എന്താണ് ആ ഫിസിക്; സ്ത്രീകൾക്ക് മമ്മൂട്ടി എന്ന് പറയുന്നതേ ഭ്രാന്താണ്, വയസ്സൊന്നും പ്രശ്നമല്ല: ജീജ സുരേന്ദ്രൻ

സ്ത്രീകൾക്ക് മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ച് പറയുകയാണ് ജീജ സുരേന്ദ്രൻ, അവർക്ക് പുരുഷൻ എന്നാൽ അത് മമ്മൂട്ടിയാണെന്നാണ് നടി പറയുന്നത്.

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ജീജ സുരേന്ദ്രൻ. നിരവധി സിനിമകളിലും സീരിയലുകളിലുമെല്ലാം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് താരം. കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമ, സീരിയൽ ലോകത്ത് സജീവമാണ് നടി. മെഗാ സീരിയലുകളിൽ അടക്കം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ ജീജ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, പലപ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിട്ടുള്ള നടി കൂടിയാണ് ജീജ. സഹതാരങ്ങളെ കുറിച്ചുള്ള നടിയുടെ ചില പരാമർശങ്ങളൊക്കെയാണ് വിവാദമായി മാറിയിട്ടുള്ളത്. നടി അമ്പിളി ദേവിയുടെയും നടൻ ആദിത്യന്റെയും വിവാഹശേഷം നടത്തിയ ചില പരാമർശങ്ങളാണ് അതിൽ ഏറ്റവും വലിയ വാർത്തയായി മാറിയത്.

ഇതേ കുറിച്ചൊക്കെ നടി പിന്നീട് വിശദീകരണങ്ങൾ നടത്തിയിരുന്നു. ഇപ്പോഴിതാ, മുൻപൊരു അഭിമുഖത്തിൽ ജീജ മമ്മൂട്ടിയെ കുറിച്ചു പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്. മലയാള സിനിമയിലെ താരരാജാവായി നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിക്കുള്ള സ്ത്രീ ആരാധകരെ കുറിച്ചാണ് ജീജ സംസാരിച്ചത്.

jeeja mammootty

മലയാള സിനിമയിലെ വല്യേട്ടനയൊക്കെ അറിയപ്പെടുന്ന മമ്മൂട്ടിക്ക് കേരളത്തിന് പുറത്തൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മഹാനടൻ. വർഷങ്ങൾ ഏറെയായെങ്കിലും അദ്ദേഹത്തിന്റെ താരസിംഹാസനത്തിന് ഇന്നും ഒരു ഇളക്കവും തെറ്റിയിട്ടില്ല.

അതിനിടെയാണ് മമ്മൂട്ടിയെ കുറിച്ചുള്ള ജീജയുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മമ്മൂട്ടി എന്നാൽ കല്യാണം കഴിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഭ്രാന്താണെന്നാണ് ജീജ സുരേന്ദ്രൻ പറഞ്ഞത്. മമ്മൂട്ടിയുടെ പ്രായമൊന്നും അവർക്ക് ഒരു പ്രശ്നമല്ലെന്നും പുരുഷനെന്നാൽ മമ്മൂട്ടിയാണെന്നാണ് അവർ പറയാറുള്ളതെന്നും ജീജ പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

തന്റെ സുഹൃത്തിന്റെ കാര്യം പറഞ്ഞു കൊണ്ടാണ് ജീജ ഇക്കാര്യം പറഞ്ഞത്. 'യുഎസിൽ രാജി എന്ന് പറഞ്ഞൊരു സുഹൃത്ത് ഉണ്ട് എനിക്ക്. അവളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ മമ്മൂക്കയാണ്. മമ്മൂക്ക ഇന്ന് വരെ അവളോട് മിണ്ടിയിട്ടില്ല. അവൾ ഫേസ്ബുക്കിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം മമ്മൂക്കക്ക് മെസേജ് അയച്ച് കൊടുക്കും. കാരണം അതൊരു ഭ്രാന്താണ്,'

'അവൾ മമ്മൂക്കയ്ക്ക് വോയിസ് മെസേജ് ഒക്കെ അയക്കും. മമ്മൂക്ക ഒരിക്കലും റീപ്ലെ ചെയ്യാറില്ല. ഞാൻ നാട്ടിൽ വരുമ്പോൾ ആരുടെയെങ്കിലും കാലോ കയ്യോ പിടിച്ചിട്ടാണെങ്കിലും മമ്മൂക്കയുടെ അടുത്ത് പോകണമെന്ന് അവൾ പറയാറുണ്ട്. അവൾ അങ്ങനെ ഇഷ്ടപ്പെടുന്നുണ്ട്,' ജീജ സുരേന്ദ്രൻ പറഞ്ഞു.

jeeja mammootty

'സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീകൾ, ചിലപ്പോൾ കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങൾ ഒക്കെ ഉള്ള ആൾക്കാരാവും. എന്നാലും അവർ പറയുന്നത്, പുരുഷനെന്ന് പറഞ്ഞാൽ അത് മമ്മൂക്ക ആണെന്നാണ്. അത് എന്തുവാണപ്പാ, മമ്മൂക്കയെ ഒന്ന് കാണാൻ പറ്റുമോ, കാണിച്ചുതരുമോ എന്നൊക്കെ ചോദിക്കും. അവർക്ക് വയസൊന്നും ഒരു പ്രശ്നമല്ല. ആ ഫിസിക്കൊക്കെ ഭ്രാന്താണ്. സ്ത്രീകൾക്ക് മമ്മൂട്ടി എന്ന് പറയുന്നത് ഭ്രാന്താണ്,' എന്നാണ് ജീജ പറഞ്ഞത്.

ഇതേ അഭിമുഖത്തിൽ തന്നെ മഞ്ജു വാര്യരെ കുറിച്ചും ജീജ സംസാരിക്കുന്നുണ്ട്. മഞ്ജു ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിലെ എങ്കിലും ആളുകളോടൊക്കെ എന്തൊരു സ്നേഹമാണ് എന്നാണ് ജീജ പറഞ്ഞത്. മഞ്ജുവാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം. അവരെ നന്നായി നോക്കി മരണം വരെ സൂക്ഷിക്കാൻ പറ്റാത്തവർ ഹതഭാ​ഗ്യരാണ്. അങ്ങനെയുള്ളവരുടേത് ഭാഗ്യമില്ലാത്ത ജന്മമായി പോയി എന്നായിരുന്നു ജീജ പറഞ്ഞത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X