For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തേപ്പ് കാരണം സ്‌കൂളിൽ നിന്ന് തന്നെ മാറേണ്ടി വന്നു; എനിക്ക് എയ്ഡ്സ് വന്നതുപോലെ ആയിരുന്നു അവരുടെ പെരുമാറ്റം!'

  |

  നടി, അവതാരക എന്നിങ്ങനെയൊക്കെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ജുവൽ മേരി. റിയാലിറ്റി ഷോ അവതാരകയായി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ജുവൽ പിന്നീടാണ് സിനിമയിൽ എത്തുന്നത്. മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു ജുവലിന്റെ അരങ്ങേറ്റം.

  പിന്നീട് നിരവധി അവസരങ്ങളാണ് ജുവലിനെ തേടിയെത്തിയത്. ഏറ്റവും ഒടുവിലായി സുരേഷ് ഗോപി നായകനായാ പാപ്പനിലാണ് ജുവൽ അഭിനയിച്ചത്. അഭിനയത്തിനും അവതരണത്തിനും പുറമെ എഴുത്തുകാരിയെന്ന നിലയിലും ജുവൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

  Also Read: ശാലിനി എന്റെ വർഷങ്ങളായുള്ള സുഹൃത്താണ്; എപ്പോഴുമങ്ങനെ തന്നെ; നടിയെക്കുറിച്ച് മഞ്ജു വാര്യർ

  ഇപ്പോഴിതാ, തന്റെ പ്രണയത്തെ കുറിച്ചും പ്രിയപ്പെട്ട അവതാരകയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജുവൽ മേരി. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

  'തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകളിലെയും ആങ്കർമാരെ ശ്രദ്ധിക്കാറുണ്ട്. മലയാളത്തിലെ ഏറ്റവും ഫേവറൈറ്റ് അവതാരക രഞ്ജിനി ഹരിദാസാണ്. രഞ്ജിനിയുടെ ഒപ്പം ഇതുവരെ ഷോകൾ ചെയ്തിട്ടില്ല. രഞ്ജിനി ഹോസ്റ്റ് ചെയ്‌ത ഷോയിൽ ഞാൻ അവാർഡ് വാങ്ങിയിട്ടുണ്ട്,'

  'രഞ്ജിനിയുടെ ഷോകൾ കണ്ടിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരുടെ എനർജി വേറെ ലെവൽ ആണ്. രഞ്ജിനിയുടെ ലെവലിലേക്ക് ഒന്നും നമ്മൾ എത്തിയിട്ടേ ഇല്ല. രഞ്ജിനിയുടെ ലൈവ് ഷോകൾ ഒക്കെ ഒന്ന് കണ്ട് നോക്കണം. അടിപൊളിയാണ്,' ജുവൽ പറഞ്ഞു.

  തന്റെ ഒരു നഷ്ട പ്രണയത്തെ കുറിച്ചും ജുവൽ പറയുന്നുണ്ട്. 'എനിക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ നാലിലൊരു അംശമെങ്കിലും സ്നേഹം അങ്ങേർക്ക് ഉണ്ടായിരുന്നെങ്കിൽ..., തേച്ച് ഒട്ടിച്ചു കളഞ്ഞു. മാനസികമായി തകർന്ന്, സ്‌കൂളിൽ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്‌കൂളിൽ നിന്ന് തന്നെ പോകേണ്ടി വന്നു,'

  'ആൾക്ക് ഞാൻ നടിയായത് അറിയാം. ഒരിക്കെ ഒരു കട ഉദ്‌ഘാടനത്തിന് ഫ്രീയായിട്ട് പോകാമോ എന്ന് ചോദിച്ചു വിളിച്ചു. പൈസ വാങ്ങിച്ചുള്ള പരിപാടിയെ എനിക്ക് ഉള്ളു എന്ന് പറഞ്ഞ് ഒഴിവാക്കി. എന്നെ വേദനിപ്പിച്ചവരോട് മാത്രമേ എനിക്ക് ചെറിയ ദേഷ്യം ഉണ്ടാവൂ. ചെറിയ നീറ്റൽ ആയിരിക്കും. പിന്നെ ഒരിക്കൽ സ്നേഹിച്ചവരോട് എനിക്ക് ഇപ്പോഴും ആ സ്നേഹമുണ്ട്. പക്ഷെ അതിന് മുകളിലുള്ള മുറിവ് ഭയങ്കരമാണ്. എല്ലാം ട്രാജഡിയാണ്,'

  '13-ാം വയസ്സിലൊക്കെ താങ്ങാൻ പറ്റാത്ത സാധനങ്ങൾ കിട്ടിയിട്ടുണ്ട്. ഭയങ്കരമായി വേദനിച്ചിട്ടുണ്ട്. അന്നത്തെ കാലത്തെ പ്രേമമൊക്കെ ഭയങ്കര സംഭവമാണ്. എനിക്ക് എന്തോ എയ്ഡ്സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം. അന്ന് ഒറ്റയ്ക്ക് ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്. അതാണ് സ്‌കൂൾ മാറാൻ കാരണമായത്. ഇപ്പോൾ ആലോചിക്കുമ്പോൾ ആ പതിമൂന്ന് വയസുള്ള എന്നോട് ഭയങ്കര സ്നേഹമാണ്,'

  Also Read: 'അന്ന് അത് വലിയ പ്രശ്നമായി പലരും പറഞ്ഞു, ഞാൻ നേരിൽ പോയി കണ്ടതാണ്, പോലീസുകാർക്ക് പണിയില്ല'; ജീത്തു ജോസഫ്

  'അത്രയും ചവിട്ടി കൂട്ടിയിട്ടും ചത്തു പോകാതെ ഇവിടെ വരെ എത്തിയല്ലോ. അത്കൊണ്ട് എനിക്ക് എന്നോട് ഭയങ്കര സ്നേഹമാണ്,' ജുവൽ പറഞ്ഞു.

  പറയാതെ പോയ പ്രണയത്തെ കുറിച്ചും ജ്യൂവൽ സംസാരിക്കുന്നുണ്ട്. 'ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു ചേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു. കുറെ നാൾ ആ ചേട്ടനെ പുറകെ നടന്നു. അപ്പോൾ ആരോ പറഞ്ഞു ആ ചേട്ടന് വേറെ കാമുകി ഉണ്ടെന്ന്. അതോടെ തകർന്നു പോയി. പിന്നെ കുറേകാലം പ്രണയനൈരാശ്യം ഒക്കെ ആയിരുന്നു,' ജുവൽ പറഞ്ഞു.

  Read more about: jewel mary
  English summary
  Actress Jewel Mary Opens Up About Her School Days Love Failure In Latest Interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X