'നമ്മളെ ഒരു രാജ്ഞിയെ പോലെയാണ് സ്വീകരിക്കുക; ഇതിലെന്താണ് മോശമെന്ന് മനസിലാകുന്നില്ല'; ഉദ്‌ഘാടനങ്ങളെ കുറിച്ച് ഹണി

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഇപ്പോൾ ഹണി റോസ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ ഹണി ഇതിനകം തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ പതിനേഴ് വർഷത്തോളമായി മലയാള സിനിമയിൽ സജീവമാണ് താരം. എന്നാൽ അടുത്തിടെയാണ് ഹണി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഹണിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. സിനിമയിൽ ഭാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹണിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒടുവിലായി തെലുങ്കിൽ സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയ്ക്ക് ഒപ്പം വീര സിംഹ റെഡ്ഢി എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്.

ഉദ്‌ഘാടനങ്ങൾക്ക് പോകുന്നത് എന്തുകൊണ്ടാണെന്നും മറ്റും പറയുകയാണ് ഹണി

അതേസമയം, കേരളത്തിൽ ഉടനീളം ഉദ്ഘടങ്ങളുമായി തിരക്കിലാണ് ഹണി. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും താരം നേരിടുന്നുണ്ട്. അതിനിടെ, ഇപ്പോഴിതാ, താൻ ഉദ്‌ഘാടനങ്ങൾക്ക് പോകുന്നത് എന്തുകൊണ്ടാണെന്നും മറ്റും പറയുകയാണ് ഹണി റോസ്. ഇൻഡ്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് സംസാരിച്ചത്. വിശദമായി വായിക്കാം.

അവരുടെ സ്വപ്‌നമായിരിക്കും

'ഞാൻ എല്ലാ ഉദ്‌ഘാടങ്ങളും എന്ജോയ് ചെയ്യാറുണ്ട്. ഉദ്‌ഘാടനം ചെയ്യാൻ പോകുന്നതിന് സാമ്പത്തികമായ ലാഭമുണ്ട് അതിന് പുറമെ അത് ഒരാളുടെ പുതിയ തുടക്കമാണ്. അവരുടെ സ്വപ്‌നമായിരിക്കും ഒരുപാട് പ്രതീക്ഷ വെച്ച് തുടങ്ങുന്ന ഒരു സംഭവം ആവും. അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒന്ന് പച്ചപിടിക്കാൻ തുടങ്ങുന്നവതവും. അതിന്റെ ഭാഗമാവുക എന്നതിനപ്പുറം ഒരു അനുഗ്രഹമില്ല,'

'നമ്മളെ ഒരു രാജ്ഞിയെ പോലെയാണ് അവിടെ പ്രസന്റ് ചെയ്യുന്നത്. അവർ അങ്ങനെയാണ് നമ്മളെ വന്ന് കൊണ്ടുപോകുന്നത് ഒക്കെ. അതിലെന്താണ് മോശമെന്ന് മനസിലാകുന്നില്ല. ആളുകൾ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല,'

നമ്മളോട് അത്രയും സ്നേഹം ഉള്ളത് കൊണ്ടാണ്

'അവർക്ക് ആരെ വേണമെങ്കിലും വിളിക്കാം നമ്മളെ വിളിക്കുന്നത് നമ്മുക്ക് കിട്ടുന്ന ഒരു അംഗീകാരം കൂടിയാണ്. അത് ഒരു പ്രത്യേക ഫീലാണ്. നമ്മളോട് അത്രയും സ്നേഹം ഉള്ളത് കൊണ്ടാണ് ഈ വെയിലും മഴയും കൊണ്ട് ആളുകൾ വന്ന് നിൽക്കുന്നത്. അല്ലാതെ വെറുതെ ആരും വന്ന് നിൽക്കില്ല,' ഹണി റോസ് പറഞ്ഞു.

സിനിമയിലെ പ്രതിഫല വ്യത്യാസത്തെ കുറിച്ചും ഹണി റോസ് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. 'തീർച്ചയായും അങ്ങനെയൊരു സംഭവം അവിടെയുണ്ട്. അത് പറയുന്നതിൽ ഒന്നും പറയാനുമില്ല. എന്നെ വേണ്ടെന്ന് വയ്ക്കാൻ ഒരാൾക്ക് വളരെ എളുപ്പമാണ്. ഈ നായികയെ മതിയെന്ന് തീരുമാനിക്കും. എന്നാൽ നായകനെ അങ്ങനെ മാറ്റില്ല. കാരണം അയാളുടെ ഷോൾഡറിൽ ആണ് ആ സിനിമ എന്നൊരു വിശ്വാസമുണ്ട്,'

അവർക്കൊന്നും കിട്ടുന്ന പ്രതിഫലമല്ല എനിക്ക് കിട്ടുന്നത്

'നായിക എന്ന നിലയിൽ ആ നിലയിലേക്ക് വളർന്നാൽ മാത്രമേ എനിക്ക് ആ ഒരു റെമ്യൂണറേഷൻ ചോദിക്കാൻ പറ്റുകയുള്ളു. സ്വാഭാവികമായിട്ടും. അല്ലെങ്കിൽ നമ്മളെ റീപ്ലേസ് ചെയ്യാൻ മറ്റൊരാൾ അവിടെയുണ്ടാകും. നയൻതാര, മഞ്ജു വാര്യർ അവർക്കൊന്നും കിട്ടുന്ന പ്രതിഫലമല്ല എനിക്ക് കിട്ടുന്നത്. അതിന് കാരണമുണ്ട്. അത് എല്ലാവര്ക്കും മനസ്സിലാക്കാവുന്ന കാരണമാണ്. ആ ലെവലിലേക്ക് സ്വയം വളരാൻ കഴിയട്ടെ എന്നാണ്,'

രക്ഷപ്പെടാൻ ഒന്നും പോണില്ല

'എനിക്ക് ആരുടെയും ഹെൽപ് കിട്ടിയിട്ടില്ല ഇവിടെ എത്താൻ. ശരിക്കും സ്ട്രഗിൾ ചെയ്താണ് എത്തിയത്. ഇപ്പോഴും അങ്ങനെയാണ്. എന്നിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയും വിശ്വാസവും ഉള്ളത് എനിക്ക് തന്നെയാണ്. കാരണം, നമ്മുടെ ചുറ്റുമുള്ള കുറെ പേർ രക്ഷപ്പെടാൻ ഒന്നും പോണില്ല. കഴിഞ്ഞു എന്നൊക്കെ പറഞ്ഞിട്ടുണ്ട്,'

'ഇത് ഞാൻ അനുഭവിച്ചിട്ടുണ്ട്. ബന്ധുക്കൾ പോലും വേറെ എന്തെങ്കിലും നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അവിടെ നമ്മൾ നിർത്തിയാൽ തീർന്നു. അതൊന്നുമില്ലാതെയാണ് ഇപ്പോഴും ഇതിന്റെ പുറകെ ഇങ്ങനെ നടക്കുന്നത്. അത് നമ്മുടെ ഭയങ്കരമായ ഇഷ്ടം കൊണ്ടാണ്,' ഹണി റോസ് പറഞ്ഞു.

More from Filmibeat

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X