നിറമില്ലെന്ന് പറഞ്ഞ് സിനിമയിൽ നിന്നും ഒഴിവാക്കി; എന്റെ കഴിവുകൾ ഉപയോഗിച്ചില്ലല്ലോ എന്നതിൽ സങ്കടമുണ്ട്: ഇനിയ

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് നടിയാണ് ഇനിയ. ബാലതാരമായി ടെലിവിഷൻ പരമ്പരകളിലും മറ്റും അഭിനയിച്ചിട്ടുള്ള ഇനിയ മോഡലിങ് രംഗത്ത് സജീവമായ ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളി ആണെങ്കിലും ആദ്യം തമിഴിലാണ് ഇനിയയുടെ ഭാഗ്യം തെളിഞ്ഞത്. തമിഴിൽ നായികയായ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഇനിയ പിന്നീട് തമിഴിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു.

തമിഴിൽ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ ശേഷമാണ് മലയാളത്തിൽ നിന്ന് മികച്ച അവസരങ്ങൾ ഇനിയക്ക് ലഭിക്കുന്നത്. മികച്ച നർത്തകി കൂടിയായ ഇനിയ നിരവധി സിനിമകളിൽ ഡാൻസ് രംഗങ്ങളിലും എത്തിയിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലും ഇനിയ തിളങ്ങിയിട്ടുണ്ട്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്കിലും കന്നഡത്തിലുമെല്ലാം സാന്നിധ്യമറിയിക്കാൻ ഇനിയക്ക് കഴിഞ്ഞു. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് ഇനിയ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

ineya

കരിയറിന്റെ തുടക്കകാലത്ത് നിറത്തിന്റെ പേരിൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ഇനിയ പറയുന്നു. തന്റെ കഴിവിൽ തനിക്ക് വിശ്വാസമുണ്ട് എങ്കിലും ആ സംഭവം തന്നെ വളരെയധികം അസ്വസ്ഥയാക്കിയെന്ന് താരം പറഞ്ഞു. ഗലാട്ട എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇനിയ.

'വാഗൈ സൂട വാ എന്ന ചിത്രത്തിലൂടെയാണ് ഞാൻ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന് അന്ന് ദേശീയ അവാർഡ് ലഭിച്ചു. പക്ഷേ, അതിന് ശേഷം എനിക്ക് ശ്രദ്ധിക്കപ്പെടുന്ന സിനിമകളൊന്നും ലഭിച്ചില്ല. സംവിധായകരും പ്രൊഡക്ഷൻ ഹൗസുകളും എന്നെ വേണ്ടവിധം ഉപയോഗിച്ചില്ലല്ലോ എന്നൊരു സങ്കടമുണ്ട്. എനിക്ക് നല്ല കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു', ഇനിയ പറഞ്ഞു.

'കരിയറിന്റെ തുടക്കത്തിൽ ഞാൻ ഒരു സിനിമയുടെ ഓഡിഷന് പോയിരുന്നു. അന്ന് എനിക്കത്ര തൊലി നിറം ഇല്ല. അതിനാൽ നിങ്ങളെ ഈ സിനിമയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് അവർ പറഞ്ഞു. അന്ന് ഞാൻ വളരെയധികം അസ്വസ്ഥയായി. കാരണം മേക്കപ്പ് എന്നൊരു സംഗതിയുണ്ട്. ഏത് കഥാപാത്രമായാലും നമുക്ക് അനുയോജ്യമെന്ന് തോന്നുന്ന തരത്തിൽ മേക്കപ്പിലൂടെ നമുക്ക് ആ രൂപം നേടാം. അങ്ങനെയിരിക്കെ, എന്തിനാണ് എന്നെ പുറത്താക്കിയതെന്ന് ഞാൻ ചിന്തിച്ചു',

'ഒരു പിന്തുണയുമില്ലാതെയാണ് ഞാൻ സിനിമയിയിലേക്ക് എത്തിയത്. ഇതുപോലെ പല പ്രശ്‍നങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്. പക്ഷേ അതിനൊന്നും ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം നമുക്ക് കഴിവുണ്ടെങ്കിൽ എന്നെങ്കിലും അത് ചർച്ച ചെയ്യപ്പെടും', ഇനിയ പറഞ്ഞു. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും താരം സംസാരിച്ചു. ചിലർ എന്നോടും അഡ്ജസ്റ്റ്മെന്റിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിലൂടെയാണ് ഇത്തരം ഓഫറുകൾ വന്നിട്ടുള്ളത്. സിനിമ ചെയ്യുന്നതിനിടെയും അത്തരം ചോദ്യങ്ങൾ വന്നിട്ടുണ്ട്',

ineya

'ഇത്ത് സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഉണ്ട്. നമ്മൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. നമ്മൾ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. മുറിയുടെ വാതിൽ തുറന്ന് കൊടുത്തിട്ട് പിന്നീട് അവൻ എന്നെ അങ്ങനെ ചെയ്തുവെന്ന് പറഞ്ഞാൽ അതിന്റെ പൂർണ ഉത്തരവാദിത്തം നമുക്കാണ്. വാതിൽ തുറക്കണോ വേണ്ടയോ എന്നൊക്കെ നമ്മൾ സ്വയം തീരുമാനിക്കണം', ഇനിയ പറഞ്ഞു.

നാൻ കടവുൾ ഇല്ലൈ എന്ന സിനിമയിലാണ് ഇനിയ അവസാനമായി അഭിനയിച്ചത്. മമ്മൂട്ടി നായകനായ മാമാങ്കം ആയിരുന്നു ഇനിയ അവസാനം അഭിനയിച്ച മലയാള സിനിമ. അതിനിടെ സൂര്യ ടിവിയിലെ കനൽപൂവ് എന്ന പരമ്പരയിലും ഇനിയ അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: ineya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X