മക്കളോട് ഫ്രണ്ട്ലിയാണ് പക്ഷെ അതൊരു ഫ്രണ്ട്ഷിപ്പല്ല; ഞാന്‍ ഇന്നിങ്ങനെ നടക്കുന്നുണ്ടെങ്കില്‍ അതിന് കാരണം അവരാണ്!

നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ജോമോൾ. ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന താരം ഇന്ന് സിനിമകളിൽ നിന്നും മാറി നിൽക്കുകയാണ്. എങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ജോമോൾ. 2002ൽ വിവാഹം കഴിഞ്ഞതോടെ താരം സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്.

വീട്ടുകാരുടെ എതിർപ്പുകളെയും മതത്തിന്റെ അതിർവരമ്പുകളെയും മറികടന്നുള്ള സംഭവബഹുലമായ ഒളിച്ചോട്ട കല്യാണമായിരുന്നു ജോമോളുടെത്. ചന്ദ്രശേഖർ പിള്ളയാണ് ജോമോളുടെ ഭർത്താവ്. രണ്ട് പെണ്‍മക്കളുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ജോമോളും ചന്ദ്രശേഖറും. ആര്യ, ആർജ എന്നിങ്ങനെയാണ് മക്കളുടെ പേര്.

Jomol

രണ്ടുപേരും അമ്മയോളം വളർന്നു കഴിഞ്ഞു. മൂത്തയാൾ ഡിഗ്രിക്കും ഇളയയാൾ പത്തിലുമാണ് പഠിക്കുന്നത്. ഇപ്പോഴിതാ മക്കളെ കുറിച്ചും പാരന്റിംഗിനെ കുറിച്ചുമുള്ള ജോമോളുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മക്കളിൽ നിന്നും താൻ പഠിച്ച കാര്യങ്ങളെ കുറിച്ചും ജോമോൾ വാചാലയാകുന്നുണ്ട്. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് ജോമോൾ ഇക്കാര്യങ്ങൾ പറഞ്ഞത്.

അമ്മയെന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഇതെല്ലാം ട്രയല്‍ റണ്ണല്ലേ എന്നായിരുന്നു ജോമോളുടെ മറുപടി. ട്രെയിനിങ് കിട്ടിയിട്ടല്ലല്ലോ അമ്മയാവുന്നത്. തെറ്റുപറ്റിയും തിരുത്തിയും ആണ് മുന്നോട്ടുപോകുന്നത്. പേരന്റിങ്ങിന് ഒരു മാതൃകയില്ല. നമ്മളും അവര്‍ക്കൊപ്പം വളരുകയാണെന്ന് ജോമോൾ പറയുന്നു.

മക്കളോട് ഫ്രണ്ട്ലിയായ അമ്മയാണ്. പക്ഷേ, അതൊരു ഫ്രണ്ട്ഷിപ്പല്ല. ഞങ്ങള്‍ മക്കളോട് കൂട്ടുകാരെപ്പോലെയാണ് എന്നൊക്കെ എല്ലാവരും പറയും. അങ്ങനെയല്ല. ഞാന്‍ അമ്മയാണ്, അതാണ് എന്റെ സ്ഥാനം. കൂട്ടുകാര്‍ എപ്പോഴും കൂട്ടുകാരാണ്. കൂട്ടുകാരോട് പറയുന്നതെല്ലാം അവര്‍ എന്നോട് പറയണമെന്നില്ല. പക്ഷേ, തിരിച്ച് എന്നോട് പറയുന്നതെല്ലാം അവര്‍ക്ക് സുഹൃത്തുക്കളോട് പറയാം, പറയാതിരിക്കാം, ജോമോൾ പറഞ്ഞു.

മക്കളെ വഴക്കുപറയാറുണ്ട്. വഴക്കുപറഞ്ഞാല്‍ മാക്സിമം അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വീണ്ടും പഴയപോലെ സംസാരിക്കും. ദേഷ്യവും സങ്കടവുമെല്ലാം മറക്കുമെന്നും ജോമോൾ വ്യക്തമാക്കി. പ്രണയത്തെപ്പറ്റി മക്കൾക്ക് എന്താണ് പറഞ്ഞുകൊടുക്കാനുള്ളത് എന്ന് ചോദിച്ചപ്പോൾ, ജീവിതത്തില്‍ ഓരോ സമയത്തും പ്രാധാന്യം കൊടുക്കേണ്ട ഓരോ കാര്യങ്ങളുണ്ട്. ഇപ്പോള്‍ പഠിക്കുക എന്നതാണെന്ന് ജോമോൾ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു പേടിയുണ്ടെന്നും നടി പറഞ്ഞു. ആ പെണ്‍കുട്ടികളുടെ മാതാപിതാക്കളും മക്കള്‍ക്ക് അങ്ങനെ സംഭവിക്കുമെന്ന് കരുതിയവരല്ല. നമുക്ക് പെണ്‍കുട്ടികളെ പൂട്ടിയിട്ട് വളര്‍ത്താനാവില്ല. അതുകൊണ്ട് ആ പേടി മനസ്സില്‍തന്നെ വയ്ക്കുന്നു. പഴയകാലം എത്ര സുരക്ഷിതമായിരുന്നു എന്ന് തോന്നും ഇതൊക്കെ കാണുമ്പോള്‍. എല്ലാവരുടെയും കണ്ണും കരുതലുമുണ്ടായിരുന്നു അന്നത്തെ കുട്ടികള്‍ക്ക്., ജോമോൾ പറഞ്ഞു.

Jomol

മക്കളിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ചും ജോമോൾ സംസാരിച്ചു. ചില സാഹചര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യാന്‍, അങ്ങനെയല്ലമ്മാ ഇങ്ങനെ ചെയ്യാം, അമ്മയ്ക്കത് പറ്റും എന്ന് ആത്മവിശ്വാസം നല്‍കാന്‍, ഞാന്‍ പറയുന്നത് ഒരു മുന്‍വിധികളുമില്ലാതെ കേട്ടിരിക്കാന്‍ അതിന് പരിഹാരം കാണാന്‍ എല്ലാം ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഞാന്‍ നന്നായി ഒരുങ്ങി ഭംഗിയായി നടക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണം ഇവരാണ്. ഡ്രെസ്സിങ്ങില്‍ മക്കള്‍ക്കുള്ള കോണ്‍ഫിഡന്‍സ് ഒരിക്കലും തനിക്കില്ലെന്നും ജോമോൾ അഭിമുഖത്തിൽ പറഞ്ഞു.വ്യക്തമാക്കി.

വളരെ കുറച്ചുകാലം മാത്രമാണ് ജോമോൾ സിനിമയിൽ സജീവമായി തുടർന്നത്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയെ അവതരിപ്പിച്ചാണ് ജോമോൾ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് കുട്ടിമണിയായും ജാനകിക്കുട്ടിയായും നിറത്തിലെ വർഷയുമൊക്കെയായി മലയാള സിനിമയിലും ഒപ്പം തന്നെ പ്രേക്ഷകരുടെ മനസിലും സ്ഥാനം ഉറപ്പിക്കുകയായിരുന്നു ജോമോൾ.

More from Filmibeat

Read more about: jomol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X