മമ്മൂക്ക വളരെ പ്രഷ്യസായി കൊണ്ടുനടക്കുന്ന സാധനമാണത്; അവസരം കിട്ടിയാൽ അത് തരാമോന്ന് ചോദിക്കും: ജോമോൾ

ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയെ അവതരിപ്പിച്ചാണ് ജോമോൾ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് കുട്ടിമണി, ജാനകിക്കുട്ടി, വർഷ എന്നിങ്ങനെ പ്രേഷകരുടെ മനസ്സിൽ പതിഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറുകയായിരുന്നു താരം. എന്നാൽ വളരെ കുറച്ചുകാലം മാത്രമാണ് ജോമോൾ സിനിമയിൽ സജീവമായി തുടർന്നത്.

2002ൽ ചന്ദ്രശേഖര്‍ പിള്ളയെ വിവാഹം ചെയ്തതൊടെ ജോമോൾ സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പുകളെയും മതത്തിന്റെ അതിർവരമ്പുകളെയും മറികടന്നുള്ള സംഭവബഹുലമായ ഒളിച്ചോട്ട കല്യാണമായിരുന്നു ഇവരുടേത്. ഇന്ന് രണ്ട് പെണ്‍മക്കളുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഗൗരിയും ചന്ദ്രശേഖറും. ആര്യ, ആർജ എന്നിങ്ങനെയാണ് മക്കളുടെ പേര്. രണ്ടുപേരും അമ്മയോളം വളർന്നു കഴിഞ്ഞു. മൂത്തയാൾ ഡിഗ്രിക്കും ഇളയയാൾ പത്തിലുമാണ് പഠിക്കുന്നത്.

മക്കൾ വലുതായതോടെ ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ജോമോൾ. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന ജയ് ഗണേഷിലൂടെ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തുകയാണ് നടി. അതിനിടെ ഡബ്ബിങ് ആർട്ടിസ്റ്റായും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി-ജിയോ ബേബി ചിത്രം കാതലിൽ നായിക ജ്യോതികയ്ക്ക് ശബ്ദം നൽകിയാണ് ജോമോളുടെ തുടക്കം.

സിനിമയുടെ റിലീസിന് പിന്നാലെയാണ് ജോമോളാണ് ജ്യോതികയ്ക്ക് ശബ്ദം നൽകിയതെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഡബ്ബിങ് ആർട്ടിസ്റ്റായുള്ള ജ്യോതികയുടെ മികച്ച തുടക്കത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകർ. അതേ സമയം കരിയറിലെ പുതിയ തുടക്കം മമ്മൂട്ടികമ്പനി എന്ന വലിയ ബ്രാൻഡിന് വേണ്ടി ആയതിന്റെ സന്തോഷത്തിലാണ് ജോമോൾ. അതിനിടെ ഇപ്പോഴിതാ മമ്മൂട്ടിയോട് ഒരു കാര്യം ചോദിക്കാൻ സാധിക്കുമെങ്കിൽ എന്ത് ചോദിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

മമ്മൂട്ടി മോഹൻലാലിന്റെ കല്യാണത്തിനും ഭീഷ്മപർവ്വം സിനിമയിലും ഉപയോഗിച്ച കണ്ണട ചോദിക്കുമെന്നാണ് ജോമോൾ പറയുന്നത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ മമ്മൂക്കയോട് എന്തെങ്കിലും ഒരു കാര്യം കടം ചോദിക്കാൻ കഴിയുകയാണെങ്കിൽ എന്ത് ചോദിക്കും എന്ന ചോദ്യത്തിനായിരുന്നു ജോമോളിന്റെ മറുപടി.

jomol, mammootty

'മമ്മൂക്ക പണ്ട് ലാലേട്ടന്റെ കല്യാണത്തിന് വെച്ചൊരു കണ്ണടയുണ്ട്. അത് പിന്നീട് ഭീഷ്മയിൽ മമ്മൂക്ക ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് അത് അത്ര ചേരില്ലായിരിക്കും. എങ്കിലും അടുത്ത പ്രാവശ്യം കാണുമ്പോൾ മമ്മൂക്കയോട് ഞാൻ അത് ചോദിക്കും. ഞാൻ നേരിട്ട് ഒന്നും ചോദിക്കില്ല. എന്നെ അങ്ങനെയൊരു പോയിന്റിൽ കൊണ്ട് നിർത്തുകയാണ്, എന്തെങ്കിലും ചോദിക്കണം എന്ന് നിർബന്ധം ഉള്ളപ്പോൾ മാത്രമേ ഞാൻ ചോദിക്കൂ. കുറച്ചു കാലത്തേക്ക് മാത്രം,'

'ഇത്രയും കാലം മമ്മൂക്ക വളരെ പ്രഷ്യസായി കൊണ്ടുനടക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ചോദിക്കുന്നത് ശരിയല്ല. പക്ഷെ മമ്മൂക്കയോട് ഒരു കാര്യം ചോദിക്കാമെന്ന് പറയുമ്പോൾ ഇതാണ് എന്റെ മനസ്സിൽ. പക്ഷെ തരാൻ ചാൻസില്ല. സാധ്യത വളരെ കുറവാണ്. പക്ഷെ അങ്ങനെയൊരു ഓപ്ഷൻ കിട്ടി കഴിഞ്ഞാൽ ചോദിക്കും,' ജോമോൾ വ്യക്തമാക്കി. അതേ സമയം കാതൽ ഇറങ്ങിയ ശേഷം മമ്മൂട്ടിയോ ജോജ്യോതികയോ വിളിച്ചിട്ടില്ലെന്ന് ജോമോൾ അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Read more about: jomol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X