For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കില്ല, വിളിക്കുമ്പോൾ ഒരു 'നോ' പറഞ്ഞാൽ തീരും; മീ ടുവിനെ കുറിച്ച് ജാനകി

  |

  ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ താരമാണ് ജാനകി സുധീർ. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മോഡലിങിലും ജാനകി നേരത്തേയും സജീവമായിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകിയെ മലയാളികള്‍ കൂടുതലറിയുന്നത്. ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് ശാലിനി പുറത്തായെങ്കിലും ജനശ്രദ്ധ നേടാൻ ജാനകിക്ക് കഴിഞ്ഞിരുന്നു.

  പുറത്തെത്തിയ ശേഷം കൂടുതൽ അവസരങ്ങൾ ജനകിയെ തേടി എത്തിയിരുന്നു. താരത്തിന്റെ മോഡലിങ് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജാനകി നായികയായിട്ടുള്ള സിനിമ റിലീസിനെത്തുകയാണ്. ലെസ്ബിയൻ പ്രണയകഥ പറയുന്ന ഹോളി വൂണ്ട് എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

  Also Read: ഞങ്ങളും മനുഷ്യരാണെന്ന് മറക്കുന്നു, ആദ്യം മാനസികമായി തളർന്നു ഇപ്പോൾ ശീലമായി; മനസ് തുറന്ന് പ്രിയ വാര്യർ

  ജാനകി ബിഗ് ബോസ് വീട്ടിൽ എത്തുന്നതിന് മുന്നേ ചിത്രീകരണം പൂർത്തിയായ സിനിമയാണിത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കിടയിലാണ് ജാനകി ബിഗ് ബോസിലേക്ക് എത്തിയത്. ഇപ്പോൾ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ജാനകിക്കെതിരെ സോഷ്യൽ മീഡിയയുടെ സദാചാര ആക്രമങ്ങളും വർധിച്ചിട്ടുണ്ട്. എന്നാൽ അതിനെ ഒന്നും കൂസാതെ സിനിമയുടെ പ്രമോഷനുമായി മുന്നോട്ട് പോവുകയാണ് താരം.

  അതിനിടെ, ഒരു അഭിമുഖത്തിൽ ജാനകി മീ ടു വിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരാളോടൊപ്പം പോയി അതിനു ശേഷം നടത്തുന്ന മീ ടു ആരോപണങ്ങളോട് താൻ യോജിക്കുന്നിലെന്നാണ് നടി പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ജാനകിയുടെ പരാമർശം. ജാനകിയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: വേദിയിൽ ഔസേപ്പച്ചൻ, ഒപ്പം രാക്കുയിൽ പാടി വയലിൻ മ്യൂസിക്കും; വിങ്ങിപ്പൊട്ടി കുഞ്ചാക്കോ ബോബൻ

  "എന്റെ അനുഭവം വച്ച് ആരും പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കില്ല. ഒരു വർക്കിന് വിളിച്ചാൽ, ഇങ്ങനെ ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടെന്ന് പറയാറുണ്ട്. അപ്പോൾ തലപര്യമില്ലെങ്കിൽ ഒരു നോ പറഞ്ഞാൽ അവിടെ തീരും. അല്ലാതെ അപ്പോൾ അവരോട് നോക്കാം എന്നൊക്കെ പറഞ്ഞിട്ട്, അവരോടൊപ്പം പോയി എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ട് പിന്നെയാണ് ഇത് പറയുന്നതിനോട് യോജിക്കാനാവില്ല."

  "ആദ്യമേ നോ, എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞാൽ ഒരു പ്രശ്‌നവുമില്ല. ഇത് അതിനുള്ള സാഹചര്യങ്ങളൊക്കെ ഉണ്ടാക്കി അവസാനം അവസരം കിട്ടാതെയാകുമ്പോൾ എന്നെ പീഡിപ്പിച്ചു എന്നാകും. അതിന് ഞാൻ എതിരാണ്. നമ്മൾ പോയിട്ട് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ അടുത്താണ് തെറ്റ്" ജാനകി പറഞ്ഞു.

  Also Read: എന്നോട് ആരും ദേഷ്യം കാണിക്കരുത്, 'ഒന്നും മനപ്പൂർവ്വമല്ല', സാഹചര്യം കൊണ്ടാണ് പുതിയ വീഡിയോയുമായി റോബിൻ

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  ദിലീപ് വിഷയത്തിൽ തന്റെ നിലപാട് ഇങ്ങനെ അല്ലെന്നും ജാനകി പറഞ്ഞു. 'അത് കരുതി കൂട്ടി ചെയ്ത ഒരു സംഭവമാണ് അതിനെ ഞാൻ ന്യായീകരിക്കുന്നില്ല. അതിലൊക്കെ ഞാൻ അതിജീവിതയ്ക്ക് ഒപ്പമാണ്. അല്ലാതെ ഉണ്ടായിട്ടുള്ള ആരോപണങ്ങളെ ആണ് പറഞ്ഞത്' എന്ന് ജാനകി വ്യക്തമാക്കി.

  ഒമർ ലുലു ചിത്രം ചങ്ക്സിലൂടെയാണ് ജാനകി സുധീര്‍ സിനിമയിലേക്ക്എത്തുന്നത്. പിന്നീട് ദുല്‍ഖര്‍ നായകനായ ഒരു യമണ്ടന്‍ പ്രേമ കഥയിലും ജാനകി സുധീര്‍ അഭിനയിച്ചിരുന്നു. ഹോളി വൂണ്ടിൽ കേന്ദ്ര കഥാപാത്രത്തെയാണ് ജാനകി അവതരിപ്പിക്കുന്നത്. അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളിവൂണ്ട്. പോള്‍ വിക്ലിഫ് ആണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

  Read more about: bigg boss
  English summary
  Actress Janaki Sudheer, ex Bigg Boss contestant comments on Me Too allegations goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X