'നിനക്കിപ്പോൾ നല്ല വണ്ണമല്ലേ, ഗ്ലാമറായ വേഷമൊക്കെ ഇടണം! മമ്മൂക്ക അത് പറഞ്ഞപ്പോൾ വാശി കേറി': ഇനിയ പറയുന്നു

മലയാളത്തിലും തമിഴിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ഇനിയ. ബാലതാരമായി ചില പരമ്പരകളിലും മറ്റും തല കാണിച്ചിട്ടുള്ള ഇനിയ മോഡലിങ് രംഗത്ത് നിന്നുമാണ് സിനിമയിൽ സജീവമാകുന്നത്. ആദ്യം തമിഴിലാണ് ഇനിയയുടെ ഭാഗ്യം തെളിഞ്ഞത്. തമിഴിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായ ശേഷമാണ് ഇനിയ മലയാളത്തിലേക്ക് എത്തുന്നത്.

മികച്ച നർത്തകി കൂടിയായ ഇനിയ നിരവധി സിനിമകളിൽ ഡാൻസ് രംഗങ്ങളിലും എത്തിയിട്ടുണ്ട്. അൽപം ഗ്ലാമറസ് വേഷങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ മാമാങ്കം എന്ന ചിത്രത്തിൽ ആണ് ഇനിയ അവസാനമായി അഭിനയിച്ചത്. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായത്. മമ്മൂട്ടിക്കു ഒപ്പം അഭിനയിക്കുന്ന ഇനിയയുടെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്.

നല്ല വേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് നടി

നിലവിൽ സൂര്യ ടിവിയിലെ കനൽപൂവ് എന്ന പരമ്പരയിൽ ഇനിയ അഭിനയിക്കുന്നുണ്ട്. മലയാള സിനിമയിൽ നല്ല വേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് നടി. അതേസമയം, ഇപ്പോഴിതാ, അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥി ആയി എത്തിയിരിക്കുകയാണ് ഇനിയ. തന്റെ കരിയറിനെ കുറിച്ചും മമ്മൂട്ടിക്കൊപ്പമുള്ള അനുഭവത്തെ കുറിച്ചുമൊക്കെ നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

ഇനിയ വലിയ സ്റ്റാറാകുമെന്ന് പറയുന്നത്

'ബ്രിന്ദാ മാസ്റ്ററും കലാ മാസ്റ്ററും രണ്ടുപേരും ഒരേപോലെയാണ്. ബ്രിന്ദ മാസ്റ്റർ ഭയങ്കര പോസിറ്റീവ് എനർജിയാണ്. മാമാങ്കത്തിലും ഒരു ഡാൻസ് റിയാലിറ്റി ഷോയിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കാല മാസ്റ്ററാണ് ആദ്യം എന്നോട് ഇനിയ വലിയ സ്റ്റാറാകുമെന്ന് പറയുന്നത്. അമൃതയിലെ റിയാലിറ്റി ഷോയിൽ ഞാൻ മത്സരിക്കുമ്പോൾ ജഡ്ജായിട്ട് ഉണ്ടായിരുന്നത് കാലമാസ്റ്ററാണ്,'

'കലാ മാസ്റ്ററും അതുപോലെ കുറെ പേരും അനുഗ്രഹിച്ചത് കൊണ്ടാകണം ഇന്ന് ഈ നിലയിൽ എത്തിയത്. ഒരുപാട് നല്ല മനസുകളുടെ പ്രാർത്ഥനയും അനുഗ്രഹവുമൊക്കെ കിട്ടിയിട്ടുണ്ട്. കലാ മാസ്റ്ററും ബ്രിന്ദ മാസ്റ്ററും എന്റെ ജീവിതത്തിൽ ഒരുപാട് കണക്ടഡ് ആയിട്ടുള്ള ആളുകളാണ്,' ഇനിയ പറഞ്ഞു.

ഞാൻ മമ്മൂക്കയെ വിളിച്ച് ചോദിച്ചു

'മമ്മൂക്കയോടൊപ്പം മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. പരോൾ, പുത്തൻ പണം, മാമാങ്കം. പരോൾ ചെയ്യുമ്പോൾ എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായിട്ടാണ് ചെയ്തത്. ആ സമയം കഴിഞ്ഞാണ് മാമാങ്കത്തിലേക്ക് വിളിക്കുന്നത്. മാമാങ്കത്തിലേക്ക് വിളിച്ചപ്പോൾ ഞാൻ മമ്മൂക്കയെ വിളിച്ച് ചോദിച്ചു. മമ്മൂക്ക ഹിസ്റ്റോറിക്കൽ സിനിമയാണ്, സപ്പോർട്ടിങ് റോളാണ് പറയുന്നത് എന്നൊക്കെ പറഞ്ഞു,'

'അപ്പോൾ മമ്മൂക്ക പറഞ്ഞു, നീ എന്റെ നായികാ ആയിട്ട് അഭിനയിച്ചിട്ട് പിന്നീട് ക്യാരക്ടർ റോളിൽ വരുമ്പോ അത് എങ്ങനെ കരിയറിനെ ബാധിക്കുമെന്ന് നീ തന്നെ ചിന്തിച്ചിട്ട് ചെയ്താൽ മതി. പിന്നെ നീ ഇപ്പോൾ ഭയങ്കര വണ്ണമൊക്കെ അല്ലെ. അതിൽ കുറച്ച് ഗ്ലാമറായ വേഷമാണ്. ദേവദാസി ലുക്ക് ഒക്കെയാണ് എന്ന് പറഞ്ഞു. ഞാൻ അപ്പോൾ ങേ എന്നായി,'

 മെലിഞ്ഞ് സുന്ദരിയായി വരുമെന്ന് പറഞ്ഞു

'മമ്മൂക്കയോട് ഞാൻ എനിക്ക് ഇഷ്ടമുള്ള വേഷമാണ്. ക്യാരക്ടർ കൺഫോം ആണെന്ന് പറഞ്ഞിട്ടുണ്ട്. ഓക്കേ ആവുകയാണെങ്കിൽ ആ കഥാപാത്രത്തിന് വേണ്ടി മെലിഞ്ഞ് സുന്ദരിയായി വരുമെന്ന് പറഞ്ഞു. മമ്മൂക്ക മ്മ് നോക്കാം എന്ന് പറഞ്ഞു. പിന്നെ വിളിക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സെറ്റിൽ വെച്ചാണ് പിന്നെ കാണുന്നത്,'

മമ്മൂക്ക, ഏഹ്.. ഇതേതാ ഈ സുന്ദരി എന്നൊക്കെ ചോദിച്ചു

'അപ്പോൾ മമ്മൂക്ക, ഏഹ്.. ഇതേതാ ഈ സുന്ദരി എന്നൊക്കെ ചോദിച്ചു. ഞാൻ തന്നെയാണെന്ന് പറഞ്ഞു. ഇത്രയും മാറ്റമോ, ഞാൻ കരുതി നീ മടിച്ചിയാണ്. വർക്ക്ഔട്ട് ഒന്നും ചെയ്യില്ലെന്ന്, മമ്മൂക്ക പറഞ്ഞു. ഞാനപ്പോൾ ഏകദേശം പത്ത് കിലോയോളം കുറച്ചിരുന്നു. എന്റെ ആ ഇൻസ്പിരേഷൻ മമ്മൂക്കയാണ്. നിന്നെക്കൊണ്ട് പറ്റുമോ എന്ന തരത്തിലുള്ള മമ്മൂക്കയുടെ ചോദ്യം കൊണ്ടാവണം എന്റെ മനസ്സിൽ ഒരു വാശി കയറിയത്,' ഇനിയ പറഞ്ഞു.

ഇനിയ എന്നൊരു നടി കേരളത്തിൽ ഉണ്ടെന്ന് അറിയിച്ചത് നാദിർഷ ആണെന്നും നടി പറയുന്നുണ്ട്. തന്നെ അമർ അക്ബർ അന്തോണിയിലെ ഗാനരംഗത്തിലേക്ക് വിളിച്ച അദ്ദേഹമാണെന്ന് ഇനിയ പറഞ്ഞു. പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നി മൂന്ന് താരങ്ങൾക്കൊപ്പം ആണെന്ന് കൂടി അറിഞ്ഞപ്പോൾ ഞാൻ തന്നെ ചെയ്യാമെന്ന് പറയുകയായിരുന്നു എന്നും ഇനിയ പറഞ്ഞു.

More from Filmibeat

Read more about: ineya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X