twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരടിയും നിസാരമല്ല! ആ പെണ്‍കുട്ടിയുടെ നിലവിളി! ചര്‍ച്ചയായി ജുവല്‍ മേരിയുടെ വാക്കുകള്‍

    |

    കഴിഞ്ഞ ദിവസം കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്നായിരുന്നു വിസ്മയ തന്റെ അച്ഛന് അയച്ച ഓഡിയോ സന്ദേശം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ വിസ്മയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരള സമൂഹത്തിന് മുന്നില്‍ വച്ച കണ്ണാടിയായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ജുവല്‍ മേരി.

    Also Read: കാമുകി മരിച്ചാൽ ആത്മഹത്യ ചെയ്യില്ല; പുറത്തിറങ്ങിയാല്‍ വേറെ വിവാഹം കഴിക്കണമെന്ന് ബ്ലെസ്ലിയോട് ദില്‍ഷAlso Read: കാമുകി മരിച്ചാൽ ആത്മഹത്യ ചെയ്യില്ല; പുറത്തിറങ്ങിയാല്‍ വേറെ വിവാഹം കഴിക്കണമെന്ന് ബ്ലെസ്ലിയോട് ദില്‍ഷ

    എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത്? ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തില്‍ ഒരുക്കിയും പഠിപ്പിച്ചും സ്‌നേഹിച്ചും വളര്‍ത്തി കൊണ്ട് വന്നത്. ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോ എന്നാണ് ജുവല്‍ ചോദിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    പെണ്‍കുട്ടിയുടെ നിലവിളി

    എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെണ്‍കുട്ടിയുടെ നിലവിളി. ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ്. എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത്? ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തില്‍ ഒരുക്കിയും പഠിപ്പിച്ചും സ്‌നേഹിച്ചും വളര്‍ത്തി കൊണ്ട് വന്നത്? എന്നാണ് ജുവല്‍ ചോദിക്കുന്നത്.

    ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോ? ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോര്‍മല്‍ ആണ്, ഈ അടുത്ത എന്റെ കുടുംബത്തില്‍ തന്നെ കേട്ട ഒരു വാദം ആണ് ഇത് എന്നും ജുവല്‍ പറയുന്നത്. എന്നാല്‍ ഒരു അടിയും നോര്‍മല്‍ അല്ല എന്നും ജുവല്‍ വ്യക്തമാക്കുകയാണ്. പ്രിയപ്പെട്ട ഒരു സുഹൃത്ത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു. തന്റെ അസ്വസ്ഥ കണ്ടിട്ട് ഭര്‍ത്താവ് നിര്‍ദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന്! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം എന്നാണ് ജുവല്‍ പറയുന്നത്.

    ജീവിതം അങ്ങനെ അല്ല

    ഒരു കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതില്‍ നമുക്ക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കില്‍ എത്തിച്ചു. എന്നാല്‍ ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളത് എന്നാണ് ജുവല്‍ ചോദിക്കുന്നത്. മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം എന്നും താരം ചോദിക്കുന്നു. നിങ്ങളുടെ പെണ്മക്കളെ കൊല്ലാന്‍ വിടാതെ, ജീവിക്കാന്‍ ഇനിയെങ്കിലും പഠിക്കു പെണ്ണുങ്ങളെ എന്നും താരം പറയുന്നുണ്ട്. പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല! നിങ്ങളുടെ പെണ്മക്കള്‍ ആണ്, ജീവിതം അങ്ങനെ അല്ല എന്നും ജുവല്‍ മേരി കുറിക്കുന്നു. Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace എ്ന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    Recommended Video

    Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat
    മറുപടി

    ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുണ്ടെന്നും ഇനി ഇവിടെ തുടരാന്‍ സാധിക്കില്ലെന്നും വിസ്മയ പറയുന്ന ഓഡിയോയാണ് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. അച്ഛനോടായിരുന്നു വിസ്മയ സംസാരിച്ചിരുന്നത്. ഓഡിയോയില്‍ അച്ഛന്റെ മറുപടിയുമുണ്ടായിരുന്നു. ഇതാണ് മോളെ ജീവിതമെന്നും ഇതൊക്കെ ദേഷ്യം വരുമ്പോള്‍ പറയുന്നതാണെന്നുമായിരുന്നു അച്ഛന്‍ വിസ്മയയ്ക്ക് നല്‍കിയ മറുപടി.

    Read more about: jewel mary
    English summary
    Actress Jewel Mary Opens Up About Visamaya's Viral Audio Clip
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X