഞ്ഞ് കഷ്ടപ്പെടാതിരിക്കാൻ ഞാൻ ആ തീരുമാനമെടുത്തു'; അനുശ്രീAlso Read: 'സാമ്പത്തികമില്ലായ്മ ഞങ്ങൾക്കിടയിൽ പ്രശ്നമായി, കുഞ്ഞ് കഷ്ടപ്പെടാതിരിക്കാൻ ഞാൻ ആ തീരുമാനമെടുത്തു'; അനുശ്രീ

    സിനിമ തിരഞ്ഞെടുക്കാൻ പേടിയായിരുന്നു

    'മറ്റുള്ളവരുടെ ജീവിതത്തിൽ കയറി കമന്റ് പറയുന്നത് ചിലർക്കു രസമാണ്. ഇത്തരം കമന്റുകൾ ഗൗരവമായി എടുക്കുന്ന ഒരാളായിരുന്നു ഞാൻ. ചങ്ക്സ് സിനിമ ചെയ്യുന്ന സമയത്ത് ഒരുപാട് നെഗറ്റീവ് കമന്റുകൾ ഉണ്ടായി. അത് എന്നെ ഒരുപാടു ബാധിച്ചു. പിന്നെ സിനിമ തിരഞ്ഞെടുക്കാൻ പേടിയായിരുന്നു. അങ്ങനെ പല അവസരങ്ങളും വേണ്ടെന്ന് വച്ചു. തുടർന്നാണ് ബ്രേക്ക് എടുത്തത്,'

    'അത് വിവരക്കേടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. നമ്മൾ ശ്രദ്ധിക്കപ്പെടുമ്പോഴാണ് കമന്റുകളും ട്രോളുകളും കൂടുന്നത്. അതു ഭയന്ന് ഒളിച്ചിരുന്നാൽ നമുക്കു തന്നെയാണു നഷ്ടം. ഈ കമന്റുകൾ ഒന്നും ശ്രദ്ധിക്കേണ്ടതില്ല. കാരണം അതിൽ നമുക്ക് ഒന്നും ചെയ്യാനില്ല. ആരുടെയും വായ മൂടിക്കെട്ടാൻ പറ്റില്ല. ഇത് എന്റെ അനുഭവം പഠിപ്പിച്ച പാഠമാണെന്നും ഹണി റോസ് പറഞ്ഞു.

    Read more about: honey rose
    English summary
    Actress Honey Rose Opens Up About Her Fashion Choices Says She Doesn't Like To Wear Saree
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X