Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ആ നടന് ഒരുപാട് കരയിപ്പിച്ചു, അടിക്കുമ്പോള്‍ മോഹന്‍ലാല്‍ ദേഹത്ത് തൊടുക പോലുമില്ല; കാലടി ഓമന പറയുന്നു
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് കാലടി ഓമന. നാടകത്തിലൂടെ അഭിനയത്തിലെത്തിയ ഓമന സിനിമയിലും സീരിയലിലുമെല്ലാം സജീവമായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ നാടക കാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഓമന. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഓമന മനസ് തുറന്നത്. തിലകന്, കരമന ജനാര്‍ദ്ദന്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചായിരുന്നു അവര്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.
'എന്റെ അവസ്ഥ വളരെ മോശമാണ്, വിവാഹം എന്ന് കേൾക്കുമ്പോഴെ ഭയമാണ്'; പൂനം പാണ്ഡെ പറയുന്നു!
തിലകന് ചേട്ടനുമായി വളരെ അടുപ്പമുണ്ടായിരുന്നു. നാടകത്തില്‍ നിന്നുമുള്ള ബന്ധമാണ്. തിലകന് ചേട്ടനേയും മക്കളേയും കുടുംബത്തേയുമൊക്കെ വളരെ നന്നായി അറിയാം. ശാന്ത ചേച്ചിയേയും സരോജന ചേച്ചിയേയും അറിയാം. വളരെ അടുപ്പമുള്ളവരാണ്. തിലകന് ചേട്ടന് വേഗം ദേഷ്യം വരും. ഞാന്‍ കരഞ്ഞിട്ടുണ്ട്്. എന്നെ ഏറ്റവും കൂടുതല്‍ കരയിപ്പിച്ചിട്ടുള്ളത് തിലകന് ചേട്ടനാണ്. നാടകത്തില്‍ ടൈമിംഗ് പ്രധാനപ്പെട്ടതാണ്. ഒരു മാസത്തെ പ്രാക്ടീസാണ് നാടകത്തിന്. പിജെ ആന്റണി സാറിന്റെ സഹായിയായി ഇരുന്ന് എല്ലാം കൃത്യമായി പറഞ്ഞു തരും തിലകന് ചേട്ടന്. നന്നായി ടൈമിംഗോടെ അഭിനയിക്കുന്ന ആളാണ്. ടൈമിംഗ് ഒക്കെ കൃത്യമായി തന്നെ പറഞ്ഞു തരും. ഒരിക്കല്‍് ഒരു പാട്ട്് രംഗം പ്രാക്ടീസ് ചെയ്യുകയായിരുന്നു. പക്ഷെ എത്ര ചെയ്തിട്ടും കിണര്‍ കറങ്ങി വരുന്ന സമയത്ത് എനിക്ക് തെറ്റും. അതിന്റെ പേരില്‍ വഴക്ക് കേട്ടിട്ടുണ്ട്. നീയൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലൊക്കെ പറയും.

നാടകത്തില്‍ എല്ലാവരും ഉറങ്ങി തല പൊട്ടിയവരായിരിക്കും. നമ്മള് ഒരു ദിവസം ബ്രേക്കില്ലാതെ നാടകം കളിച്ചു കൊണ്ടിരിക്കുകയായിരിക്കും. അപ്പോള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പോകുമ്പോള്‍ വണ്ടിയില്് ഇരുന്നാകും ഉറങ്ങുക. പെട്ടെന്ന് വണ്ടി ബ്രേക്ക് ഇടുമ്പോള്് തല പോയി മുന്നിലെ കമ്പിയില്‍ ഇടിച്ച്് പൊട്ടും. അതുകൊണ്ട് ഞാന്‍ വണ്ടിയില്‍ ഇരുന്ന് ഉറങ്ങാറില്ല. നമ്മള് തന്നെയാണ് സെറ്റൊക്കെ വാരിക്കെട്ടി കൊണ്ടു പോകുന്നത്.

കരമന ജനാര്‍ദ്ദന്‍ ചേട്ടനൊപ്പവും നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ചു. വളരെ മാന്യനായ വ്യക്തിയാണ്. നല്ല മനുഷ്യനാണ്. അതേ പെരുമാറ്റം തന്നെയാണ് സുധീര്‍ കരമനയും. നല്ല ബഹുമാനമാണ്. അതുപോലെ ഒട്ടും ജാഡയില്ലാത്ത വ്യക്തിയാണ് മണിയന് പിള്ള രാജു. ഏത് പാതിരാത്രിയ്ക്ക് വിളിച്ചാലും ഫോണ്‍ എടുക്കും. എന്ത് കാര്യവും പറയാം. ഇന്ദ്രന്‍സും അങ്ങനെ തന്നെ. പിന്നെ ബാലന് കെ നായരോടൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു പിടുത്തമുണ്ട്. കൈയ്ക്ക് ഒക്കെ പിടിച്ച്് അഭിനയിക്കുമ്പോള്‍ എല്ല് ഒടിയുന്നത് പോലെ തോന്നും. അതൊക്കെ തിലകന് ചേട്ടനും പിജെ ആന്റണി സാറുമാണ് ക്ലാസ് എടുത്ത് തരുന്നത്. മുഖത്ത് അടിക്കുമ്പോഴൊക്കെ എങ്ങനെ കൊള്ളാതെ അഭിനയിക്കണമെന്ന്. മോഹന്‍ലാല്‍ അങ്ങനെയാണ്. ദേഹത്ത് തൊടുക പോലുമില്ല. ഇങ്ങനെയങ്ങ് പോകും. ജയറാമും അങ്ങനെ തന്നെയാണ്.

എന്റെ കരണത്ത് ഇതുവരേയും ഒരു നടന്റേയോ നടിയോ കൈ കൊണ്ടിട്ടില്ല. പക്ഷെ പലര്‍ക്കും ശരിക്കും അടി കൊള്ളുന്നത് കണ്ടിട്ടുണ്ട്. ഒരു മനുഷ്യനെ എട്ട് പ്രാവശ്യം എങ്ങോ അടിച്ചു. ആദ്യം അടിച്ചപ്പോള്‍ ക്യാമറയുടെ പൊസിഷന്‍ ശരിയാകാതെ വന്നു. എനിക്കത് കണ്ട് നില്ക്കാനായില്ല. ഞാന്‍ കയറി ഇടപ്പെട്ടു. അങ്ങനെ ചെയ്യരുത് മഹാപാപം കിട്ടുമെന്നും നിങ്ങളത് കൃത്യമായി പറഞ്ഞ് കൊടുക്കെന്നും പറഞ്ഞു. ചിലര്‍ മനപ്പൂര്‍വ്വം രണ്ടെണ്ണം കിട്ടട്ടെ എന്നു വിചാരിക്കുകയും ചെയ്യും. സീരിയലില്‍് ഏറ്റവും സുഖവും ടിഎസ് സജിയുടേയും ടിഎസ് സുരേഷ് ബാബുവിന്റേയും സെറ്റിലാണ്. പറയുന്നത് പോലെ ചെയ്താല്‍ മാത്രം മതി. നമ്മളായിട്ട് ഒന്നും ചെയ്യണ്ട. കുറേ സീനുകള്‍ ഒന്നിച്ച്് എടുക്കുകയും ചെയ്യും.
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി