തൊലിക്ക് കീഴെ മാംസവും മേദസ്സുമുള്ള എന്നെ പോലുള്ള തടിച്ചികളെ കെട്ടിപ്പിടിക്കണം! ജുവല്‍
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ജുവല്‍ മേരി. അവതാരകയായി മലയാളികളുടെ മനസില്‍ ഇടം നേടിയ ജുവല്‍ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ജുവല്‍ പങ്കുവച്ച കുറിപ്പ് കൈയ്യടി നേടുകയാണ്. തടികുറച്ച് മെലിഞ്ഞ് സുന്ദരിയായി എന്ന തരത്തിലുള്ള വാര്‍ത്തകളെക്കുറിച്ചായിരുന്നു താരം കുറിപ്പ് പങ്കുവച്ചത്.
തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് എന്നാണ് ജുവല്‍ ചോദിക്കുന്നത്. മനുഷ്യരെത്ര തരമാണ് , എത്ര നിറത്തില്‍ എത്ര വിധത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ കോടിക്കണക്കിനു മനുഷ്യര്‍ എന്നിട്ടു സൗന്ദര്യം അളക്കാന്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്‌കെയില്‍ ആണെന്നും താരം പറയുന്നു. ജുവലിന്റെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

'തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത്? തടികുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാര്‍ത്തയാണ് ! മനുഷ്യരെത്ര തരമാണ്,'
'എത്ര നിറത്തില്‍ എത്ര വിധത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ കോടിക്കണക്കിനു മനുഷ്യര്‍ എന്നിട്ടു സൗന്ദര്യം അളക്കാന്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്‌കെയില്‍.'

തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചികളേയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങള്‍.
ആരോ അളന്നു വച്ച ഒരു വാര്‍പ്പിനുളിലേക്ക് കേറി നില്ക്കാന്‍ സാധിക്കുന്ന ആ ഒരു ദിവസമേ ഞാന്‍ സുന്ദരിയാവുന്നു വിചാരിച്ചാല്‍ ആയുസ്സില്‍ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങള്‍ നമ്മള്‍ നമ്മളെ വെറുത്തു കഴിയേണ്ട വരും.
കണ്ണാടിക്ക് മുന്നില്‍ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു ! എന്തൊരു അത്ഭുതമാണ് എത്ര സാധ്യതകളാണ് ഇരിക്കുന്ന നടക്കുന്ന സ്വപനം കാണുന്ന , ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകള്‍.

അഴകിനെ അളക്കുന്ന സ്‌കെയില്‍ എത്ര ചെറുതാണല്ലേ ? ഒടിച്ചു ദൂരെക്കള നമുക്ക് നമ്മളെ തന്നെ സ്‌നേഹിക്കാം , ഊഷ്മളമായി പരസ്പരം സ്‌നേഹം പങ്കു വയ്ക്കാം , എന്റെ കണ്ണില്‍ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ് ,
കൊടിയ ചിരികളും , തടിച്ച ഉടലുകളും , മെല്ലിച്ച മനുഷ്യരും , പേശി ബലമുള്ളവരും , കൊന്ത്രപല്ലുള്ളവരും , അനേകായിരം നിറങ്ങളില്‍ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്‌നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാന്‍ കണ്ട കിനാശ്ശേരി! എന്ന് സുന്ദരിയായ ഒരു തടിച്ചി


Click it and Unblock the Notifications