അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മോളെ തരണേ എന്നാണ് പ്രാർത്ഥന; പുണ്യം ചെയ്ത അമ്മയാണ് അവർ: ജീജ

മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റുന്ന നായികയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരെ പോലെ മലയാളികൾ ആഘോഷിച്ച മറ്റൊരു നടി ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. മഞ്ജുവിന് മുമ്പും ശേഷവും നിരവധി നടിമാർ വന്നുപോയെങ്കിലും മഞ്ജുവിനോട് ഒരു പ്രത്യേക മമത പ്രേക്ഷകർക്ക് അന്നും ഇന്നുമുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാകുന്നതും സിനിമ വിടുന്നതും. പിന്നീട് മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ പ്രേക്ഷകർ കണ്ടതാണ്.

ആ വിഷമഘട്ടങ്ങളെ എല്ലാം അതിജീവിച്ച് സിനിമയിലേക്ക് തിരിച്ചുവരവും നടത്തി തെന്നിന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് മഞ്ജു ഇപ്പോൾ. ബോളിവുഡിൽ അടക്കം സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ് മഞ്ജു. അതിനിടെ ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചും അമ്മയെ കുറിച്ചും നടി ജീജ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

Jeeja Surendran, Manju Warrier

'എനിക്ക് ഒരു പെൺകുട്ടിയില്ല. എനിക്ക് ഡാൻസ് ചെയ്യുന്ന കുട്ടികൾ എന്ന് പറഞ്ഞാൽ ഭയങ്കര കൊതിയാണ്. ഞാൻ ദൈവത്തോട് പറയുന്നത് അടുത്ത ജന്മത്തിലെങ്കിലും എനിക്ക് മഞ്ജുവിനെ പോലെ ഒരു മോളെ തരണേ എന്നാണ്. ദൈവം മഞ്ജുവിന് അത്രത്തോളം അനുഗ്രഹിച്ച് നൽകിയ കഴിവുകളാണ്. അതുകൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ഇത്രയും ഒരു ഹൈപ്പ് അവർക്ക് കിട്ടിയത്. മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി അവർ നിലകൊള്ളുന്നതും,'

'ആ കുട്ടി സിനിമയിൽ അഭിനയിക്കുന്ന കാലം വരെ ആ ഒരു പോസ്റ്റിലേക്ക് ഇനി ഒരാൾ വരുമെന്ന് എനിക്ക് തോന്നുന്നില്ല. സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കിലും സ്നേഹത്തിന്റെ കാര്യത്തിലാണെങ്കിലും ശരി ഇനിയൊരാൾ അതുപോലെ ഉണ്ടാകില്ല. മഞ്ജുവിന്റെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കിൽ, അവൾ ലൊക്കേഷനിൽ വന്നിട്ട് ചിരിയോടെ ജീജാന്റി എന്ന് വിളിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ... ആ വിളി അവളുടെ ഹൃദത്തിൽ നിന്നും വരുന്നതാണ്, നാക്കിൽ നിന്നല്ല,'

'അത് കേൾക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു സുഖം, നമ്മുടെ മക്കൾ നമ്മളെ സ്നേഹിക്കുന്ന പോലെ ആണത്. പിന്നെ സമയം ആവുമ്പോൾ കഴിച്ചോ കുടിച്ചോ എന്നൊക്കെ തിരക്കും. പോയി കഴിക്ക് എന്നൊക്കെ പറയുന്ന ആ കുഞ്ഞിനെ കാണുമ്പോൾ അവളുടെ അമ്മയോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നും. ഈ മകളെ സിനിമാ ഇൻഡസ്ട്രിയ്ക്ക് നൽകിയ അമ്മ ആ ബഹുമാനം അർഹിക്കുന്നു. ആ അമ്മ ഗുരുവായൂരിൽ മോഹിനിയാട്ടം ചെയ്യുന്നതിന്റെ വീഡിയോ ഞാൻ കണ്ടു,'

'അത് കാണാൻ എല്ലാ തിരക്കും മാറ്റിവെച്ച് മഞ്ജു എത്തി എന്ന് ആ അമ്മ പറയുമ്പോഴുള്ള ആ സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. മോൾ രണ്ടാമതും സിനിമയിലേക്ക് വന്ന ശേഷം ഇത്രയും ഉയരത്തിൽ ആയതിനു ശേഷം ഒറ്റപ്പെട്ടിരിക്കുന്ന അമ്മയുടെ സന്തോഷങ്ങൾ പരിപോഷിപ്പിച്ച് സ്റ്റേജിലേക്ക് എത്തിച്ചില്ലേ. അതൊക്കെ കാണാനും അനുഭവിക്കാനും ആ കുട്ടി ഓടിയെത്തുക കൂടി ചെയ്തില്ലേ, ആ അമ്മയ്ക്കും മകൾക്കും വേറെ എന്ത് പുണ്യമാണ് വേണ്ടത്,'

Jeeja Surendran, Manju Warrier

'ജീവിച്ചിരിക്കുമ്പോൾ നമുക്ക് ഭഗവാൻ തരുന്ന അനുഗ്രഹങ്ങളെ അതുപോലെ ഏറ്റുവാങ്ങുക. ആ ഒരു മകൾക്ക് ജന്മം നൽകിയ അമ്മയും ആ അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്തവരാണ്. മഞ്ജുവിനെപോലെ ഒരു മകളെ ഏത് ജന്മം ഏത് അമ്മയ്ക്ക് കിട്ടിയാലും അവർ ഭാഗ്യവതികളാണ്. സ്വഭാവം എന്ന് പറയുന്നത് ഏത് പെൺകുട്ടിയ്ക്കും അത്യാവശ്യമായ കാര്യമാണ്. ആ കുട്ടിയുടെ സ്വഭാവം അനുഭവസ്ഥർക്കെ പറയാൻ പറ്റുകയുള്ളൂ,'

'കാരണം സിനിമയിൽ ആരെങ്കിലും ഒരാൾ മഞ്ജുവിന്റെ മുഖം കറുത്ത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ആരും കണ്ടുകാണില്ല. ലൊക്കേഷനിൽ എത്തിയാൽ സ്മാർട്ട് ആയിട്ട് ചിരിച്ചോണ്ട് വരും. രാത്രി പോകുന്നത് വരെ അത് അങ്ങനെതന്നെ തുടരും. നല്ല കഥാപത്രങ്ങൾ കിട്ടി ഇന്ത്യയിൽ ഉള്ള എല്ലാ സൂപ്പർസ്റ്റാറുകളുടെയും കൂടെയും അഭിനയിച്ച് മഞ്ജു ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആവണേ എന്നുള്ള പ്രാർത്ഥനയിലാണ് ഞാൻ. നമ്പർ വൺ ലേഡി സൂപ്പർ സ്റ്റാർ ഇൻ ഇന്ത്യ മഞ്ജു വാര്യർ എന്ന് കേൾക്കാനുള്ള കാത്തിരിപ്പിലാണ് ഈ ജീജ,'- ജീജ സുരേന്ദ്രൻ പറഞ്ഞു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X